Stay Tuned!

Subscribe to our newsletter to get our newest articles instantly!

AADHAR Online PAN

ഇനി ഒരേയൊരു ദിവസം മാത്രം ബാക്കി, വേഗം ആധാറും പാൻ കാർഡും ലിങ്ക് ചെയ്യൂ; അല്ലെങ്കിൽ ഉയർന്ന പിഴ വന്നേക്കും



ആധാർ കാർഡുമായി പാൻ കാർഡ് ലിങ്ക് ചെയ്യണ്ടതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ആധാറുമായി പാൻ ലിങ്ക് ചെയ്തില്ലെങ്കിൽ ജൂലൈ ഒന്ന് മുതൽ പാൻ കാർഡ് പ്രവർത്തന രഹിതമാകും. പാൻകാർഡുമായി ആധാർ ബന്ധിപ്പിക്കുന്നതിന് നിലവിൽ 1000 രൂപയാണ് പിഴ അടയ്‌ക്കേണ്ടത്.  2023 മാർച്ച് 31 ആയിരുന്നു ആദ്യത്തെ സമയപരിധി. പിന്നീട ജൂൺ 30 വരെ നീട്ടുകയായിരുന്നു. കാലാവധി ഇനിയും നീട്ടുമെന്നുള്ളത് സംശയമാണ്. അതിനാൽ നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർണായകമാണ്. നിലവിലെ സമയപരിധിക്കുള്ളിൽ ലിങ്കിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം. 
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ പാൻ പ്രവർത്തനരഹിതമാകും. സാമ്പത്തിക ആവശ്യങ്ങൾക്ക് ആവശ്യമായ ഒരു പ്രധാന രേഖയാണ് പാൻ. ഇത് പ്രവർത്തനരഹിതമായാൽ നികുതിദായകർ ബുദ്ധിമുട്ടും. പ്രത്യേകിച്ച് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.
എസ്എംഎസ് വഴി എങ്ങനെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാം?
*നിങ്ങളുടെ ഫോണിൽ സന്ദേശമയയ്‌ക്കൽ ആപ്പ് തുറക്കുക.
* <UIDPAN <12 അക്ക ആധാർ നമ്പർ> 10 അക്ക പാൻ നമ്പർ> എന്ന് ടൈപ്പ് ചെയ്യുക.
*ഈ സന്ദേശം 56161 അല്ലെങ്കിൽ 567678 എന്ന നമ്പറിലേക്ക് അയയ്ക്കുക
* പാൻ-ആധാർ ലിങ്ക് നിലയെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയയ്‌ക്കും.



പാൻ-ആധാർ ലിങ്ക് സ്റ്റാറ്റസ് ഓൺലൈനിൽ എങ്ങനെ പരിശോധിക്കാം?
* https://www.incometax.gov.in/iec/foportal/ എന്ന ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക
* ക്വിക്ക് ലിങ്ക് എന്ന ഓപ്‌ഷൻ തുറന്ന് ലിങ്ക് ആധാർ സ്റ്റാറ്റസ് തിരഞ്ഞെടുക്കുക.
* നിങ്ങളുടെ പാൻ, ആധാർ വിശദാംശങ്ങൾ നൽകുക.
* ലിങ്ക് ആധാർ സ്റ്റാറ്റസ് കാണുക’ ഓപ്ഷൻ തിരഞ്ഞെടുക്കുക.
* നിങ്ങളുടെ പാൻ-ആധാർ ലിങ്ക് നില ഇപ്പോൾ നിങ്ങൾക്ക് കാണാൻ കഴിയും
PAN to be linked with Aadhaar card last date today consequences of not linking details

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

AADHAR Central Government PAN Tax

ആധാർ-പാൻ ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടി; പിഴയിൽ മാറ്റമില്ല

ദില്ലി: ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി നീട്ടി. 2023 ജൂൺ 30 വരെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാമെന്ന് സെൻട്രൽ ബോർഡ്
AADHAR

ആധാർ പുതുക്കാൻ ഇനി രണ്ട് ദിവസം കൂടി മാത്രം ; എങ്ങനെ വീട്ടിലിരുന്ന് ഓൺലൈനായി ചെയ്യാം ?

നമ്മുടെ ആധാർ പുതുക്കാൻ ഇനി രണ്ട് ദിവസം കൂടി മാത്രം. ജൂൺ 14ന് മുൻപായി ആധാർ പുതുക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. ആധാർ പുതുക്കാൻ അക്ഷയ കേന്ദ്രങ്ങളെയോ, ആധാർ
Total
0
Share