കല്‍പ്പറ്റ: വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കണിയാമ്പറ്റ പച്ചിലക്കാട് സ്വദേശി ബാലസുബ്രഹ്മണ്യന്‍ (42) നെതിരെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ ആര്‍ സുനില്‍കുമാര്‍ ശിക്ഷ വിധിച്ചത്.  അഞ്ച് വര്‍ഷം കഠിന തടവ് അനുഭവിക്കുന്നതിന് പുറമെ ലക്ഷം രൂപ പിഴയും പ്രതിയൊടുക്കണം. 2022-ല്‍ കമ്പളക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. തോട്ടത്തില്‍ ജോലിക്ക് വന്ന സുബ്രഹ്മണ്യന്‍ കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു.

Read alsoഇത്തവണ കണ്ണിൽചോരയില്ലാത്ത ക്രൂരത 14 വയസുകാരനോട്; പോക്സോ കേസിൽ മദ്രസാ അധ്യാപകൻ രണ്ടാമതും പിടിയിൽ

അതേസമയം, തൃശൂരിൽ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വന്ന പത്ത് വയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 52കാരന് ശിക്ഷ വിധിച്ചു. അഞ്ച് വര്‍ഷത്തെ തടവും 30000 രൂപ പിഴയുമാണ് കുന്നംകുളം പോക്‌സോ കോടതി ശിക്ഷ  വിധിച്ചിട്ടുള്ളത്. ഗുരുവായൂര്‍ കോട്ടപ്പടി ഏഴിക്കോട്ടയില്‍ വീട്ടില്‍ മുഹമ്മദാലി (52) യെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോര്‍ട്ട് ജഡ്ജ് എസ് ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 
2021ലാണ് കേസിനാസ്പദമായ സംഭവം. അതിജീവതയുടെ മൊഴി ഗുരുവായൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന അജീഷിന്റെ നേതൃത്വത്തില്‍ രേഖപ്പെടുത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. ഈ കേസിന്‍റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത് ഗുരുവായൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറായ ജയപ്രദീപായിരുന്നു. കേസിൽ 29 സാക്ഷികളെ വിസ്തരിക്കുകയും 11 രേഖകളും തൊണ്ടിമുതലും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു.
pocso case verdict 5 years sentence for man
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

‘കാറിലുണ്ടായിരുന്നത് തെറ്റിന്റെ ഗൗരവം മനസ്സിലാകുന്ന വനിതാ ഡോക്ടർ’; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കൊല്ലം∙ മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ച കാർ റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ…

കുടുംബ സമേതം യാത്ര, സഫ്നയെ കണ്ട് സംശയം; 1.25 കോടിയുടെ സ്വർണ്ണം കടത്താൻ ശ്രമം, കരിപ്പൂരിൽ ദമ്പതികള്‍ കുടുങ്ങി

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികള്‍…

നടക്കാവിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് | എംഡിഎംഎയുമായി നടക്കാവ് ചക്കോരത്ത്കുളം ഭാഗത്ത് നിന്നും രണ്ട് പേരെ പോലീസ് പിടികൂടി. കാസർകോഡ്…

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

കൊടൈക്കനാല്‍: ഗുണ കേവിലെ നിരോധിത മേഖലയിലേക്ക് ഇറങ്ങിയ മൂന്ന് യുവാക്കള്‍ അറസ്​റ്റില്‍. മഞ്ഞുമ്മൽ ബോയ്സ് കണ്ട…