Stay Tuned!

Subscribe to our newsletter to get our newest articles instantly!

Accident NH Road

ബെംഗളൂരു-മൈസൂർ സൂപ്പര്‍ റോഡ്; അഞ്ചുമാസത്തിനിടെ 570 അപകടങ്ങള്‍; സുരക്ഷാ പരിശോധനയുമായി എൻഎച്ച്എഐ



ബെംഗളൂരു: ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കാൻ എൻഎച്ച്എഐ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു. കർണാടകയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സമിതി കർണാടക സന്ദർശിക്കും. ബെംഗളുരു-മൈസൂർ ആക്‌സസ് കൺട്രോൾഡ് ഹൈവേയുടെ സുരക്ഷാ പരിശോധന നടത്താൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) റോഡ് സുരക്ഷാ വിദഗ്ധരുടെ ഒരു കമ്മിറ്റി രൂപീകരിച്ചു. 
ജൂലൈ 20-നകം പഠനം പൂർത്തിയാക്കി, അടുത്ത 10 ദിവസത്തിനുള്ളിൽ റോഡ് ട്രാൻസ്‌പോർട്ട് & ഹൈവേ മന്ത്രാലയത്തിന് (MoRTH) റിപ്പോർട്ട് സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ദി ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടെയുടെ ദേശീയ മാധ്യമങ്ങൾ ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നു
ഉദ്ഘാടനം ചെയ്ത് അഞ്ച് മാസത്തിനുള്ളിൽ, 118 കിലോമീറ്റർ ദൈർഘ്യമുള്ള എക്‌സ്‌പ്രസ്‌വേയില്‍ 500-ല്‍ അധികം അപകടങ്ങളാണ് നടന്നത്. ഈ അപകടങ്ങളില്‍ 100 ​​ഓളം ജീവനുകളാണ് പൊലിഞ്ഞത്. ഇതോടെ ഈ എക്‌സ്പ്രസ് വേയുടെ സുരക്ഷയെക്കുറിച്ച് അന്വേഷണം നടത്താൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയെ (എൻഎച്ച്എഐ) ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 118 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേ ഏകദേശം 8,480 കോടി രൂപ ചെലവിലാണ് എൻഎച്ച്എഐ വികസിപ്പിച്ചത്.
റിപ്പോർട്ടുകൾ പ്രകാരം എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്തതിന് ശേഷം ഏകദേശം 570 അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ അപകടങ്ങളിൽ 100-ലധികം ആളുകൾ കൊല്ലപ്പെടുകയും 350-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കർണാടകയെയും മൈസൂരുവിനെയും ബന്ധിപ്പിച്ച് മികച്ച യാത്രാനുഭവം നല്‍കുന്ന 118 കിലോമീറ്ററുള്ള ഈ പത്തുവരിപ്പാത 2023 മാര്‍ച്ച് 12-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചത്.



സംസ്ഥാന സർക്കാർ റിപ്പോർട്ടുകൾ പ്രകാരം നിഡഘട്ട-മൈസൂർ സെക്ഷനിൽ മറ്റ് സെക്ഷനുകളേക്കാൾ കൂടുതൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ പാതയിലെ അപകടങ്ങളില്‍ ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം നൂറായെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അപകടങ്ങളില്‍ ഇതുവരെ 132 മരണങ്ങളുണ്ടായെന്നാണ് അനൗദ്യോഗിക കണക്കുകള്‍.
അതേസമയം റോഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പുതന്നെ വാഹനാപകടങ്ങള്‍ കൂടിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജനുവരി മുതല്‍ ജൂണ്‍വരെ 512 വാഹനാപകടങ്ങളിലായി 123 പേര്‍ മരിച്ചതായാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്ക്.
NHAI expert begins Safety Inspection of Bengaluru Mysuru Expressway

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Accident Ernakulam Kochi

വരാപ്പുഴ പടക്കശാലയിലെ സ്ഫോടനം: ഒരു മരണം സ്ഥിരീകരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

വരാപ്പുഴ: വരാപ്പുഴയിൽ പടക്കശാലയിലെ സ്ഫോടനത്തിൽ ഒരു മരണം സ്ഥിരീകരിച്ചു. 7 പേർക്ക് പരുക്കേറ്റു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമെന്ന് ഡോക്ടർമാർ പറഞ്ഞു. ഒരു വീട് പൂർണമായും
Accident Malappuram Trending

മലപ്പുറം വട്ടപ്പാറയിൽ ലോറി മറിഞ്ഞ് മൂന്ന് മരണം, ഈ മാസം ഇത് നാലാമത്തെ അപകടം

മലപ്പുറം : വട്ടപ്പാറയിൽ ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഉള്ളി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. നിയന്ത്രണം വിട്ട ലോറി വട്ടപ്പാറ
Total
0
Share