Stay Tuned!

Subscribe to our newsletter to get our newest articles instantly!

Explodes Thrissur

‘ബാറ്ററിയിലെ ജെൽ ഉയർന്ന ചൂടിൽ ഗ്യാസായി പൊട്ടിത്തെറിച്ചു; ഫോണിന് വലിയ കേടുപാടില്ല’



തൃശൂർ:മൊബൈൽ ഫോൺ ബാറ്ററി പൊട്ടിത്തെറിക്കാനുള്ള സാധ്യതകൾ എല്ലാവരും പറയുന്നുണ്ടെങ്കിലും അതു ഇത്രയും മാരകമാകുന്നത് എങ്ങനെയെന്ന് വിശദീകരിക്കാൻ‌ വിദഗ്ധർക്കും കഴിയുന്നില്ല. തിരുവില്വാലമയിൽ‌ പൊട്ടിത്തെറിയുടെ വലിയ ശബ്ദം സമീപവാസികൾ കേട്ടെങ്കിലും ഫോണിന് അതിനനുസരിച്ചുള്ള കേടുപാടുകൾ‌ പറ്റിയിട്ടില്ല. 
മൊബൈലിന്റെ ബാറ്ററിക്കകത്തെ ജെൽ രൂപത്തിലുള്ള ഭാഗങ്ങൾ ഉയർന്ന ചൂടിൽ ഗ്യാസ് ആയി മാറി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കാനുള്ള സാധ്യതയാണു ചൂണ്ടിക്കാട്ടുന്നത്. ഈ പൊട്ടിത്തെറിയിൽ പുറത്തേക്ക് തെറിക്കുന്ന ബാറ്ററിക്കകത്തെ ഭാഗങ്ങൾ ക്ഷതമേൽപ്പിക്കാനും സാധ്യതയുണ്ട്. 
ഇവിടെ, മൊബൈലിന്റെ ഡിസ്പ്ലേ വഴിയാകാം ബാറ്ററിക്കകത്തെ ഭാഗങ്ങൾ തെറിച്ചിരിക്കുക എന്നാണ് അനുമാനം. തലച്ചോറിനേറ്റ ക്ഷതമാണ് മരണകാരണം എന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ബാറ്ററിക്കകത്തെ ഭാഗങ്ങൾ തലച്ചോറിൽ ക്ഷതമേൽപ്പിച്ചിരിക്കാം. മൊബൈൽ ചാർജ് ചെയ്യുകയായിരുന്നില്ല എന്ന് വീട്ടുകാർ പറയുന്നു. 
കിടക്കയ്ക്കടുത്ത് ചാർജിങ് പോയിന്റുമില്ല. ബാറ്ററിക്കകത്തെ ജെൽ ചൂടാകുമ്പോഴാണ് ഗ്യാസ് രൂപത്തിലാകുന്നതെങ്കിലും ചൂട് മൊബൈലിൽ അനുഭവപ്പെടുകയില്ല. അതുകൊണ്ടായിരിക്കാം കുട്ടി ഫോൺ കയ്യിൽ തന്നെ പിടിച്ചിരിക്കുക.
ഫോൺ ഉപയോഗം: ശ്രദ്ധിക്കേണ്ടത്
  • നിലവാരമുള്ള ഫോണുകൾ മാത്രം ഉപയോഗിക്കുക. 
  • ബാറ്ററികൾ മാറുമ്പോഴും നല്ല ബ്രാൻഡുകളുടേത് എന്നുറപ്പിക്കുക.
  • ചാർജർ വാങ്ങുമ്പോഴും സുരക്ഷയ്ക്കു മുൻഗണന കൊടുക്കുക.
  • ചാർജ് ചെയ്തുകൊണ്ട് ഫോൺ ഉപയോഗിക്കാതിരിക്കുക.
  • ഫോൺ ചൂടായിക്കഴിഞ്ഞാൽ ഉപയോഗിക്കാതിരിക്കുക. 
  • കുറച്ചുനേരത്തെ ഉപയോഗംതന്നെ പെട്ടെന്നു ചൂടാകുന്നുണ്ടെങ്കിൽ ഫോൺ സുരക്ഷിതമല്ല എന്നു തിരിച്ചറിയുക.
  • തുടർച്ചയായി ദീർഘനേരം ഫോൺ ഉപയോഗിക്കുന്നതു ഒഴിവാക്കുക. മൊബൈൽ ചൂടായിട്ടില്ലെങ്കിലും ബാറ്ററി ചൂടായിരിക്കാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കുക. 
Thrissur native Adityasree mobile phone blast death

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Health Minister Thrissur

പാർക്കിൽ കുളിച്ച വിദ്യാർത്ഥികൾക്ക് എലിപ്പനി; സിൽവർ സ്റ്റോം താത്കാലികമായി അടച്ചിടാൻ നിർദ്ദേശം

തൃശ്ശൂര്‍: അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. പാർക്കിൽ കുളിച്ച വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിൽവർ സ്റ്റോം
Disaster Earthquake ISRO Kozhikode Malappuram Palakkad Thrissur

ഉരുൾപൊട്ടൽ: രാജ്യത്തെ പത്ത്‌ സാധ്യതാജില്ലകളിൽ നാലെണ്ണം കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് ഉരുൾപൊട്ടൽസാധ്യത കൂടുതലുള്ള പത്തുജില്ലകളിൽ നാലും കേരളത്തിൽ. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് അവ. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം(ഐ.എസ്.ആർ.ഒ.) ലഭ്യമാക്കിയ ഉപഗ്രഹാധിഷ്ഠിതവിവരങ്ങളെ അടിസ്ഥാനമാക്കി
Total
0
Share