തിരുവനന്തപുരം: അപകടരകമായ ഓവർടേക്കിങ്ങിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി എംവിഡി. ദൃശ്യങ്ങൾ സഹിതമാണ് മുന്നറിയ്പ്പ് നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഓവർടേക്കിംഗും അത്യന്തം അപകടകരം തന്നെ. ഇരുചക്രയാത്രക്കാരൻ ഒറ്റയ്ക്കായതിനാലും ഹെൽമെറ്റ് കൃത്യമായി ധരിച്ചിരുന്നതിനാലും മാത്രം ഒരു ജീവഹാനി ഒഴിവായെന്നും എംവിഡി പറയുന്നു.
നമ്മുടെ ദേശീയപാത നാലുവരി, ആറുവരിപാതകളായി സംസ്ഥാനത്തുടനീളം പൂർത്തിയായി വരുന്നു. മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് വാഹന ബാഹുല്യം കൂടിയ സംസ്ഥാനമാണ് നമ്മുടേത്. സ്ഥലപരിമിതിമൂലം സർവീസ് റോഡുകളോ സമാന്തരപാതകളോ മിക്ക സ്ഥലത്തും കുറവായ ദേശീയപാത കൂടിയാണ് ആയതിനാൽ പ്രാദേശികാവശ്യത്തിനും മറ്റുമായി എല്ലാത്തരം വാഹനങ്ങളും ഈ ബഹുനിരപാതകളെത്തന്നെ ആശ്രയിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകാം. ഇത്തരം പാതകളിൽ ലെയിൻ ട്രാഫിക് ചട്ടങ്ങളും മര്യാദകളും കൃത്യമായി പാലിച്ചാൽ മാത്രമേ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുകയുള്ളൂവെന്നും മുന്നറിയിപ്പ് നൽകി.
MVS warns about dangerous overtaking