മുഫീദ്, മുനീർ, മുബഷിർ, ജുനൈദ്

കോഴിക്കോട്∙ 16 വയസുകാരനായ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നാലുപേരെ കോഴിക്കോട് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി എടത്തും വേലിക്കകത്ത് മുനീർ (48), മുഫീദ് (25), മുബഷിർ (21), വേളം ശാന്തിനഗർ പറമ്പത്ത് മീത്തൽ ജുനൈദ് (29) തുടങ്ങിയവരാണ് അറസ്റ്റിലായത്. ജനുവരി 11ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.

പേരാമ്പ്ര ബസ് സ്റ്റാൻഡിനു സമീപം കള്ളുഷാപ്പ് റോഡിൽ വച്ച് പതിനാറുകാരനെ പ്രതികൾ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോവുകയും കാറിൽ വച്ചും കുറ്റ്യാടി ഊരത്തെ ഒരു വീട്ടിൽ വച്ചും ഇരുമ്പു വടി കൊണ്ടു ക്രൂരമായി മർദിക്കുകയും അടിവയറ്റിൽ ശക്തിയായി ചവിട്ടുകയും ചെയ്തു എന്നാണ് പരാതി. പേരാമ്പ്ര പൊലീസ് ഇൻസ്‌പെക്ടർ പി. ജംഷിദിന്റെ നിർദേശാനുസരണം സബ് ഇൻസ്‌പെക്ടർ പി.ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് കോടതി റിമാന്റ് ചെയ്തു.

Four Arrested for Brutal Assault on Teen

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

‘കാറിലുണ്ടായിരുന്നത് തെറ്റിന്റെ ഗൗരവം മനസ്സിലാകുന്ന വനിതാ ഡോക്ടർ’; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കൊല്ലം∙ മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ച കാർ റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ…

കുടുംബ സമേതം യാത്ര, സഫ്നയെ കണ്ട് സംശയം; 1.25 കോടിയുടെ സ്വർണ്ണം കടത്താൻ ശ്രമം, കരിപ്പൂരിൽ ദമ്പതികള്‍ കുടുങ്ങി

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികള്‍…

നടക്കാവിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് | എംഡിഎംഎയുമായി നടക്കാവ് ചക്കോരത്ത്കുളം ഭാഗത്ത് നിന്നും രണ്ട് പേരെ പോലീസ് പിടികൂടി. കാസർകോഡ്…

എരഞ്ഞിപ്പാലത്ത് യുവതിയുടെ കൊല; പ്രതി ഉപയോഗിച്ചത് സുഹൃത്തിന്റെ കാര്‍

കോഴിക്കോട് | എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി അബ്ദുല്‍ സനൂഫ് രക്ഷപ്പെടാന്‍ ഉപയോഗിച്ചത്…