Stay Tuned!

Subscribe to our newsletter to get our newest articles instantly!

Kozhikode train fire

എലത്തൂരിൽ ആക്രമണം നടന്ന അതേ ട്രയിനിന് വീണ്ടും തീപിടിച്ചു; ഒരു ബോഗി കത്തി നശിച്ചു



കണ്ണൂർ:കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിൽ തീ പിടിത്തമുണ്ടായതിനെ തുടർന്ന് ഒരു ബോഗി കത്തി നശിച്ചു. കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ട്രയിനിൻ്റെ ഒരു ബോഗിയാണ് കത്തിയത്. എലത്തൂരിൽ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് ഇപ്പോൾ തീപിടിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
രാത്രി എത്തിയ എക്സിക്യൂട്ടിവ് എക്സ്പ്രസിന്റെ ബോഗിയാണ് കത്തി നശിച്ചത്. അഗ്നിശമന സേന സ്ഥലത്ത് എത്തി തീയണച്ചെങ്കിലും ബോഗി പൂർണമായി കത്തി നശിച്ചിരുന്നു. തീയിട്ടതാകാനുള്ള സാധ്യത സംശയിക്കുന്നതായാണ് റെയിൽവേ അധികൃതർ പറയുന്നത്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ എട്ടാമത്തെ ട്രാക്കിൽ നിർത്തിയിട്ടിരിക്കവേയാണ് ട്രയിനിന് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ടോ സ്വാഭാവിക തകരാറ് മൂലമോ തീപിടിത്തം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് റെയിൽവേ അധികൃതർ പറയുന്നു.
Elathur train catches fire at Kannur

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kozhikode Kozhikode train fire police Railway

ട്രെയിനിലെ ആക്രമണം: രണ്ട് കോച്ചുകള്‍ സീല്‍ ചെയ്തു; ഫൊറന്‍സിക് പരിശോധന ഉടന്‍ നടത്തും

കോഴിക്കോട്:അജ്ഞാതനായ വ്യക്തി തീ കത്തിച്ച് ആക്രമണം നടത്തിയതിന് പിന്നാലെ ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ രണ്ട് കോച്ചുകള്‍ സീല്‍ ചെയ്തു. ട്രെയിനിന്റെ D1,D2 കോച്ചുകളാണ് സീല്‍ ചെയ്തത്.
Crime fire Kozhikode Kozhikode train fire Railway

പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടു, അന്വേഷണത്തിന് പ്രത്യേക സംഘം, അക്രമിയെ കുറിച്ച് സൂചന ലഭിച്ചെന്ന് ഡിജിപി

കോഴിക്കോട് : ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തിവിട്ട് പൊലീസ്. മുഖ്യസാക്ഷിയായ റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്.
Total
0
Share