Stay Tuned!

Subscribe to our newsletter to get our newest articles instantly!

വാങ്ങാൻ പ്ലാനുണ്ടെങ്കില്‍ വേഗം, സ്‍കൂട്ടര്‍ വില വെട്ടിക്കുറച്ച് ഒല, ഓഫര്‍ ഈ തീയ്യതി വരെ മാത്രം!

  • April 5, 2023
  • 0 Comments

ഒല ഇലക്ട്രിക് രാജ്യത്തെ തങ്ങളുടെ മുൻനിര എസ്1 പ്രോ ഇലക്ട്രിക് സ്‍കൂട്ടറിന് 5,000 രൂപയുടെ വിലക്കുറവ് പ്രഖ്യാപിച്ചു . ഇതോടെ സബ്സിഡിക്ക് ശേഷം പ്രാബല്യത്തിലുള്ള എക്സ്-ഷോറൂം വില 1.25 ലക്ഷം രൂപയായി. ഡിസ്‌കൗണ്ടിന് പ്രത്യേക കാരണങ്ങളൊന്നും ഒല ഇലക്‌ട്രിക് വ്യക്തമാക്കിയിട്ടില്ല. അതേസമയം ഏപ്രിൽ 16 വരെ മാത്രമേ ഉപഭോക്താക്കൾക്ക് 5,000 രൂപയുടെ കിഴിവ് ലഭിക്കൂ. അതിനുശേഷം മോഡൽ അതിന്റെ പഴയ വിലയായ 1.30 ലക്ഷത്തിലേക്ക് (എക്സ്-ഷോറൂം, സബ്‌സിഡിക്ക് ശേഷം) മാറും. Read also: കാറുകളിലെ ആ കിടുക്കൻ ഫീച്ചര്‍ […]

മധു വധക്കേസ്: ഒന്നാം പ്രതിക്ക് ഏഴു വർഷം കഠിന തടവ്; 13 പ്രതികൾക്ക് തടവും പിഴയും

  • April 5, 2023
  • 0 Comments

പാലക്കാട്∙ അട്ടപ്പാടി ചിണ്ടേക്കിയിലെ ആദിവാസി യുവാവ് മധുവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി മേച്ചേരി ഹുസൈന് 7 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2, 3, 5, 6, 7, 8, 9, 10, 12, 13, 14, 15 പ്രതികൾക്കു വിവിധ വകുപ്പുകളിലായി 7 വർഷം തടവും 1.05 ലക്ഷം പിഴയും. തടവ് ഒന്നിച്ച് അനുഭവിച്ചാൽ മതി. പതിനാറാം പ്രതിക്ക് 3 മാസം തടവും 500 രുപ പിഴയും […]

കോടയിറങ്ങും പുലരികള്‍; ഇത് കോഴിക്കോടിന്‍റെ മീശപ്പുലിമല!

  • April 4, 2023
  • 0 Comments

കോഴിക്കോട്: നഗരത്തിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് മനോഹരമായ പൊൻകുന്ന് മല സ്ഥിതിചെയ്യുന്നത്. ട്രെക്കിങ് ഇഷ്ടമുള്ള ആളുകള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഇവിടം. പ്രകൃതിഭംഗി കാരണം, ‘കോഴിക്കോടിന്‍റെ മീശപ്പുലിമല’ എന്നാണ് ഇവിടം അറിയപ്പെടുന്നത്. കാക്കൂര്‍, നന്മണ്ട, ചേളന്നൂര്‍ പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന ഈ മലനിരകള്‍ സമുദ്രനിരപ്പില്‍ നിന്നും 1500 അടി ഉയരത്തിലാണ്. മലയുടെ മുകളിൽ നിന്ന് നോക്കിയാൽ അറബിക്കടലും പശ്ചിമഘട്ട മലനിരകളുമടക്കം കോഴിക്കോടിന്‍റെ നാലു ദിക്കും വ്യക്തമായി കാണാം. ഇവിടുത്തെ സൂര്യോദയവും സൂര്യാസ്തമയവും ആസ്വദിക്കാനും ഒട്ടേറെ ആളുകള്‍ എത്തുന്നു. കോട പുതച്ച […]

