ഫോണിൽ നമ്മൾ ഉപയോഗിക്കുന്ന പല ആപ്പ്ളിക്കേഷനുകളും അത്ര സുരക്ഷിതമല്ല. ജനുവരിയിൽ 404 മീഡിയ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം കാൻഡി ക്രഷ്, ടിൻഡർ എന്നിവയുൾപ്പെടെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ആപ്പുകൾ ലൈവ് ലൊക്കേഷൻ അക്സസ്സ് ചെയ്ത് വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതായാണ് റിപ്പോർട്ട് .

Android-ലും iOS-ലും ലഭ്യമായ ഇത്തരം ആപ്പുകൾ ഗുരുതരമായ സ്വകാര്യത ആശങ്കകളാണ് ഉയർത്തുന്നത്. ആപ്പുകളിൽ പരസ്യം വരാനായി കമ്പനികൾ ബിഡ് ചെയ്യുന്ന റിയൽ ടൈം ബിഡ്ഡിംഗ് (ആർടിബി) സംവിധാനത്തിലൂടെയാണ് ഈ ഡാറ്റ ശേഖരണം നടക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പരസ്യങ്ങൾ റൺ ചെയ്യുമ്പോ, ആപ്പ് ഡെവലപ്പർമാരുടെ പങ്കാളിത്തമില്ലാതെ പോലും ഡാറ്റ ബ്രോക്കർമാർക്ക് ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ ശേഖരിക്കാൻ സാധിക്കും. ആപ്പ് ഡെവലപ്പേഴ്സിന് ഇത് നിയന്ത്രിക്കാൻ സാധിക്കാത്തതും ഡാറ്റാസ് പുറത്താകുന്നതിന് കാരണമാകുന്നു. അതുപോലെ ലൊക്കേഷൻ അക്സസ്സ് ചെയ്യപ്പെടുന്നത് ഉപയോക്താക്കൾക്ക് അറിയാൻ സാധിക്കുകയുമില്ല.

450ലധികം ലൈവ് ടിവി ചാനലുകള്‍, കൂടാതെ ഏറെ ഒടിടികള്‍; പുത്തന്‍ സേവനം ആരംഭിച്ച് ബിഎസ്എന്‍എല്‍

മുംബൈ: രാജ്യത്ത് പുതിയ സൗജന്യ ഇന്‍റര്‍നെറ്റ് ടിവി സേവനം ആരംഭിച്ച് ബിഎസ്എന്‍എല്‍ …

കാൻഡി ക്രഷും ടിൻഡറും ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ സൂക്ഷിച്ചോളൂ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാം

ഫോണിൽ നമ്മൾ ഉപയോഗിക്കുന്ന പല ആപ്പ്ളിക്കേഷനുകളും അത്ര സുരക്ഷിതമല്ല. ജനുവരിയിൽ 404 …

ആപ്പുകളുടെ ലിസ്റ്റിൽ കാൻഡി ക്രഷ്, സബ്‌വേ സർഫറുകൾ, ടെമ്പിൾ റൺ തുടങ്ങിയ ഗെയിമുകളും ടിൻഡർ, ഗ്രിൻഡർ പോലുള്ള ഡേറ്റിംഗ് ആപ്പുകളും ഉൾപ്പെടുന്നു. നമ്മൾ സുരക്ഷിതമാണെന്ന് കരുതുന്ന ആപ്പുകൾ പലപ്പോഴും അങ്ങനെ ആവണം എന്നില്ല. പരസ്യങ്ങളിലൂടെ ഡാറ്റ ദുരുപയോഗം വർദ്ധിച്ചുവരുന്നതായാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ട്.

ആപ്പുകൾ ഇൻസ്റ്റാൾ ചെയുമ്പോൾ പെർമിഷനുകൾ നൽകുന്നതിൽ വളരെ ശ്രദ്ധ വേണം . ആൻഡ്രോയിഡ് ഫോണുകളിൽ, ക്യാമറ, ലൊക്കേഷൻ,ഫോട്ടോസ് എന്നിവയ്ക്ക് ആവശ്യമില്ലെങ്കിൽ അക്സസ്സ് നൽകുന്നത് ഒഴിവാക്കേണ്ടതാണ്. ഐഫോൺ ഉപയോക്താക്കൾ ഡാറ്റ ദുരുപയോഗം ചെയ്യപെടുന്നതിൽ നിന്ന് സംരക്ഷിക്കാനായി “Ask Apps Not to Track” എന്ന ഫീച്ചർ ഓഫ് ചെയ്യുക.

Apps like Candy Crush and Tinder will access our location data

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

7,999 രൂപയ്ക്ക് 3 ദിവസം ബാറ്ററി ലൈഫുള്ള സ്മാർട് ഫോണുമായി നോക്കിയ

എച്ച്എംഡി ഗ്ലോബല്‍ മെച്ചപ്പെട്ട ഡ്രോപ്പ് പരിരക്ഷയോടെ, ഈടു നില്‍ക്കുന്ന, കുറഞ്ഞ നിരക്കിലുള്ള സ്മാര്‍ട് ഫോണായ നോക്കിയ…

72 കാരിക്ക് ഫോൺ കോൾ, കേസുണ്ട്, ഒഴിവാക്കാൻ ലക്ഷങ്ങൾ വേണം; തട്ടിപ്പ് സംഘത്തെ പൊളിച്ച് വീട്ടമ്മ

തിരുവനന്തപുരം: ഡിജിറ്റൽ അറസ്റ്റ് വഴി ഓണ്‍ലൈനിലൂടെ ലക്ഷങ്ങൾ തട്ടാനുള്ള ഉത്തരേന്ത്യന് സംഘത്തിന്‍റെ നീക്കം പൊളിച്ച് വൃദ്ധയായ…

ഫോണ്‍ തനിയേ ലോക്ക് തുറന്ന നിലയില്‍ കാണപ്പെടാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം!

നിങ്ങളുടെ ഫോണ്‍ തനിയേ ലോക്ക് തുറന്ന നിലയില്‍ കാണപ്പെടാറുണ്ടോ? ഗോസ്റ്റ് ടച്ച് എന്നു വിളിക്കുന്ന ഒരു…

ഐപിഎല്‍ കാഴ്ച ഇനി പുതിയ അനുഭവം! വിആര്‍ ഹെഡ്‌സെറ്റുമായി ജിയോ, വില 1,299 രൂപ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുമ്പൊരിക്കലും സാധ്യമല്ലാതിരുന്ന രീതിയില്‍ ദൃശ്യാനുഭവമൊരുക്കി ജിയോ പുതിയ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ്…