Stay Tuned!

Subscribe to our newsletter to get our newest articles instantly!

PRIVATE BUS Strike

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചന സമരം തുടങ്ങി; പണിമുടക്ക് ഇന്ന് അർധരാത്രി വരെ



തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക് തുടങ്ങി. ഇന്ന് അർധരാത്രി വരെയാണ് സമരം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംയുക്ത സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസ്സുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സീറ്റ് ബെൽറ്റ് കേന്ദ്ര നിയമമാണെന്നും ബസുകളിൽ ക്യാമറ ഘടിപ്പിക്കണമെന്ന ആവശ്യം ബസുടമകൾ തന്നെ മുന്നോട്ട് വെച്ചതാണെന്നുമായിരുന്നു ഗതാഗത മന്ത്രി ആന്‍റണി രാജു പ്രതികരിച്ചത്.  
ബസ് ജീവനക്കാരെ കേസുകളിൽ പ്രതികളാക്കുന്നത് തടയാനും യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താനും ക്യാമറ വേണമെന്ന് പറഞ്ഞത് ബസുടമകൾ തന്നെയാണ്. നല്ല ഗുണനിലവാരമുള്ള ക്യാമറകൾ കിട്ടുന്നില്ലെന്ന് പറഞ്ഞ് സമയം മാസങ്ങളോളം നീട്ടി നൽകിയതാണെന്നും മന്ത്രി പറഞ്ഞിരുന്നു. സ്വകാര്യ ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നവംബർ 1 നകം ഘടിപ്പിക്കണമെന്നാണ് സർക്കാർ നിർദ്ദേശം.
Private bus signal strike started in the state strike is till midnight today

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Strike

സംസ്ഥാനത്ത് ഡോക്ടർമാരുടെ സമരം തുടങ്ങി; ഐപി, ഒപി വിഭാഗങ്ങൾ പ്രവർത്തിക്കില്ല

തിരുവനന്തപുരം : ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാനവ്യാപക പണിമുടക്ക്. കെജിഎംഒഎ ഉൾപ്പടെ 30ഓളം ഡോക്ടർമാരുടെ സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി
KSRTC PRIVATE BUS

31റൂട്ടുകളിലെ സ്വകാര്യബസുകളുടെ നിയന്ത്രണം എന്തിന്? ദേശസാല്‍ക്കരണം എന്തുകൊണ്ട് ? വിശദീകരണവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം:31 റൂട്ടുകളിലെ ദേശസാൽക്കരണവും , സ്വകാര്യ ബസുകളുടെ ദൂര നിയന്ത്രണവും സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി കെഎസ്ആര്‍ടിസി രംഗത്ത്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം. ദേശസാൽക്കരണം എന്നത് മോട്ടോർ വാഹന നിയമം
Total
0
Share