കൊച്ചി: തലശേരി – മാഹി ബൈപ്പാസിൽ അഴിയൂരിൽ റെയിൽവേ മേൽപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിനാൽ രാത്രികാല ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ട്രെയിനുകൾ നാല് മണിക്കൂറോളം വൈകുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. ഇന്ന് മുതൽ നവംബർ 9 വ്യാഴാഴ്ചവരെയാണ് നിയന്ത്രണം. റെയിൽപ്പാളത്തിന് മുകളിൽ രാത്രിയാണ് ഗർഡർ സ്ഥാപിക്കുന്നത്. ഈ സമയത്തെ ട്രെയിനുകളുടെ സമയത്തിലാണ് താൽക്കാലിക നിയന്ത്രണം. ഇന്നലെ മുതൽ മാഹി റെയിൽവേ സ്റ്റേഷന് സമീപത്തെ രണ്ടാം റെയിൽവേ ഗേറ്റ് വഴിയുള്ള പൊതുഗതാഗതവും നിരോധിച്ചിട്ടുണ്ട്.10 ട്രെയിൻ സർവീസുകളുടെ സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നതെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ചെന്നൈ സെൻട്രലിൽ നിന്നും രാത്രി 11:45ന് പുറപ്പെട്ടിരുന്ന ട്രെയിൻ നമ്പർ 22638 മംഗളൂരു സെൻട്രൽ – ഡോ. എംജിആർ ചെന്നൈ സെൻട്രൽ വെസ്‌റ്റ്‌ കോസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ 2 മണിക്കൂർ 50 മിനിറ്റ് വൈകി പുലർച്ചെ 2:35നാണ് പുറപ്പെടുക. നവംബർ 2, 3, 4, 6, 7, 9 തീയതികളിലാണ് നിയന്ത്രണം.
നവംബർ 1, 3, 8 തീയതികളിൽ രാത്രി 8:25ന്‌ പുറപ്പെടേണ്ട 16338 നമ്പർ എറണാകുളം ജങ്‌ഷൻ ദ്വൈവാര ഓഖ എക്‌സ്‌പ്രസ്‌ നവംബർ 2, 4, 9 തീയതികളിൽ 3 മണിക്കൂർ 50 മിനിറ്റ് വൈകി പുലർച്ചെ 12:15നാണ് പുറപ്പെടുക. നവംബർ 5, 8 തീയതികളിൽ എറണാകുളത്തുനിന്ന്‌ രാത്രി 9:30ന് യാത്ര തിരിക്കേണ്ട 12224 എറണാകുളം ജങ്‌ഷൻ – ലോക്മാന്യതിലക്‌ ദുരന്തോ എക്‌സ്‌പ്രസ്‌ 3.40മണിക്കൂർ വൈകി നവംബർ 6, 9 തീയതികളിൽ പുലർച്ചെ 1:10നും പുറപ്പെടും.ചെന്നൈ സെൻട്രലിൽനിന്ന്‌ നവംബർ 2, 3, 5, 6, 8 തീയതികളിൽ ഉച്ചയ്ക്ക് 01:25ന് പുറപ്പെടേണ്ട 22637 മംഗളൂരു സെൻട്രൽ – വെസ്‌റ്റ്‌ കോസ്‌റ്റ്‌ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ എട്ടുവരെ മൂന്ന്‌ മണിക്കൂർ വൈകി 4:25ന് പുറപ്പെടും. കൊച്ചുവേളിയിൽനിന്ന്‌ വ്യാഴാഴ്‌ച ഉച്ചയ്ക്ക് 3:45ന് പുറപ്പെടേണ്ട 19259 നമ്പർ കൊച്ചുവേളി – ഭാവ്‌നഗർ വീക്ക്‌ലി എക്‌സ്‌പ്രസ്‌ മൂന്ന്‌ മണിക്കൂർ അമ്പത്‌ മിനിറ്റ്‌ വൈകി രാത്രി 7:35നാണ് പുറപ്പെടുക.12431 തിരുവനന്തപുരം – ഹസ്‌റത്ത്‌ നിസാമുദീൻ ജങ്‌ഷൻ രാജധാനി എക്‌സ്‌പ്രസ്‌ വെള്ളിയാഴ്‌ച തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ രാത്രി 7:15ന്‌ പകരം 2.30 മണിക്കൂർ 09:45നാണ് പുറപ്പെടുക. നവംബർ അഞ്ചിന്‌ രാത്രി 8:25ന്‌ എറണാകുളം ജങ്‌ഷനിൽനിന്ന്‌ പുറപ്പെടേണ്ട 12977 എറണാകുളം ജങ്‌ഷൻ – അജ്‌മീർ ജങ്‌ഷൻ വീക്ക്‌ലി സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ ആറിന്‌ പുലർച്ചെ 12:05നാണ് യാത്ര ആരംഭിക്കുക. 3 മണിക്കൂർ 50 മിനിറ്റാണ് ട്രെയിൻ വൈകുക.


