Stay Tuned!

Subscribe to our newsletter to get our newest articles instantly!

Kalolsavam 2023-24

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പോരാട്ടം കടുക്കുന്നു; ഇന്ന് ജനപ്രിയ ഇനങ്ങള്‍ വേദിയില്‍



കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പോരാട്ടം കടുക്കുന്നു. സ്കൂള്‍ കലോത്സവത്തിന്‍റെ ആദ്യദിനം പൂര്‍ത്തിയായപ്പോള്‍ ആവേശകരമായ പോരാട്ടമാണ് നടക്കുന്നത്. ആദ്യ ദിവസത്തെ മൽസരങ്ങൾ പൂർത്തിയാകുമ്പോൾ കോഴിക്കോടും കണ്ണൂരും തൃശൂരുമാണ് മുന്നിൽ. പാലക്കാടും മലപ്പുറവും ആതിഥേയരായ കൊല്ലം ജില്ലയും തൊട്ടുപിന്നിലുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് അറുപത് ഇനങ്ങൾ വേദിയിലെത്തും. ഹൈസ്കൂൾ വിഭാഗം ഒപ്പനയും ഹയർ സെക്കൻഡറി വിഭാഗം നാടകവുമാണ് ഗ്ലാമർ ഇനങ്ങൾ. മൽസരങ്ങളുടെ സമയക്രമം പാലിക്കലാണ് സംഘാടകർ നേരിടുന്ന പ്രധാന വെല്ലുവിളി.കഴിഞ്ഞ ദിവസം ചില വേദികളിൾ മൽസരങ്ങൾ വൈകിയതുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിരുന്നു.
ആദ്യദിനത്തില്‍ തന്നെ കലോത്സവത്തില്‍ വലിയ ജനപങ്കാളിത്തമാണുണ്ടായത്. രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങള്‍ വേദിയിലെത്തുന്നതോടെ പോരാട്ടം കൂടുതല്‍ കനക്കുമെന്നുറപ്പാണ്. ഇതോടൊപ്പം ജനപങ്കാളിത്തവും ഏറും. കലോത്സവ നഗരിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൊല്ലം ആശ്രാമം മൈതാനത്താണ് പ്രധാന വേദി. 
State school Kalolsavam 2024; Kozhikode and Thrissur 

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kalolsavam 2023-24 school

കല കലക്കും കൊല്ലം; 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും

കൊല്ലം: കലയുടെ അരങ്ങുണരുന്നു. ഇനി കണ്ണും കാതും കൊല്ലത്തേക്ക്. നാളെയുടെ കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് ഇന്ന് കൊല്ലത്ത് തിരശീല ഉയരും. കലാരവങ്ങൾക്ക് കാതോർക്കാൻ കൊല്ലം
Kalolsavam 2023-24

കൗമാര മേളയ്ക്ക് ഇന്ന് സമാപനം; സ്വർണ കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം, മുഖ്യാതിഥിയായി മമ്മൂട്ടി

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. സ്വർണ കപ്പിനായി കോഴിക്കോടും കണ്ണൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോഴിക്കോടിന് 901 പോയിന്‍റാണുള്ളത്. കണ്ണൂരിന് 897ഉം. ഇന്ന്
Total
0
Share