Stay Tuned!

Subscribe to our newsletter to get our newest articles instantly!

ട്രെയിനിലെ ആക്രമണം: രണ്ട് കോച്ചുകള്‍ സീല്‍ ചെയ്തു; ഫൊറന്‍സിക് പരിശോധന ഉടന്‍ നടത്തും

  • April 3, 2023
  • 0 Comments

കോഴിക്കോട്:അജ്ഞാതനായ വ്യക്തി തീ കത്തിച്ച് ആക്രമണം നടത്തിയതിന് പിന്നാലെ ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ രണ്ട് കോച്ചുകള്‍ സീല്‍ ചെയ്തു. ട്രെയിനിന്റെ D1,D2 കോച്ചുകളാണ് സീല്‍ ചെയ്തത്. വിരലടയാള വിദഗ്ധരും ഫൊറന്‍സിക് വിഭാഗവും പരിശോധന നടത്തും. കോഴിക്കോട്ട് നിന്നുള്ള അന്വേഷണ സംഘവും കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണ്. ആക്രമണം നടത്തിയ വ്യക്തിയ്ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.  Read also: എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പിഞ്ചുകുഞ്ഞിന്റേത് ഉള്‍പ്പെടെ മൂന്ന് മൃതദേഹങ്ങള്‍; മരിച്ചത് ട്രെയിനില്‍ നിന്ന് ചാടിയവരെന്ന് സൂചന ഓടുന്ന […]

വിഷു, ഈസ്റ്റര്‍ സമയത്ത് അമിതചാര്‍ജ് ഈടാക്കിയാല്‍ ബസുകള്‍ക്കെതിരെ നടപടി; വിളിക്കേണ്ട നമ്പറുകള്‍

  • April 2, 2023
  • 0 Comments

തിരുവനന്തപുരം: വിഷു, ഈസ്റ്റര്‍ ഉത്സവ സമയത്ത് യാത്രക്കാരില്‍ നിന്ന് ഇതരസംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകള്‍ അമിത ചാര്‍ജ് ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശം. കര്‍ശന നടപടി സ്വീകരിക്കുന്നതിന് എല്ലാ ആര്‍.ടി.ഒ, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒമാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. വാഹന പരിശോധന സമയത്ത് ഇത്തരം പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനത്തിന്റെ പെര്‍മിറ്റ് താല്‍ക്കാലികമായി റദ്ദാക്കുന്നതുള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കും. Read also: പെട്രോൾ വില കേരളത്തേക്കാൾ 14 രൂപ കുറവ്; മാഹിയിലെ […]

പെട്രോൾ വില കേരളത്തേക്കാൾ 14 രൂപ കുറവ്; മാഹിയിലെ പമ്പുകളിൽ വൻ തിരക്ക്

  • April 1, 2023
  • 0 Comments

മാഹി:ഇന്ധന വിലയിലെ കുറവ് പ്രയോജനപ്പെടുത്താൻ പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്ക്. കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ പെട്രോൾ ലിറ്ററിന് 14 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയും മാഹിയിൽ കുറവാണ്. മാഹിയിൽ നിന്ന് കേരളത്തിലേക്കുള്ള ഇന്ധനക്കടത്തും വർദ്ധിച്ചിട്ടുണ്ട്.  Read also: ബാങ്കുകൾ 15 ദിവസം തുറക്കില്ല; ഏപ്രിലിലെ ബാങ്ക് അവധികൾ ഒരു ലിറ്റർ പെട്രോളിന് മാഹിയിൽ നൽകേണ്ടത് 93 രൂപ 80 പൈസ. മാഹി പിന്നിട്ട് തലശ്ശേരിയിൽ എത്തിയാൽ വില 108 രൂപ 19 പൈസയാകും. […]

കറുത്ത മുന്തിരിയോ അതോ പച്ച മുന്തിരിയോ ഏതാണ് കൂടുതൽ നല്ലത് ?

