കൊച്ചി: ആലുവയിൽ അപകടരമായി ബസ് ഓടിച്ചതിന് നടപടി എടുത്ത പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും സാമൂഹ്യമാധ്യമം 
വഴി വെല്ലുവിളിച്ച് ബസ് ഉടമ. ആന്റോണിയോ എന്ന ബസിന്‍റെ ഉടമയാണ് ഭീഷണിസ്വരത്തിൽ റീൽ ഇറക്കിയത്.
ആലുവ ബാങ്ക് കവലയിലാണ് സംഭവം നടന്നത്. ആന്‍റോണിയോ എന്ന ബസ് മറ്റൊരു ബസിന് നേരെ പാഞ്ഞ് വന്ന് ചില്ല് തകർക്കുന്നു.ബസ് ഉടമ പരാതി നൽകിയതോടെ അന്വേഷണത്തിന് ശേഷം ബസ് ഡ്രൈവർ ബ്രിസ്റ്റോ മാത്യൂസിന്‍റെ ലൈസൻസ് രണ്ട് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇതിന് പിന്നാലെ ആണ് ആന്‍റോണിയോ ബസ് സംഘത്തിന്‍റെ ഭീഷണി റീൽ.മോഹലാലിന്‍റെ സിനിമ സംഭാഷണ ശകലങ്ങൾ കൂട്ടിചേർത്താണ് റീൽ പുറത്തിറക്കിയത്. ബസിൽ സ്ഥാപിച്ച സി.സി.ടി വി യി ലെ ദൃശ്യങ്ങൾ ചേർത്താണ് റീൽ.
ആന്‍റോണിയോ ബസിന്‍റെ വരവ് കണ്ണാടിയിലൂടെ കണ്ട രണ്ടാമത്തെ ബസ് റോഡരികിലേക്ക് ഒതുക്കിയെങ്കിലും കരുതികൂട്ടി ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു.അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചുവെന്ന കുറ്റത്തിന് കേസുമെടുത്തു.ഇതിന് പിന്നാലെയാണ് ആലുവ എറണാകുളം റൂട്ടിലോടുന്ന ഈ ബസ് ജീവനക്കാർ പൊലീസിനെയും മോട്ടോർ വാഹന വകുപ്പുദ്യേഗസ്ഥരെയും വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുന്നത്. സംഭവം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.ഈ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം പതിവായി മാറുകയാണ്. കഴിഞ്ഞ ആഴ്ചയും ആന്‍റോണിയോ എന്ന ബസ് ആലുവ നഗരത്തിൽ മറ്റൊരു ബസിന്‍റെ സൈഡ് മിറർ മനപൂർവ്വം ഇടിച്ച് തെറിപ്പിച്ചിരുന്നു.
 
bus driven dangerously action taken and bus owner challenged the police
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആംബുലൻസിനു യാത്രാ തടസ്സം സൃഷ്ടിച്ചു; സ്കൂട്ടർ യാത്രക്കാരന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോഴിക്കോട്:അടിയന്തര ചികിത്സ നടത്തേണ്ട രോഗിയുമായി മേപ്പാടിയിൽ നിന്നു കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലേക്കു വന്ന ആംബുലൻസിനു യാത്രാ…

കോഴിക്കോട് ജില്ലയിൽ 32 അപകട മേഖലകൾ

കോഴിക്കോട്: ജില്ലയിൽ കൂടുതൽ അപകടങ്ങൾ നടക്കുന്നത് 32 ഇടങ്ങളിലെന്ന് നാറ്റ്പാക് കഴിഞ്ഞ ജനുവരിയിൽ നടത്തിയ പഠനത്തിൽ…

കണ്ണൂര്‍ വളക്കൈ സ്‌കൂള്‍ ബസ് അപകടം: വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം തള്ളി എംവിഡി: മെക്കാനിക്കല്‍ തകരാറുകള്‍ വാഹനത്തിനില്ലെന്ന് കണ്ടെത്തല്‍; വീഡിയോ

കണ്ണൂര്‍: വളക്കൈയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം…

ഈ വീഡിയോ കണ്ടു നോക്കൂ, ഇത് സ്ഥിരം കാഴ്ചയായിരിക്കുന്നു, ഒരു കാരണത്താലും ചെയ്യരുത്, അത്യന്തം അപകടകരമെന്ന് എംവിഡി

തിരുവനന്തപുരം: അപകടരകമായ ഓവർടേക്കിങ്ങിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി എംവിഡി. ദൃശ്യങ്ങൾ സഹിതമാണ് മുന്നറിയ്പ്പ് നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഓവർടേക്കിംഗും…