Stay Tuned!

Subscribe to our newsletter to get our newest articles instantly!

Payment Tech UPI

ഗൂഗിള്‍ പേ,ഫോണ്‍ പേ ഉപയോഗിക്കുന്നവര്‍ അറിയാന്‍; മൂന്ന് വര്‍ഷത്തില്‍ വരാന്‍ പോകുന്നത് വലിയ മാറ്റം.!



ദില്ലി: ഏതെലും കച്ചവടക്കാരന്‍ ഗൂഗിൾ പേ, ഫോൺ പേ ഇല്ലെന്ന് പറഞ്ഞാൽ പെട്ടല്ലോ എന്നാലോചിക്കുന്നവരാണ് കൂടുതൽ പേരും. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ ഉപയോഗിച്ചുള്ള പണമിടപാടുകൾ വർധിക്കും.  
2026 27  ഓടെ പ്രതിദിനം ഒരു ബില്യൺ (100 കോടി) ഇടപാടുകൾ എന്ന നിലയിലേക്ക് എത്തിച്ചേരും. PwC ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇതെക്കുറിച്ച് പറയുന്നത്. “ദി ഇന്ത്യൻ പേയ്‌മെന്റ് ഹാൻഡ്‌ബുക്ക്   2022 27” എന്ന തലക്കെട്ടിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇതെക്കുറിച്ച് പറയുന്നത്. രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് വിപ്ലവം പ്രോത്സാഹിപ്പിക്കുന്നതിൽ മുഖ്യപങ്കു വഹിച്ചതാണ് യുപിഐ. 2022 23 സമയത്തെ റിട്ടെയിൽ വിഭാഗത്തിലെ മൊത്തം ഇടപാടിന്റെ ഏകദേശം 75 ശതമാനവും പിടിച്ചടക്കിയാണ് റെക്കോർഡ് ഇട്ടിരിക്കുന്നത്
റീട്ടെയിൽ ഡിജിറ്റൽ പേയ്‌മെന്റ് ലാൻഡ്‌സ്‌കേപ്പിൽ യുപിഐ തന്‍റെതായ ഇടം അടയാളപ്പെടുത്താൻ ഇനി അധിക സമയം വേണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. വരുന്ന അഞ്ചു വർഷത്തിനുള്ളിൽ ഇടപാടിന്റെ 90 ശതമാനവും യുപിഐ സ്വന്തമാക്കും. ഡിജിറ്റൽ പേയ്‌മെന്റ് മാർക്കറ്റിന്റെ സ്ഥിരമായ വളർച്ചയ്ക്കാണ് രാജ്യം സാക്ഷിയാകുന്നത്. 
യുപിഐ മുഖേന നടക്കുന്ന ഇടപാടുകളുടെ അടിസ്ഥാനത്തിൽ 50 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക്  (സിഎജിആർ) ആണ് നേടിയിരിക്കുന്നത്. ഇത് ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. 2022 23 സാമ്പത്തിക വർഷത്തിലെ 103 ബില്യണിൽ നിന്ന് 2026 27 സാമ്പത്തിക വർഷത്തിൽ 411 ബില്യണായി ഇടപാടുകൾ കുതിക്കുമെന്നും റിപ്പോർട്ട് പറയുന്നു. 2022 23 ലെ 83.71 ബില്യണിൽ നിന്ന് 2026 27 ആകുമ്പോഴേക്കും 379 ബില്യൺ ഇടപാടുകളായി യുപിഐ ഇടപാടുകൾ വർധിക്കുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.
upi to account for 90 percentage of retail digital payments by 2026 27

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

App Tech Whatsapp

തെറ്റുണ്ടെന്ന് കരുതി ഡീലിറ്റാക്കേണ്ടതില്ല : വാട്ട്സ്ആപ്പില്‍ പുതിയ കിടിലന്‍ ഫീച്ചര്‍.!

  • February 25, 2023
ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പില്‍ അയച്ച മെസെജില്‍ തെറ്റുണ്ടെന്ന് കരുതി ഡീലിറ്റാക്കേണ്ടതില്ല. അയച്ച മെസെജ് 15 മിനിറ്റിനുള്ളിൽ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി എത്തുകയാണ് വാട്ട്സാപ്പ്. ആപ്പിൾ ഐമെസേജിലും ടെലഗ്രാമിലും സന്ദേശങ്ങൾ
Music Tech YouTube

ഇഷ്ടമുള്ള റേഡിയോ സ്‌റ്റേഷൻ ക്രിയേറ്റ് ചെയ്യാം ; പുതിയ അപ്ഡേറ്റുമായി യൂട്യൂബ് മ്യൂസിക്ക്

  • February 25, 2023
പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് യൂട്യൂബ് മ്യൂസിക്ക്. ക്രിയേറ്റ് വീഡിയോ എന്ന ഫീച്ചറാണ് ആപ്പ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ അപ്ഡേറ്റിൽ ഇത് ലഭ്യമാണ്. ഈ അപ്ഡേറ്റ് ഉപയോ​ഗിച്ച് ഉപഭോക്താക്കൾക്ക്
Total
0
Share