  നവംബർ ആറിന് തിരുവനന്തപുരത്തുനിന്ന്‌ പുറപ്പെടേണ്ട 16334 നമ്പർ തിരുവനന്തപുരം സെൻട്രൽ- വെരാവൽ വീക്ക്‌ലി എക്‌സ്‌പ്രസ്‌ 3:50 മണിക്കൂർ വൈകി, ആറിന്‌ രാത്രി 7.35നാണ്‌ പുറപ്പെടുക. നാഗർകോവിലിൽ നിന്ന് നവംബർ 16ന് പുലർച്ചെ 2:15ന് പുറപ്പെടേണ്ട 16606 നാഗർകോവിൽ – മംഗളൂറു ഏറനാട് എക്സ്പ്രസ് 2:50 മണിക്കൂർ വൈകി പുലർച്ചെ 4:25നാണ് പുറപ്പെടുക.കോയമ്പത്തൂരിൽനിന്ന് നവംബർ 16ന് രാവിലെ 7:50ന് പുറപ്പെടേണ്ട 16323 കോയമ്പത്തൂർ – മംഗളൂരു സെൻട്രൽ എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകി 9:50നാണ് പുറപ്പെടുകയെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു. വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിൽ മാവേലി ഉൾപ്പെടെയുള്ള അഞ്ച്‌ ട്രെയിനുകളും വൈകുമെന്നും റിപ്പോർട്ടുകളുണ്ട്.
train reshedule
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം; ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തൃശൂർ:ഒരു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം റെയിൽവേ സ്റ്റേഷനിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച…

ടിക്കറ്റ് ചോദിച്ചത് പ്രകോപനം; തൃശൂരിൽ യാത്രക്കാരന്‍ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

തൃശൂർ: തൃശൂർ വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു. എറണാകുളം സ്വദേശിയായ കെ വിനോദ്…

ഒഡിഷ ട്രെയിൻ ദുരന്തം: 18 ട്രെയിനുകൾ റദ്ദാക്കി, നിരവധി ട്രെയിനുകൾ വഴിതിരിച്ച് വിട്ടു, മാറ്റങ്ങൾ അറിയാം…

ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തെ തുടർന്ന് 18 ട്രെയിനുകൾ പൂർണമായും ഒരെണ്ണം ഭാഗികമായും…

ജനറൽ ടിക്കറ്റെടുക്കാൻ ക്യൂ നിന്ന് സമയം കളയേണ്ട; ഈ ആപ്പ് ഉപയോഗിച്ച് ഓൺലൈനായി ബുക്ക് ചെയ്യാം

ട്രെയിൻ യാത്രികർ പലപ്പോഴും വളരെ നേരം ക്യൂ നിന്നാണ് പ്ലാറ്റ്ഫോം ടിക്കറ്റും, ജനറൽ ടിക്കറ്റുമെല്ലാം എടുക്കാറുള്ളത്.…