കോഴിക്കോട്: കോഴിക്കോട് ചേവരമ്പലം ബൈപാസിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. റോഡ് അരികിലെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഫുഡ് ഡെലിവറി ജീവനക്കാരനാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ബൈക്ക് വീണുകിടക്കുന്നത് കണ്ട ഒരു ഇതര സംസ്ഥാന തൊഴിലാളിയാണ് വിവരം അറിയിച്ചത്. ഇത് രണ്ടാമത്തെ തവണയാണ് ഇവിടെ അപകടമുണ്ടാകുന്നത്. പ്രദേശത്ത് ഡിവൈഡർ ഇല്ലാത്തതാണ് അപകടമുണ്ടാകാൻ കാരണമെന്ന് പ്രദേശവാസികളായ ഓട്ടോ ഡ്രൈവർമാർ അറിയിച്ചു. രാത്രി വെളിച്ചമില്ലാത്ത പ്രദേശമാണിത്. ഫുഡ് ഡെലിവറിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് സൂചന.
unidentified body of Food delivery boy found dead near roadside in kozhikode