രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന. ‘ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ’ ആദായവില്‍പനയെക്കുറിച്ചുള്ള വിവരങ്ങൾ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി. ഇലക്ട്രോണിക്‌സ്, ഫാഷന്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉല്‍പന്നങ്ങള്‍ക്ക് വൻ ഇളവുകളാണ് പ്രതീക്ഷിക്കുന്നത്. ചില വിഭാഗങ്ങളിൽ 80 ശതമാനം വരെയാണ് ഇളവുകൾ ലഭിക്കുക. മെയ് 4 മുതലാണ് ഓഫർ വിൽപന തുടങ്ങുന്നത്. പ്രൈം അംഗങ്ങൾക്ക് 12 മണിക്കൂർ മുൻപ് ഓഫർ വിലയ്ക്ക് ഉൽപന്നങ്ങള്‍ വാങ്ങാം.
കിഴിവുകൾക്കും ഡീലുകൾക്കും പുറമേ തിരഞ്ഞെടുത്ത ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും ഇഎംഐ ഇടപാടുകൾക്കും 10 ശതമാനം വരെ ഇളവുകളും ആമസോൺ വാഗ്ദാനം ചെയ്യുന്നു. ഐസിഐസിഐ ബാങ്കുമായും കൊട്ടക് മഹീന്ദ്ര ബാങ്കുമായും സഹകരിച്ച് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി നടത്തുന്ന ഇടപാടുകൾക്ക് 10 ശതമാനം അധിക കിഴിവും ആമസോൺ നൽകുന്നുണ്ട്. ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 2000 രൂപ അധിക ആനുകൂല്യങ്ങളും ലഭിക്കും. കൂടാതെ പുതിയ ആമസോൺ പ്രൈം അംഗങ്ങൾക്ക് ആദ്യ ഓർഡറിൽ 20 ശതമാനം ക്യാഷ്ബാക്ക് ഉണ്ട്. അതേസമയം, ആമസോൺ അടുത്തിടെ ഇന്ത്യയിലെ പ്രൈം അംഗത്വത്തിനുള്ള നിരക്ക് കുത്തനെ വർധിപ്പിച്ചിരുന്നു.
സാംസങ്, വൺപ്ലസ്, റിയൽമി, ഷഓമി, ഒപ്പോ, ലാവ തുടങ്ങി മുന്‍നിര ബ്രാൻഡുകളുടെ സ്മാർട് ഫോണുകൾ 40 ശതമാനം വരെ ഇളവിൽ വാങ്ങാം. എക്കാലത്തെയും കുറഞ്ഞ വിലയിൽ ഐഫോൺ 14 ലഭിക്കുമെന്നും ആമസോൺ പറയുന്നു. ഐഫോൺ 14 ന്റെ അടിസ്ഥാന മോഡലിന് 71,999 രൂപ മുതലാണ് വില. ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ വൻ ഓഫറുകൾ ലഭിക്കുന്ന സ്മാര്‍ട് ഫോണുകളുടെ ലിസ്റ്റും പുറത്തുവന്നിട്ടുണ്ട്, എന്നാൽ വില വിവരങ്ങൾ ലിസ്റ്റ് ചെയ്തിട്ടില്ല. സ്‌മാർട് ഫോണുകൾക്ക് പുറമേ 99 രൂപ പ്രാരംഭ വിലയിൽ ലഭ്യമാകുന്ന ആക്‌സസറികളും വാങ്ങാം. വരും ദിവസങ്ങളിൽ ആമസോൺ കൂടുതൽ ഡീലുകൾ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആമസോൺ ഇലക്ട്രോണിക്‌സ്, ഫാഷൻ, ഗാർഹിക, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവയും അതിലേറെയും പോലുള്ള വിഭാഗങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് പ്രത്യേകം കിഴിവുകളും ഓഫറുകളും ഡീലുകളും ലഭിക്കും. ഈ വിൽപനയ്ക്കിടെ ഉപഭോക്താക്കൾക്ക് പഴയ ഫോണുകൾ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ 10,000 രൂപ വരെ കിഴിവ് ലഭിക്കും. ഈ സെയിലിൽ പ്രൈം അംഗങ്ങൾക്ക് 18 മാസം വരെ നോകോസ്റ്റ് ഇഎംഐ ഓപ്‌ഷനുകളും 5000 രൂപ വരെ ആമസോൺ പേ റിവാർഡുകളും ലഭിക്കും.
ട്രിമ്മറുകൾ, ലാപ്‌ടോപ്പുകൾ, സ്‌മാർട് വാച്ചുകൾ, ഹെഡ്‌ഫോണുകൾ എന്നിവയും മറ്റും ഉൾപ്പെടുന്ന ഇലക്‌ട്രോണിക്‌സിൽ ഉപഭോക്താക്കൾക്ക് 75 ശതമാനം വരെ കിഴിവ് ലഭിക്കും. ലാപ്‌ടോപ്പുകൾ 40,000 രൂപ വരെ കിഴിവോടെ ലഭ്യമാകും. അതേസമയം ടാബ്‌ലെറ്റുകൾക്ക് 60 ശതമാനം വരെ കിഴിവ് പ്രതീക്ഷിക്കാം. സെയിൽ സമയത്ത് 1 ലക്ഷം സൗജന്യ ഇയർഫോണുകളും സ്മാർട് വാച്ചുകളും ലഭിക്കുമെന്നും ആമസോൺ പറയുന്നുണ്ട്. എന്നാൽ കൃത്യമായ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.


