ഓരോ അപ്ഡേറ്റിലും വളരെ വ്യത്യസ്ത ഫീച്ചറുകളാണ് വാട്‌സാപില്‍ വരുന്നത്, ഇപ്പോഴിതാ ഇന്‍സ്റ്റന്റ് വിഡിയോ മെസേജ്. വാട്‌സാപ്അക്കൗണ്ട് ഉടമയ്ക്ക് 60 സെക്കന്‍ഡ് നേരത്തേക്കാണ് വിഡിയോ റെക്കോഡ് ചെയ്ത് മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ സാധിക്കുക. സാധാരണ ലഭിക്കുന്ന വിഡിയോകളെക്കാള്‍ വ്യത്യസ്തത ഇതിന് ഉണ്ടായിരിക്കുകയും ചെയ്യും. ഉദാഹരണത്തിന് ഇത് ലഭിക്കുന്ന ആള്‍ അത് പ്ലേ ചെയ്യുമ്പോള്‍ ശബ്ദം കേള്‍ക്കാനാവില്ല. എന്നാല്‍ ഒന്നു കൂടെ ടാപ് ചെയ്താല്‍ വിഡിയോയ്ക്ക് ഒപ്പം ശബ്ദവും കേള്‍ക്കാം. വൃത്താകൃതിയലായിരിക്കും ഇത്തരം സന്ദേശങ്ങള്‍ ചാറ്റ് വിൻഡോയിൽ ദൃശ്യമാകുക.
Read also: പ
വോയിസ് മെസേജിന് സമാനം
അതേസമയം, ഇന്‍സ്റ്റന്റ് വിഡിയോ മെസേജിങ് നടത്താന്‍ കൂടുതലായി പഠിക്കാനൊന്നുമില്ല. വോയിസ് മെസേജുകള്‍ക്ക് ഇവയും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കും. കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പം എന്തെങ്കിലും തമാശ പങ്കുവയ്ക്കാനോ, നല്ല വാര്‍ത്ത പറയാനോ ഒക്കെയായിരിക്കും ഇത് ഉപകരിക്കുക എന്നാണ് വാട്‌സാപിന്റെ ഉടമയായ മെറ്റ പറയുന്നത്. വോയിസ് മെസെജ് റെക്കോഡ് ചെയ്യുന്ന രീതിയല്‍ തന്നെ ഇന്‍സ്റ്റന്റ് വിഡിയോയും റെക്കോഡ് ചെയ്യാം.
ടെക്‌സ്റ്റ് ടൈപ്പു ചെയ്യാനുള്ള ഇടത്തിന് വലതു വശത്തായി ആയിരിക്കും വിഡിയോറെക്കോഡ് ചെയ്യാന്‍ അനുവദിക്കുന്ന ഐക്കണ്‍ ഉണ്ടായിരിക്കുക. വാട്‌സാപില്‍ ഇപ്പോള്‍ ഇത് കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ ഏറ്റവും പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റു ചെയ്യുക. ഘട്ടം ഘട്ടമായാണോ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്കു നല്‍കുക എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല.
All about whatsapp new update