കോഴിക്കോട് താമരശ്ശേരിയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ കര്‍ണാടക സ്വദേശിക്ക് പരുക്ക്. ദേശീയ പാതയില്‍ വട്ടക്കുണ്ട് പാലത്തിലാണ് അപകടം. പാലത്തിന്റെ കൈവരി തകര്‍ത്താണ് ലോറി തോട്ടില്‍ പതിച്ചത്. മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പെയിന്റ് കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
ബുധനാഴ്ച രാത്രി 11.45 ഓടെയാണ് അപകടം. അപകടത്തില്‍ ലോറി ഡ്രൈവര്‍ കര്‍ണാടക ഹസ്സന്‍ സ്വദേശി പ്രസന്നന് പരുക്കേറ്റു. ശരീരമാകെ പെയ്ന്റില്‍ മുങ്ങി പോയിരുന്നു.
പരുക്കേറ്റയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തു.
Lorry falls into a stream in Kozhikode’s Thamarassery; lorry driver injured