തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം അടുപ്പിച്ച് ഡ്രൈ ഡേ. ഇന്നും നാളെയും സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. നാലാം ഓണ ദിനമായ ചതയം, ശ്രീനാരായണ ഗുരു ജയന്തി ആയതിനാലാണ് സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ ഉള്ളത്. നാളെ ഒന്നാം തിയതി ആയതിനാലും ഡ്രൈ ഡേ ആയിരിക്കും. ഈ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് ബാറുകളും ബെവ്കോ ഔട്ട് ലെറ്റുകളും പ്രവർത്തിക്കില്ല.
അതേസമയം സംസ്ഥാനത്ത് ഇക്കുറിയും ഓണക്കാലത്ത് റെക്കോർഡ് മദ്യ വിൽപ്പനയാണ് നടന്നത്. ഉത്രാട ദിനം വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് ഓണദിവസങ്ങളിൽ വിറ്റു പോയത് കോടിക്കണക്കിന് രൂപയുടെ മദ്യമാണ്. ഉത്രാടം വരെയുള്ള അവസാനത്തെ എട്ട് ദിവസങ്ങളിലായി 665 കോടി രൂപയുടെ മദ്യമാണ് വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷം ഇതേ സമയം 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. അതായത് 41 കോടിയുടെ മദ്യ വിൽപ്പനയാണ് ഇക്കുറി ഉണ്ടായത്. ഉത്രാട ദിവസം മാത്രം 121 കോടി രൂപയുടെ മദ്യം വിൽപ്പന നടത്തി. അന്നേ ദിവസം ബെവ്കോ ഔട്ട് ലൈറ്റുകളിലൂടെ മാത്രം 116. 2 കോടി രൂപയുടെ മദ്യം വിറ്റുപോയി. കഴിഞ്ഞ വർഷം ഉത്രാട ദിനത്തിൽ ബെവ്കോ ഔട്ട് ലൈറ്റുകളിലൂടെ 112. 07 കോടിരൂപയുടെ മദ്യമായിരുന്നു വിറ്റത്.
ഇരിങ്ങാലക്കുട ഔട്ട് ലൈറ്റിലൂടെ 1. 06 കോടി രൂപയുടെ മദ്യവും കൊല്ലം ആശ്രമം ഔട്ട് ലെറ്റിലൂടെ 1.01 കോടി രൂപയുടെ മദ്യവുമാണ് ഉത്രാട ദിനത്തിൽ വിൽപ്പന നടത്തിയത്. ചിന്നക്കനാൽ ഔട്ട് ലെറ്റിലാണ് ഏറ്റവും കുറഞ്ഞ മദ്യ വിൽപ്പന നടന്നത്. 6. 32 ലക്ഷം രൂപയുടെ മദ്യം മാത്രമാണ് ചിന്നക്കനാൽ ഔട്ട് ലെറ്റിൽ ഇക്കുറി ഉത്രാട ദിനത്തിൽ വിറ്റത്. വരും ദിവസങ്ങളിൽ ഓണം സീസണിലെ മൊത്തം വിൽപ്പനയുടെ കണക്കും പുറത്തുവരും.
BEVCO BAR Holiday today and tomorrow Kerala Onam 2023 latest news Dry Days in Kerala 2023
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഉമ്മൻചാണ്ടിക്ക് ആദരം, സംസ്ഥാനത്ത് 2 ദിവസം ഔദ്യോഗിക ദുഃഖാചരണം, ഇന്ന് പൊതുഅവധി

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സംസ്ഥാനത്തിന്റെ ആദരം. സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക…

തീവ്രമഴ മുന്നറിയിപ്പ്; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിജാഗ്രത തുടരുന്നു. ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…

നാലിൽ മൂന്ന് ദിവസവും ബിവറേജ് തുറക്കില്ല, രണ്ട് നാൾ ബാറും; കേരളത്തിൽ തുള്ളി മദ്യം കിട്ടില്ല! അറിയേണ്ടതെല്ലാം

തിരുവനന്തപുരം: ഓണക്കാലം പലപ്പോഴും കേരളത്തിൽ റെക്കോർഡ് കുടിയുടെ കൂടി കാലമാണ്. ഓണം സീസണിലെ കുടിയുടെ കണക്ക്…

ഏപ്രിലിൽ എത്ര ദിവസം ബാങ്കുകൾ തുറക്കില്ല; അവധികളുടെ പട്ടിക ഇതാ

ഈ സാമ്പത്തിക വര്ഷം അവസാനിക്കുകയാണ്. ഏപ്രിൽ മുതൽ 2024 2025 വര്ഷം തുടങ്ങുകയാണ്. സാമ്പത്തിക വർഷത്തിന്റെ…