  • April 1, 2023
  • 0 Comments

മുന്തിരി പലർക്കും ഇഷ്ടമുള്ള പഴമാണ്. ധാരാളം പോഷക​ഗുണങ്ങൾ മുന്തിരിയിൽ അടങ്ങിയിരിക്കുന്നു. പച്ച, ചുവപ്പ്, കറുപ്പ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മുന്തിരിയുണ്ട്. എന്നാൽ ഏത് മുന്തിരിയാണ് ഏറ്റവും ആരോഗ്യകരം? ഓരോന്നിനും അതിന്റേതായ രുചിയും പോഷക ഗുണങ്ങളും ഉണ്ട്.  ‘മുന്തിരി ഏറ്റവും ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണ്. മുന്തിരിയിൽ ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. മുന്തിരി ചർമ്മത്തിനും ഹൃദയത്തിനും രക്തക്കുഴലുകൾക്കും ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു…’ – പ്രശസ്ത ഡയറ്റീഷ്യനും പോഷകാഹാര വിദഗ്ധനുമായ അവ്നി കൗൾ പറയുന്നു.  Read […]

കേരള ബ്ലാസ്റ്റേഴ്സിന് പിഴ ശിക്ഷ, ഇവാന്‍ വുകോമാനോവിച്ചിന് വിലക്ക്; പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിലും പിഴ കൂടും

  • April 1, 2023
  • 0 Comments

ദില്ലി: ഐഎസ്എല്‍ പ്ലേ ഓഫില്‍ ബെംഗളൂരു എഫ്സിക്കെതിരായ മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ട കേരള ബ്ലാസ്റ്റേഴ്സിന് പിഴ ശിക്ഷ. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റേതാണ് തീരുമാനം. നാല് കോടി രൂപയാണ് കേരള ബ്ലാസ്റ്റേഴ്സ് പിഴ അടയ്ക്കേണ്ടത്. മോശം പെരുമാറ്റത്തിന് പരസ്യമായി ക്ഷമാപണവും നടത്തണം. ക്ഷമാപണം നടത്താത്ത പക്ഷം പിഴ 6 കോടി രൂപയാകും. Read also: ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു പോരാട്ടം വരുന്നു, തീപാറും പോരാട്ടത്തിന് കോഴിക്കോട് വേദി സുനില്‍ ഛേത്രിയുടെ വിവാദ ഗോളിന് പിന്നാലെ കളിക്കാരെ തിരിച്ച് വിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് […]

ബാങ്കുകൾ 15 ദിവസം തുറക്കില്ല; ഏപ്രിലിലെ ബാങ്ക് അവധികൾ

  • March 31, 2023
  • 0 Comments

ദില്ലി: 2023 -24 സാമ്പത്തിക വർഷം ആരംഭിക്കുകയാണ്. ബാങ്കുമായി ബദ്ധപ്പെട്ടു നിരവധി കാര്യങ്ങൾ പലർക്കും ചെയ്യാനുണ്ടാകും. ബാങ്കുകളിൽ എത്തുന്നതിന് മുൻപ് തീർച്ചയായും ബാങ്ക് അവധികൾ കുറിച്ച് അറിഞ്ഞിരിക്കണം. കാരണം ഏപ്രിൽ മാസത്തിൽ നിരവധി അവധികളുണ്ട്. വാരാന്ത്യങ്ങൾ ഉൾപ്പെടെ മൊത്തം 15 ദിവസത്തേക്ക് ഏപ്രിലിൽ ബാങ്കുകൾ അടഞ്ഞു കിടക്കും. അതിനാൽ ഏപ്രിൽ മാസത്തിൽ ബാങ്കുകളിൽ എത്തുന്നവർ ഈ അവധി ദിവസങ്ങൾ അനുസരിച്ച് ബാങ്ക് ഇടപാടുകൾ ആസൂത്രണം ചെയ്യുക.  എല്ലാ മാസവും ഒന്നും മൂന്നും ശനിയാഴ്ചകളിൽ ബാങ്കുകൾ തുറന്നിരിക്കും. അതേസമയം, […]

നാളെ ഏപ്രിൽ 01: ഇന്ധനം, മണ്ണ്, മദ്യം, വണ്ടി, മരുന്ന് – ചെലവേറും, ജീവിതം മാറും; മാറ്റങ്ങൾ ഇങ്ങനെ