താരൻ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

  • April 4, 2023
  • 0 Comments

മലസീസിയ എന്ന യീസ്റ്റ് അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന ഒരു വിട്ടുമാറാത്ത അവസ്ഥയാണ് താരൻ. ഈ ഫംഗസ് തലയോട്ടിയിലെ സെബത്തെ പോഷിപ്പിക്കുന്നു. വൃത്തിയില്ലാത്ത ശിരോചർമ്മം ഫംഗസിന് കാരണമാകുന്നു. ഇത് താരനിലേക്ക് നയിക്കുന്നു. അതിനാൽ, താരൻ അകറ്റാൻ ആരോഗ്യകരമായ തലയോട്ടി ദിനചര്യ നിലനിർത്തേണ്ടത് അത്യാവശ്യമാണ്…’ – ഡോ. ബൻസരി ദാവ്ദ പറഞ്ഞു. ശിരോചർമത്തിന്റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയാണ് താരൻ. താരൻ തലയോട്ടിയിൽ ചൊറിച്ചിൽ, പുറംതൊലി, വരൾച്ച എന്നിവയ്ക്ക് കാരണമാകും. സമ്മർദ്ദം മുതൽ അനാരോഗ്യകരമായ ഭക്ഷണക്രമം, മലിനീകരണം അല്ലെങ്കിൽ തലയോട്ടിയിലെ […]

അട്ടപ്പാടി മധു വധക്കേസിൽ 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കോടതി; രണ്ട് പേരെ വെറുതെ വിട്ടു

  • April 4, 2023
  • 0 Comments

അട്ടപ്പാടി: അട്ടപ്പാടി മധു വധ കേസിൽ 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കോടതി. ഇവര്‍ക്കെതിരായ നരഹത്യക്കുറ്റം തെളിഞ്ഞു. ഇതിൽ രണ്ട് പേരെ കോടതി മാറ്റി നി‍ര്‍ത്തി. ഒന്നും രണ്ടും മൂന്നും അഞ്ചും ആറും ഏഴും എട്ടും ഒമ്പതും പത്തും പന്ത്രണ്ടും പതിമൂന്നും പതിനാലും പ്രതികൾ കുറ്റക്കാരെന്ന് കോടതി പറഞ്ഞു. Read also: എലത്തൂർ ട്രെയിൻ ആക്രമണം; സംസ്ഥാനത്താകെ പൊലീസ് പരിശോധനയ്ക്ക് നിർദേശം പ്രതികളുടെ ശിക്ഷ കോടതി നാളെ വിധിക്കും. ഒന്നാം പ്രതിയായ ഹുസൈൻ, രണ്ടാം പ്രതി മരക്കാര്‍, […]

എലത്തൂർ ട്രെയിൻ ആക്രമണം; സംസ്ഥാനത്താകെ പൊലീസ് പരിശോധനയ്ക്ക് നിർദേശം

  • April 4, 2023
  • 0 Comments

എലത്തൂർ: ട്രെയിൻ ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ പൊലീസ് പരിശോധനയ്ക്ക് നിർദേശം. എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും പരിശോധന നടത്താൻ നിർദേശം നൽകി. റെയിൽവേ സ്റ്റേഷൻ,ബസ് സ്റ്റാൻഡ്,ഹോട്ടലുകൾ, ഇതര സംസ്ഥാനക്കാരുടെ ക്യാമ്പുകളിലടക്കം പരിശോധന നടത്താനാണ് നിർദേശം. സംശയാസ്പദമായി കണ്ടെത്തുന്നവരെ കസ്റ്റഡിയിൽ എടുക്കാനും നിർദേശിച്ചു. സംസ്ഥാന അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കാനും അറിയിപ്പ് നൽകി. Read also: പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടു, അന്വേഷണത്തിന് പ്രത്യേക സംഘം, അക്രമിയെ കുറിച്ച് സൂചന ലഭിച്ചെന്ന് ഡിജിപി അതേസമയം എലത്തൂരിലെ ട്രെയിനിൽ തീ വെച്ച സംഭവം 18 […]

ആപ്പിളിന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലെ വൈറൽ പൂച്ചയ്ക്ക് പിന്നില്‍ ഒരു ‘മലയാളി ക്ലിക്ക്’ !

