കോട്ടയം:സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തെ (സൈബർ ബുള്ളിയിങ്) കരുതലോടെ പ്രതിരോധിക്കുകയാണു വേണ്ടതെന്നും അതിനെ പേടിച്ചോടരുതെന്നും വിദഗ്ധരും കൗൺസലിങ് വിദഗ്ധരും പറയുന്നു.
പരാതി നൽകാം
തെളിവുകളായി സ്ക്രീൻ ഷോട്ട്, ശബ്ദ റിക്കോർഡ് തുടങ്ങിയവ സഹിതം ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകണം. വെബ്സൈറ്റുകളിലൂടെയും പരാതി നൽകാം: https://cyberdome.kerala.gov.in, https://cybercrime.gov.in.
സൈബർ കുറ്റകൃത്യങ്ങൾ അറിയിക്കാനുള്ള ടോൾ ഫ്രീ നമ്പർ: 112
ശിക്ഷ ഇങ്ങനെ
വിവരസാങ്കേതികവിദ്യാ നിയമം അനുസരിച്ച് ഒരു വ്യക്തിയെപ്പറ്റി ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തുന്നതും സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും കൈമാറുന്നതും മൂന്നുവർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
ആവർത്തിക്കുന്നവർക്ക് 5 വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കും.
How to deal cyber abuse