Stay Tuned!

Subscribe to our newsletter to get our newest articles instantly!

Health Healthy Tips Skin

വായ്പ്പുണ്ണ് മൂലം അസഹ്യമായ വേദനയോ? വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍…



വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ്. പല കാരണങ്ങൾ കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാറുണ്ട്. അബദ്ധത്തിൽ വായുടെ ഉൾഭാഗം കടിക്കുന്നതും വിറ്റാമിനുകളുടെ കുറവും പ്രതിരോധശേഷിയിലുള്ള കുറവും മാനസിക സമ്മർദ്ദവും ഉറക്കക്കുറവുമെല്ലാം വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങളാണ്. 
കവിൾ, ചുണ്ട്, നാവിന്റെ അടിഭാ​ഗം, അണ്ണാക്കിന്റെ ചില ഭാ​ഗങ്ങൾ എന്നിവിടങ്ങളിലെല്ലാം വായ്പുണ്ണ് പ്രത്യക്ഷപ്പെടാറുണ്ട്. ആഫ്തസ് അൾസർ എന്നാണ് ശാസ്ത്രീയമായി അറിയപ്പെടുന്നത്. പൊതുവേ അപകടകാരികളല്ലെങ്കിലും വായ്പുണ്ണ് മൂലം ഉണ്ടാകാറുള്ള അസഹ്യമായ വേദന, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമുള്ള വിഷമം, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ആഴ്ചകൾ നീണ്ടുനിൽക്കുമ്പോൾ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വായ്പുണ്ണ് പൊതുവേ വൃത്താകൃതിയിലും വെളുപ്പ്, തവിട്ട്, മഞ്ഞ നിറങ്ങളിലും അ​ഗ്രഭാ​ഗം ചുവപ്പുനിറത്തിലുമാണ് കാണുന്നത്.
പൊതുവേ തീവ്രത കുറഞ്ഞ വായ്പുണ്ണുകൾ മൈനർ മൗത്ത് അൾസർ എന്നാണ് അറിയപ്പെടുന്നത്. പൊതുവേ ഇത്തരത്തിലുള്ള വായിലെ അള്‍സര്‍ മറ്റ് ചികിത്സകളൊന്നും നടത്താതെ തന്നെ തനിയെ മാറുന്നതാണ്. ഇതിന് വീട്ടില്‍ ചെയ്യാവുന്ന ഒന്നാണ് ഉപ്പ് വെള്ളം കൊള്ളുന്നത്. അതുപോലെ തന്നെ ഭക്ഷണത്തിൽ തൈര് പരമാവധി ഉൾപ്പെടുത്തുക. കാരണം നല്ല ബാക്ടീരിയയുള്ള ഭക്ഷണമാണ് തൈര്. ശരീരത്തിലുണ്ടാകുന്ന ഇൻഫ്ലമേഷൻ, ഇൻഫെക്ഷനൊക്കെ കുറയ്ക്കാൻ തൈര് സഹായകമാണ്. അതുപോലെ  വിറ്റാമിൻ ബി12, സിങ്ക്, പോലുള്ള ധാതുക്കൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. വായ വൃത്തിയായി എപ്പോഴും സൂക്ഷിക്കുക. ചില ടൂത്ത് പേസ്റ്റുകൾ വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. അവ കണ്ടെത്തി മാറ്റുക. 
വായ്പ്പുണ്ണ് അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം… 
ഒന്ന്… 
നിരവധി ഔഷധ ​ഗുണങ്ങള്‍ അടങ്ങിയതാണ് തുളസി.  ആന്റി ബാക്റ്റീരിയൽ ഗുണങ്ങളുള്ള തുളസിയില വായിലിട്ട് ചവച്ചരച്ച് കഴിക്കുന്നത് വായിലെ അള്‍സര്‍ മാറാന്‍ സഹായിച്ചേക്കാം. 
രണ്ട്… 
തേനിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങളും വായ്പ്പുണ്ണിന് മികച്ചൊരു പ്രതിവിധിയാണ്. അതിനാല്‍ ദിവസവും വായ്പ്പുണ്ണിന്റെ മുകളിൽ അൽപം തേൻ പുരട്ടാവുന്നതാണ്.
മൂന്ന്…
വായ്പ്പുണ്ണ് ഉള്ളവര്‍ ഉപ്പിട്ട ഇളം ചൂടുവെള്ളം കൊണ്ട് ഇടയ്ക്കിടെ വായ് കഴുകുന്നതും ഗുണം ചെയ്യും. 



നാല്… 
വായ്പ്പുണ്ണ് മാറ്റാനുള്ള ഏറ്റവും മികച്ച പരിഹാര മാ‍ർ​ഗങ്ങളിലൊന്നാണ് ഉലുവയില. ഇതിനായി ഒരു കപ്പ് വെള്ളമെടുത്ത് നന്നായി തിളപ്പിച്ച് അതിൽ കഴുകി വെച്ച ഉലുവ ഇലകൾ ഇട്ട് പത്ത് മിനിറ്റ് വേവിക്കുക. ശേഷം ഇത് കൊണ്ട് വാ കഴുകുന്നത് വായ്പ്പുണ്ണ് മാറാൻ ഏറെ സഹായിക്കും. 
അഞ്ച്…
ആന്‍റിസെപ്റ്റിക്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മഞ്ഞൾപ്പൊടി കുറച്ച് വെള്ളത്തിൽ കലക്കി വായ്പ്പുണ്ണിൽ പുരട്ടുക.
ആറ്…
കറ്റാർവാഴ ജ്യൂസ് ദിവസേന രണ്ട് നേരം വായ്പ്പുണ്ണ് ബാധിച്ച ഭാഗത്ത് പുരട്ടുന്നത് വായ്പ്പുണ്ണ് മൂലമുണ്ടാകുന്ന വേദന ശമിക്കാന്‍ സഹായിച്ചേക്കാം. 
ഏഴ്…
ശരീരത്തിൽ വിറ്റാമിൻ സി കുറവുള്ളവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് വായ്പ്പുണ്ണ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ജ്യൂസ് ദിവസേന കുടിക്കുന്നത് വായ്പ്പുണ്ണ് മാറാന്‍ സഹായിച്ചേക്കാം. 
home remedies to get rid of mouth ulcers

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Health Healthy Tips Skin

മുഖകാന്തി കൂട്ടാൻ ബീറ്റ്റൂട്ട് ; ഇങ്ങനെ ​ഉപയോഗിക്കാം

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഫലപ്രദമാണ് ബീറ്റ്റൂട്ട്. നാരുകൾ, ഫോളേറ്റ് (വിറ്റാമിൻ ബി9), പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ സി എന്നിവയുൾപ്പെടെ നിരവധി അവശ്യ പോഷകങ്ങൾ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. 
Food Health Healthy Tips Trending

പഞ്ചസാര എന്ന വില്ലൻ; ഭക്ഷണവിഭവങ്ങളിൽ ഇനി ഉപയോഗിക്കാം ഈ പകരക്കാരെ…

ദൈനംദിന ജീവിതത്തിൽ നിന്ന് പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. എന്നാലും ഫിറ്റ്നസ്സും ആരോഗ്യവും നിലനിർത്താനുള്ള പോരാട്ടത്തിൽ, പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക എന്നത് ഏറെ പ്രധാനപ്പെട്ട
Total
0
Share