മലപ്പുറം: മലപ്പുറത്ത് ഇരുചക്രവാഹനം ഓടിക്കുന്നവർ ഹെൽമെറ്റ് വച്ചാൽ സ്വന്തം തടികേടാകാതിരിക്കുക മാത്രമല്ല, പൊലീസിന്‍റെ സമ്മാനവും വീട്ടിലെത്തും. ഇരുചക്രവാഹനത്തിലെ ഹെൽമെറ്റ് ഉപയോഗം ഉറപ്പാക്കാനാണ് ജില്ലാപൊലീസ് മേധാവിയുടെ വ്യത്യസ്തമായ പരീക്ഷണം. നാളെ ഉച്ചയ്ക്ക് 12 മണി വരെയാണ് സ്മാർട്ട് റൈഡർ ചലഞ്ച് നടപ്പാക്കുന്നത്.  



ഒരു വർഷം കേരളത്തിൽ നാലായിരത്തിലധികമാളുകൾ വാഹനാപകടങ്ങളിൽ മരിക്കുന്നുണ്ടെന്നാണ് കണക്ക്. മലപ്പുറത്തും അപകടങ്ങൾ കൂടിയതോടെയാണ് ഇരുചക്രവാഹനക്കാരിൽ ഹെൽമെറ്റ് ഉപയോഗിക്കാത്തവരെ ലക്ഷ്യമിട്ടുള്ള നീക്കം. മലപ്പുറം എസ്പിയുടെ ഫേസ്ബുക്ക് പേജിലാണ് യുവാക്കൾക്കുള്ള ഓഫർ. ഹെൽമെറ്റ് ഇട്ട് വാഹനമോടിക്കുന്ന ചിത്രവും ഹെൽമെറ്റ് ഉപയോഗിക്കാത്തചിത്രവും ആർക്ക് വേണമെങ്കിലും കമന്‍റ് നൽകാം. 
കൂടുതൽ ലൈക്ക് കിട്ടുന്ന ചിത്രങ്ങളിൽ മൂന്ന് പേർക്കാണ് സമ്മാനം. ജില്ലയിൽ പൊലീസ് നടത്തുന്ന മൂന്ന് ദിവസത്തെ സ്മാർട്ട് ഡ്രൈവ് ചലഞ്ചിന്‍റെ ഭാഗമായാണ് പരിപാടി. എഐ ക്യാമറയുള്ള സ്ഥലങ്ങൾ നോക്കി ഹെൽമെറ്റ് ഇടുന്ന ശീലം മാറ്റണമെന്നും യുവാക്കളോട് പൊലീസ് അഭ്യർത്ഥിക്കുന്നു. ഹെൽമെറ്റ് വേട്ടയും പൊലീസിന്‍റെ പരിശോധനയിലും പരാതിയുണ്ടാകാതിരിക്കാൻ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുമുണ്ട്.
new offer of malappuram police to two wheeler riders to wear helmet
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പശക്കുപ്പി വില 35, മലപ്പുറത്ത് എംആ‌ർപി തട്ടിപ്പ്; ലക്ഷം രൂപ പിഴ നാഗ്പൂർ കമ്പനിക്ക്, ലീഗൽ മെട്രോളജി സുമ്മാവാ!

മലപ്പുറം: സർക്കാർ ഓഫീസുകളിലേക്ക് വിതരണത്തിനെത്തിച്ച പശക്കുപ്പികളിൽ എം ആർ പി വ്യത്യാസപ്പെടുത്തി കൂടിയ വിലയുടെ സ്റ്റിക്കർ…

ഉരുൾപൊട്ടൽ: രാജ്യത്തെ പത്ത്‌ സാധ്യതാജില്ലകളിൽ നാലെണ്ണം കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് ഉരുൾപൊട്ടൽസാധ്യത കൂടുതലുള്ള പത്തുജില്ലകളിൽ നാലും കേരളത്തിൽ. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളാണ്…

കുട്ടികളുടെ കളി ഓണ്‍ലൈനില്‍’; രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുട്ടികളിലെ ഓണ്‍ലൈന്‍ ഗെയിം കളി അപകടത്തിലേക്ക് പോകുന്നത് തടയണമെന്ന് പൊലീസ്. ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗത്തിനെതിരെ…

ശ്രദ്ധിക്കൂ ഈ മുന്നറിയിപ്പ്; അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുത്

തിരുവനന്തപുരം: അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. മറുവശത്ത് വിളിക്കുന്നയാൾ നഗ്നത…