  • April 3, 2023
  • 0 Comments

ഫിലിം ക്യാമറകളില്‍ നിന്നും ഡിജിറ്റല്‍ ക്യാമറകളിലേക്ക് മാറിയപ്പോള്‍ തന്നെ ഫോട്ടോഗ്രഫിയില്‍ ജനകീയ വിപ്ലവം ആരംഭിച്ചിരുന്നു. എന്നാല്‍ അത് ശക്തമായത് മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ സജീവമായതോടെയാണ്. മൊബൈല്‍ ഫോണ്‍ കൈയിലുള്ള ആര്‍ക്കും അവരവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ഫോട്ടോയെടുക്കാം എന്ന് വന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ അതൊരു വിപ്ലവം തന്നെയായി മാറുകയായിരുന്നു. മൊബൈല്‍ ക്യാമറകള്‍ വ്യാപകമായതോടെ നിരവധി ആളുകളുടെ പാഷനായി ഫോട്ടോഗ്രഫി മാറി. ഒഴിവ് സമയ വിനോദം എന്നതിനുമപ്പുറം വളരെ സീരിയസായി ഫോട്ടോഗ്രഫിയെ കൊണ്ട് നടക്കുന്നവരും കുറവല്ല. മൊബൈല്‍ ഫോട്ടോഗ്രഫിയെ ഏറെ സീരിയസായി കാണുന്ന […]

ചാറ്റുകള്‍ കൂടുതല്‍ സ്വകാര്യമാക്കാം; ഫോണ്‍ മറ്റാര്‍ക്ക് നല്‍കിയാല്‍ പോലും സന്ദേശങ്ങള്‍ വായിക്കാനാവില്ല

  • April 3, 2023
  • 0 Comments

ദില്ലി: ഫോൺ കൈമാറിയാലും ഇനി നിങ്ങളുടെ ചാറ്റ് ആരെങ്കിലും ഓപ്പൺ ചെയ്യുമെന്ന ഭയം വേണ്ട. ലോക്ക് ചാറ്റ് എന്ന പുതിയ ഫീച്ചറുമായി ജനപ്രിയ സന്ദേശമയയ്‌ക്കൽ ആപ്പായ വാട്ട്‌സാപ്പ്. ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഈ ഫീച്ചർ ഇപ്പോൾ പരീക്ഷിക്കുന്നത്. പുതിയ ഫീച്ചർ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്യാൻ കഴിയും. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ ആർക്കൊക്കെ ആക്‌സസ് ചെയ്യാനാകുമെന്നതിൽ പൂർണമായും നിയന്ത്രണം കൊണ്ടുവരാനാകും.  Read also: എല്ലാ യുപിഐ പേയ്‌മെന്റുകളും ഇനി […]

ട്രെയിനിലെ അക്രമം ഞെട്ടിക്കുന്നത്, സമഗ്ര അന്വേഷണം; യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി ഉറപ്പ്: മുഖ്യമന്ത്രി

  • April 3, 2023
  • 0 Comments

തിരുവനന്തപുരം : കോഴിക്കോട്ട് വെച്ച് ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിൽ ഉണ്ടായ അക്രമം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിഞ്ചു കുഞ്ഞടക്കം മൂന്ന് പേരുടെ ജീവനാണ് ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ ആക്രമണത്തിൽ പൊലിഞ്ഞത്. കമ്പാർട്മെന്റിൽ ഉണ്ടായ യാത്രക്കാർക്കും പൊള്ളലേറ്റിറ്റുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിന്റെ മുഴുവൻ വിവരങ്ങളും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. അതിനായി പ്രത്യേക അന്വേഷകസംഘം രൂപീകരിക്കും. അക്രമിയെ പിടികൂടാനുള്ള ശ്രമങ്ങൾ പൊലീസ് ഊർജ്ജിതമായി നടത്തുകയാണ്. […]

പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടു, അന്വേഷണത്തിന് പ്രത്യേക സംഘം, അക്രമിയെ കുറിച്ച് സൂചന ലഭിച്ചെന്ന് ഡിജിപി

  • April 3, 2023
  • 0 Comments

കോഴിക്കോട് : ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തിവിട്ട് പൊലീസ്. മുഖ്യസാക്ഷിയായ റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്. പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്ന സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ടൗൺ, മെഡിക്കൽ കോളേജ്, അസിസ്റ്റൻറ് കമ്മീഷണർമാരും, റൂറൽ എസ്എസ്ബി ഡിവൈഎസ്പി എന്നിവർ എലത്തൂർ സ്റ്റേഷനിൽ എത്തിച്ചേർന്നിട്ടുണ്ട്. ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അറിയിച്ചു. അന്വേഷണത്തിന് […]