കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തിൽ തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി. ചുരം ഇറങ്ങുന്നതിനിടെ സ്വകാര്യ ബസിന്‍റെ ബ്രേക്ക് തകരാറിലായതോടെയാണ് അപകടത്തിൽപ്പെട്ടത്. ചുരം ഇറങ്ങുന്നതിനിടെ ആറാം വളവിൽ വെച്ച് ബസ് ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്‍റെ ഒരു ഭാഗത്തെ മുൻ ടയറുകള്‍ സംരക്ഷണഭിത്തിയും കടന്ന് പുറത്തേക്ക് വന്നു.

ബ്രേക്ക് ഡൗണായിട്ടും ബസ് സംരക്ഷണഭിത്തിയിൽ ഇടിച്ച് താഴേക്ക് മറിയാതെ നിന്നതിനാലാണ് അപകടത്തിൽ നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത്. വയനാട്ടിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. വളവ് തിരിയുന്നതിനിടെയാണ് അപകടം. സംഭവത്തെ തുടര്‍ന്ന് ചുരത്തിൽ ഗതാഗത തടസം നേരിടുകയാണ്.

സംരക്ഷണ ഭിത്തിയും കടന്ന് ബസ് മുന്നോട്ട് പോയിരുന്നെങ്കിൽ കൊക്കയിലേക്ക് മറിയുമായിരുന്നു. ടിപ്പര്‍ ലോറിയിൽ കെട്ടി ബസ് പിന്നോട്ട് വലിച്ച് നീക്കി. ഹൈവെ പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ഗതാഗതം നിയന്ത്രിക്കാൻ സ്ഥലത്തുണ്ട്. നിലവിൽ ഒരു വരിയായിട്ടാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.

accident in thamarassery ghat road brake failure private bus Crashed into the guardrail at the 6th hairpin narrow escape

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

‘കാറിലുണ്ടായിരുന്നത് തെറ്റിന്റെ ഗൗരവം മനസ്സിലാകുന്ന വനിതാ ഡോക്ടർ’; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കൊല്ലം∙ മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ച കാർ റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ…

കണ്ണൂരിൽ സ്കൂൾ ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം, 15പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ വളക്കൈയിൽ സ്കൂള്‍ ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. ബസിലുണ്ടായിരുന്ന 15 പേര്‍ക്ക് പരിക്കേറ്റു.

കാറിടിച്ച് ലോറിക്ക് മുന്നിലേക്ക് തെറിച്ചു വീണ് ബൈക്ക് യാത്രികനായ യുവാവ്; ഡ്രൈവർ ബ്രേക്കിട്ടു, ഒഴിവായത് ദുരന്തം; വീഡിയോ

കൊടുവള്ളി നഗരത്തിൽ ഫെഡൽ ബാങ്കിന് സമീപത്തായിരുന്നു അപകടം.

വൈത്തിരിയിൽ റിസോർട്ടിൽ മധ്യവയസ്കനും യുവതിയും തൂങ്ങി മരിച്ച നിലയിൽ

വൈത്തിരി: പഴയ വൈത്തിരിയിൽ റിസോർട്ടിൽ മധ്യവയസ്കനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊഴിലാണ്ടി…