  • March 31, 2023
  • 0 Comments

തിരുവനന്തപുരം:ഇന്ധനത്തിനും മണ്ണിനും മദ്യത്തിനും വണ്ടിക്കും മരുന്നിനും ഒക്കെ നാളെ മുതൽ ചെലവേറുകയാണ്. സേവനമേഖലയിൽ സുപ്രധാന പരിഷ്കാരങ്ങളുമുണ്ട്. മാറ്റങ്ങൾ ഇങ്ങനെ: ചെലവേറും പെട്രോൾ, ഡീസൽ പെട്രോളിനും ഡീസലിനും ലീറ്ററിന് 2 രൂപ നിരക്കിൽ സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തുന്നതിനാൽ വിലയിൽ 2 രൂപയുടെ വർധന.  ഭൂമിയിടപാട് ഭൂമിയുടെ ന്യായവിലയിൽ 20% വർധന. റജിസ്ട്രേഷൻ ചെലവും ഉയരും. ഇപ്പോൾ 10,000 രൂപയാണ് ന്യായവിലയെങ്കിൽ ഇത് 12,000 രൂപയായി വർധിക്കും. ഒരു ലക്ഷമാണ് ന്യായവിലയെങ്കിൽ വർധിക്കുന്ന ചെലവ് 2,000 രൂപ. ഫ്ലാറ്റുകളും […]

പെട്രോൾ-ഡീസൽ വില കൂടും, മദ്യവിലയും ഉയരും; സംസ്ഥാനത്ത് 2 രൂപ ഇന്ധനസെസ് നാളെ മുതൽ പ്രാബല്യത്തിൽ

  • March 31, 2023
  • 0 Comments

തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ 2 രൂപ അധികം നൽകണം. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തിൽ വരും. മദ്യത്തിന്‍റെവിലയും നാളെ മുതലാണ് കൂടുന്നത്. പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിർദ്ദേശങ്ങൾ നിലവിൽ വരുന്നത്. Read also: എല്ലാ യുപിഐ പേയ്‌മെന്റുകളും ഇനി സൗജന്യമല്ല; ഏപ്രിൽ 1 മുതൽ പണമീടാക്കും നാളെ മുതൽ ജീവിതച്ചെലവ് കുത്തനെ കൂടുകയാണ്. ഇന്ധനവിലയിലാണ് പ്രധാനമായും കൈപൊള്ളുന്നത്. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച് 2 […]

ഐപിഎല്ലിന് നാളെ തുടക്കം; പരിശോധിക്കാം പുതിയ സീസണിലെ മാറ്റങ്ങൾ

  • March 30, 2023
  • 0 Comments

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസണിന് നാളെ തിരിതെളിയും. കാണികളിൽ ആവേശം നിറക്കാൻ കഴിയുന്ന ചേരുവകൾ വേണ്ടുവോളമുണ്ട് ഇത്തവണത്തെ ഐപിഎല്ലിൽ. നിയമങ്ങളിലടക്കം ധാരളം മാറ്റങ്ങളുള്ള പുതിയ സീസണിലെ പുതുരീതികൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.  Read also: ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു പോരാട്ടം വരുന്നു, തീപാറും പോരാട്ടത്തിന് കോഴിക്കോട് വേദി പുത്തൻ മാറ്റങ്ങളുമായാണ് ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ആരാധകർക്ക് മുന്നിൽ എത്തുന്നത്. മറ്റ് സീസണുകളിൽ ഇല്ലാതിരുന്ന ഇംപാക്ട് പ്ലേയർ നിയമം, പുതു രീതിയിലെ പ്ലേയിംഗ് ഇലവൻ പ്രഖ്യാപനം, ഡിസിഷൻ റിവ്യൂ […]

ഐക്യൂ Z7 5ജിക്ക് ആമസോണിൽ വൻ ഓഫർ, മികച്ച ഫീച്ചറുകൾ

  • March 30, 2023
  • 0 Comments

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് ഐക്യൂവിന്റെ പുതിയ ഹാൻഡ്സെറ്റ് Z7 5ജിക്ക് Iqoo(iQoo Z7 5G) ആമസോണിൽ വൻ ഓഫർ. മികച്ച ഹാർഡ്‌വെയറും സോഫ്റ്റ്‌വെയർ ഫീച്ചറുകളുമുള്ള, ഇന്ത്യൻ വിപണിക്ക് മാത്രമായി വികസിപ്പിച്ചെടുത്ത ബ്രാൻഡിന്റെ ആദ്യത്തെ ഹാൻഡ്‌സെറ്റ് ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഐക്യൂ Z7 5ജി അവതരിപ്പിച്ചത്. പുതിയ ഹാൻഡ്സെറ്റ് ആമസോൺ, ഐക്യൂ ഇ-സ്റ്റോർ വഴി വാങ്ങാം. Read also: കയ്യിലുള്ള ഫോണ്‍ ഏതാണ്…? ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക,മുന്നറിയിപ്പുമായി ഗൂഗിളിന്റെ ബഗ് ഹണ്ടിങ് ടീം […]