രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ഓഫറുകളൊരുക്കി തോംസൺ. തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികൾക്കും ഗാർഹിക ഉപകരണങ്ങൾക്കും വൻ ഓഫറാണ് നൽകുന്നത്. ഫ്ലിപ്കാർട്ടിൽ ഏപ്രിൽ 25 വരെയാണ് ‘ തോംസൺ വാർഷിക സെയിൽ’ നടക്കുന്നത്. തോംസണിന്റെ മിക്ക ഉൽപന്നങ്ങൾക്കും വൻ ഇളവുകളാണ് നൽകുന്നത്. 
24 ഇഞ്ച് എൽഇഡി സ്മാർട് ടിവി 6,499 ന് ഫ്ലിപ്കാർട്ട് ഉപയോക്താക്കൾക്ക് ലഭിക്കും. തോംസണിന്റെ പുതുതായി അവതരിപ്പിച്ച എയർ കൂളറുകൾ താങ്ങാനാവുന്ന വിലയിൽ ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡിൽ 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഇഎംഐ ഇളവുകളും ലഭ്യമാണ്.


  • സ്മാർട് ടിവി
ഫ്ലിപ്കാർട്ട് സെയിലിൽ 8,499 രൂപയ്ക്കാണ് ഏറ്റവും കുറഞ്ഞ വിലയുടെ 32 ഇഞ്ച് സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു ടിവി മോഡലുകളുടെ വില 5,999 രൂപയിലും തുടങ്ങുന്നു. തോംസൺ 24Alpha001, 24 ഇഞ്ച് എച്ച്ഡി എൽഇഡി സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത് 6,499 രൂപയ്ക്കാണ്. 40 ഇഞ്ച് മോഡലിനു 15,499 രൂപയും 75 ഇഞ്ച് അൾട്രാ എച്ച്ഡി 4കെ സ്മാർട് ടിവിക്ക് 79,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 65 ഇഞ്ച് 4കെ ടിവിയുടെ വില 53,999 രൂപയാണ്. 24 ഇഞ്ചിന്റെ എൽഇഡി ടിവി 5,999 രൂപയ്ക്കും വിൽക്കുന്നു.

  • വാഷിങ് മെഷീനുകൾ
ഫ്ലിപ്കാർട് വഴി തോംസണിന്റെ സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകളും വിൽക്കുന്നുണ്ട്. സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകൾ 6.5, 7, 7.5, 8.5 കിലോഗ്രാം എന്നിങ്ങനെ 4 വ്യത്യസ്ത വേരിയന്റുകളിൽ ലഭ്യമാണ്. 6.5 കിലോഗ്രാം സെമി ഓട്ടമാറ്റിക് വാഷിങ് മെഷീന് 6,790 രൂപയ്ക്കാണ് വിൽക്കുക. 10.5 കിലോഗ്രാം ഫുൾ ഓട്ടമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീന് 22,990 രൂപയാണ് ലിസ്റ്റ് ചെയ്തിരിക്കുന്ന വില. തോംസൺ 7 കിലോഗ്രാം സെമി ഓട്ടമാറ്റിക് വാഷറിന്റെ വില 4,990 രൂപയാണ്.



  • എയർ കൂളറുകൾ
28 മുതൽ 85 ലീറ്റർ വരെയുള്ള പഴ്സണൽ, വിൻഡോ, ഡിസേർട്ട് വിഭാഗത്തിലുള്ള പുതിയ എയർ കൂളറുകളാണ് തോംസൺ അടുത്തിടെ പുറത്തിറക്കിയത്. ലോകോത്തര ഫീച്ചറുകളും സ്‌മാർട് ടെക്‌നോളജിയും കൊണ്ട് പാക്കേജ് ചെയ്‌തിരിക്കുന്ന പുതിയ തോംസൺ കൂൾ പ്രോ സീരീസ് എയർ കൂളറുകളിൽ നിരവധി ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പഴ്സണൽ വിഭാഗത്തിലുള്ള കൂളറിന്റെ അടിസ്ഥാന വില 4,999 രൂപയാണ്. വിൻഡോ വിഭാഗത്തിൽ 5,799 രൂപയാണ് വില. ഡിസേർട്ട് വിഭാഗത്തിൽ 8,199 രൂപയുടേതാണ് വില കൂടിയ കൂളർ.
Thomson offers heavy discounts on its range of Smart TVs, Washing Machines and Air Coolers
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന, പ്രതീക്ഷിക്കുന്നത് 80% വരെ ഇളവുകൾ

രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന. ‘ആമസോൺ ഗ്രേറ്റ് സമ്മർ…

ഇളവുകളോടെ 37,999 രൂപയ്ക്ക് ഐഫോൺ 14, വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം

ആപ്പിൾ ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണാവസരം. വമ്പിച്ച വിലക്കിഴിവ് നൽകുന്ന ആപ്പിൾ ഡേയ്സ് സെയിൽ…

ആമസോണിൽ പകുതി വിലയ്ക്ക് സ്മാർട് ടിവി, 60% വരെ കിഴിവ്, മറ്റു ഓഫറുകളും

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോണിൽ ഗ്രേറ്റ് സമ്മർ സെയിലില്‍ സ്മാർട് ടിവികൾക്ക് വൻ ഓഫറുകളാണ്…

വൺപ്ലസ് 10ആർ 5ജിയ്ക്ക് ആമസോണിൽ വൻ ഓഫർ

ദില്ലി:  വൺപ്ലസ് കഴിഞ്ഞ കൊല്ലം രാജ്യത്ത് അവതരിപ്പിച്ച സ്മാർട്ട്ഫോണിന് ആമസോണിൽ മികച്ച ഓഫർ. കൂപ്പൺ കോഡ്…