കൊച്ചി: എറണാകുളം മറൈൻഡ്രൈവിൽ അമിതമായി ആളുകളെ കയറ്റിയ രണ്ടു ബോട്ടുകൾ പിടിയിൽ. നിഖിൽ,  ഗണേഷ് എന്നീ ബോട്ട് ജീവനക്കാർ അറസ്റ്റ് ചെയ്തു. സെൻട്രൽ പോലീസിന്റെതാണ് നടപടി. സെന്റ് മേരിസ്, സന്ധ്യ എന്നീ ബോട്ടുകളാണ് പിടികൂടിയത്. 13 പേരെ കേറ്റാൻ അനുമതിയുള്ള ബോട്ടിൽ 40 ഓളം പേരെയാണ് കയറ്റിയത്. സെന്റ് മേരീസ് എന്ന ബോട്ടാണ് 13 പേരെ മാത്രം കയറ്റാൻ അനുമതിയുള്ള സാഹചര്യത്തിൽ 40 ലധികം ആളുകളുമായി മറൈൻ ഡ്രൈവിൽ സർവ്വീസ് നടത്തിയത്. 
പൊലീസ് പരിശോധനക്കെത്തിയത് ദൂരെ നിന്ന് കണ്ട ഉടനെ സന്ധ്യ എന്ന ബോട്ട് പോകുകയും പകുതി ആളുകളെ ബോട്ടിലേക്ക് മാറ്റാൻ ശ്രമിക്കുകയും ചെയ്തു. ഈ രണ്ട് ബോട്ടുകളും തിരിച്ചെത്തിയ ഉടനെ പൊലീസ് കസ്റ്റ‍ഡിയിലെടുക്കുകയായിരുന്നു. ബോട്ടിലെ സ്രാങ്കുമാരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബോട്ടിന്റെ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് നീങ്ങുമെന്ന് സെൻട്രൽ പൊലീസ് അറിയിച്ചിട്ടുണ്ട്. താനൂർ ദുരന്തത്തിന് ശേഷവും ഇത്തരം നിയലംഘനങ്ങൾ സംസ്ഥാനത്ത് പലയിടത്തും നടക്കുന്നു എന്നാണ് അറിവ്. 
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

‘കാറിലുണ്ടായിരുന്നത് തെറ്റിന്റെ ഗൗരവം മനസ്സിലാകുന്ന വനിതാ ഡോക്ടർ’; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കൊല്ലം∙ മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ച കാർ റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ…

കുടുംബ സമേതം യാത്ര, സഫ്നയെ കണ്ട് സംശയം; 1.25 കോടിയുടെ സ്വർണ്ണം കടത്താൻ ശ്രമം, കരിപ്പൂരിൽ ദമ്പതികള്‍ കുടുങ്ങി

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികള്‍…

നടക്കാവിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് | എംഡിഎംഎയുമായി നടക്കാവ് ചക്കോരത്ത്കുളം ഭാഗത്ത് നിന്നും രണ്ട് പേരെ പോലീസ് പിടികൂടി. കാസർകോഡ്…

എരഞ്ഞിപ്പാലത്ത് യുവതിയുടെ കൊല; പ്രതി ഉപയോഗിച്ചത് സുഹൃത്തിന്റെ കാര്‍

കോഴിക്കോട് | എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി അബ്ദുല്‍ സനൂഫ് രക്ഷപ്പെടാന്‍ ഉപയോഗിച്ചത്…