എസി, കൂളറുകൾ, റഫ്രിജറേറ്ററുകൾ തുടങ്ങിയ വേനൽക്കാല അവശ്യസാധനങ്ങൾക്കായി തിരയുന്ന ഉപഭോക്താക്കൾക്ക് 60 ശതമാനം വരെ കിഴിവ് ആസ്വദിക്കാം. കൂടാതെ, 5,000 രൂപ വരെ അധിക കിഴിവോടെ പഴയ ടിവികൾ പുതിയത് വാങ്ങുമ്പോൾ എക്സ്ചേഞ്ച് ചെയ്യാനുള്ള അവസരവും ഉണ്ടായിരിക്കും. വീട്ടുപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, ഫർണിച്ചറുകൾ, മെത്തകൾ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന ഇനങ്ങൾ ഉൾക്കൊള്ളുന്ന ഗൃഹ, അടുക്കള ഉപകരണങ്ങൾക്ക് 70 ശതമാനം വരെ കിഴിവ് ലഭിക്കും.
വസ്ത്രങ്ങൾക്കും മറ്റ് ഫാഷൻ ഉൽപന്നങ്ങൾക്കും 50 ശതമാനം മുതൽ 80 ശതമാനം വരെ കിഴിവുകളാണ് പ്രതീക്ഷിക്കുന്നത്. ചെറുകിട ബിസിനസ്സുകൾ, പുസ്‌തകങ്ങൾ, കളിപ്പാട്ടങ്ങൾ, ഗ്രൂമിങ് ഇനങ്ങൾ എന്നിവയ്ക്ക് വിൽപന സമയത്ത് 70 ശതമാനം വരെ കിഴിവോടെ ലഭിക്കും. ആമസോണിന്റെ സ്വന്തം ഉൽപന്നങ്ങളായ അലക്‌സ, ഫയർ ടിവി എന്നിവയ്ക്ക് 40 ശതമാനം വരെ കിഴിവ് ലഭിക്കും. കൂടാതെ ആമസോൺ ബ്രാൻഡിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 70 ശതമാനം വരെ കിഴിവ് ലഭിക്കും.
Amazon Great Summer Sale starts on May 4th and here’s are some popular phones that will be discounted
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കയ്യിലുള്ള ഫോണ്‍ ഏതാണ്…? ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക,മുന്നറിയിപ്പുമായി ഗൂഗിളിന്റെ ബഗ് ഹണ്ടിങ് ടീം

ദില്ലി: ഫോൺ ഡെയ്ഞ്ചർ സോണിലാണെന്ന മുന്നറിയിപ്പുമായി ഗൂഗിളിന്റെ ബഗ്-ഹണ്ടിങ് ടീം പ്രോജക്റ്റ് സീറോ. എക്സിനോസ് ചിപ്…

ഫ്‌ളിപ്കാര്‍ട്ടിൽ ‘ബിഗ് സേവിങ്‌സ്’ ഓഫർ വിൽപന തുടങ്ങി; കുറഞ്ഞ നിരക്കിൽ ഐഫോണും ഗ്യാലക്സി എസ് 23യും

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിൽ വീണ്ടും വൻ ഓഫർ വിൽപന. ഐഫോണ്‍ 13, പോകോ…

ഏഴാം വാർഷികം ആഘോഷിച്ച് ജിയോ, 21 ജിബി ഡാറ്റ വരെ സൌജന്യമായി നൽകുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോ (Jio) ഏഴാം വാർഷികം ആഘോഷിക്കുകയാണ്. 2016ൽ പ്രവർത്തനം…

മലയാളികളും തമിഴരും അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു ; ത്രെഡ്സ് ലോ​ഗോയെ ചൊല്ലി ചർച്ച കൊഴുക്കുന്നു

ത്രെഡ്സിന്റെ ലോഗോ ശ്രദ്ധിച്ചിരുന്നോ ? ഇല്ലെങ്കിൽ നോക്കണം…ഏത് രൂപവുമായി സാമ്യമുള്ളതാണെന്ന് കണ്ടെത്താൻ ശ്രമിക്കണം. അതാണ് ഇപ്പോൾ…