Stay Tuned!

Subscribe to our newsletter to get our newest articles instantly!

Crime Money crime

‘ഭാരം അരകിലോ, വില ലക്ഷങ്ങൾ’; സ്വർണക്കട്ടി എന്ന പേരിൽ മലപ്പുറത്തെ വ്യാപാരിയിൽ നിന്ന് പണം തട്ടി, അസം സ്വദേശികള്‍

കോഴിക്കോട്: സ്വർണക്കട്ടി എന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാപാരിയില്‍ നിന്ന് പണം തട്ടിയ കേസിൽ രണ്ട് അസം സ്വദേശികള്‍ കോഴിക്കോട് പിടിയിൽ. മലപ്പുറം സ്വദേശിയായ വ്യാപാരിയാണ് കബളിപ്പിക്കപ്പെട്ടത്. സംഘത്തിലെ ഒരാളെക്കൂടി പിടികൂടാനുളളതായി നടക്കാവ് പൊലീസ് പറഞ്ഞു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ വ്യാപാരിയില്‍ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അസം സ്വദേശികളായ ഇജാജുൽ ഇസ്ലാം, റഈസുദ്ദീൻ എന്നിവരെ നടക്കാവ് പൊലീസ് പിടികൂടിയത്. 2024 ജനുവരി 18നായിരുന്നു സംഭവം. സ്വർണ്ണക്കട്ടി എന്ന പേരില്‍ അര കിലോഗ്രാമോളം വരുന്ന ലോഹം കാണിച്ച് […]

Accident

താമരശ്ശേരി ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. കൈതപ്പൊയിൽ സ്വദേശികളായ ഇർഷാദ്, ഫാഫിസ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Electricity Kozhikode

വൈദ്യുതി മുടക്കം ഇന്ന്

കോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും.രാവിലെ 8.30 മുതല്‍ 12 വരെ: ഹാപ്പി, കല്ലേരി, പോൾ കാസ്റ്റിങ്, സാവോ ഓയിൽ, പുഞ്ചപ്പാടം, പെരുവയൽ, പെരുവയൽ ടെലിഫോൺ എക്സ്ചേഞ്ച്.രാവിലെ 12 മുതല്‍ 2 വരെ:പെരുവയൽ, കള്ളാടി ചോല, ഗ്രീൻ കൺട്രി, ബാംബൂ പാർക്ക്, കോടശ്ശേരി താഴം.രാവിലെ 2 മുതല്‍ 4 വരെ:കട്ടക്കുളം, സിഗോസ പാക്കിങ്, അമ്പലമുക്ക്, പള്ളിക്കടവ്, വാര്യപാടം, ചാലിയാർ ക്രഷർ, കായലം, ഊർക്കടവ്. രാവിലെ 7 മുതല്‍ 10 വരെ:കാളപൂട്ടുകണ്ടം, പുത്തലത്തുതാഴം, പുല്ലാളൂർ, മച്ചക്കുളം.രാവിലെ 10 […]

Kalolsavam 2024-25

കലോത്സവം സമാപനത്തിലേക്ക്: സ്വർണക്കപ്പ് തൃശൂരിന്; പിന്നാലെ പാലക്കാടും കണ്ണൂരും

തിരുവനന്തപുരം: അനന്തപുരിയില്‍ അഞ്ച് രാപകലുകൾ കലയുടെ വിസ്മയം തീർത്ത സംസ്ഥാന സ്കൂൾ കലോത്സവ കിരീടം തൃശൂരിന്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂര്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. 1008 പോയിന്റാണ് തൃശൂര്‍ നേടിയത്. 1999ല്‍ കൊല്ലത്ത് നടന്ന കലോത്സവത്തിലാണ് തൃശൂര്‍ അവസാനമായി കിരീടം നേടിയത്. 1007 പോയിന്റുമായി പാലക്കാട് ആണ് രണ്ടാമത്. നിലവിലെ ജേതാക്കളായ കണ്ണൂര്‍ 1003 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. വൈകുന്നേരം അഞ്ചിനാണ് മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ (എംടി – നിള) സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് […]

Others

തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു; ഒരാളെ ആന തൂക്കിയെറിഞ്ഞു, തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്.

മലപ്പുറം: മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞ് നിരവധി പേർക്ക് പരിക്ക്. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. മദമിളകിയ ആന ഒരാളെ ആന തൂക്കി എറിഞ്ഞു. ഇയാൾക്ക് ​ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. അതേസമയം, ആന മദമിളകിയതോടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. ആന ഇടഞ്ഞതോടെ പാപ്പാൻമാർ മറ്റു ആനകളെ പ്രദേശത്ത് നിന്ന് മാറ്റിയതോടെ വലിയ അപകടം ഒഴിവായി. ഇടഞ്ഞ ആനയെ പാപ്പാൻ തളച്ചു. എട്ടു […]

Disease

കൊവിഡും എച്ച്എംപിവിയും ഒന്ന് തന്നെയോ? രണ്ട് വൈറസ് ബാധയും വ്യത്യസ്തമാകുന്നത് ഇങ്ങനെ

ചൈനയിലെ ഹ്യുമന്‍ മെറ്റാന്യുമോവൈറസ് (HMPV) വ്യാപനത്തെ ലോകം അതീവ ജാഗ്രതയോടെയും ശ്രദ്ധയോടെയുമാണ് നിരീക്ഷിച്ചുവരുന്നത്. ഇത് മറ്റൊരു കൊവിഡാകുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചാരണവും നടക്കുന്നുണ്ട്. കൊവിഡ് പേരുമാറ്റി വന്നതാണോ എച്ച്എംപിവി? ഈ രണ്ട് വൈറസ് ബാധയും തമ്മിലുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും എന്തെല്ലാം? പരിശോധിക്കാം. കൊവിഡും എച്ച്എംപിവിയും: സാമ്യതകള്‍ കൊവിഡിന് കാരണമാകുന്ന SARS-Cov-2 വൈറസുകളും എച്ച്എംപിവി വൈറസും ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നവയാണ്. ഏത് പ്രായത്തിലുള്ളവരിലേക്കും ഇരുവൈറസുകളും പകരാം. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ വളരെ വേഗം വൈറസ് വ്യാപനമുണ്ടാകാം. […]

Railway

‘കേരളത്തിന് 20 കോച്ചുള്ള വന്ദേ ഭാരത്’, വെള്ളിയാഴ്ച സർവീസ് ആരംഭിക്കും

20 കോച്ചുള്ള വന്ദേഭാരതുകൾ അടുത്തിടെയാണ് റെയിൽവേ അവതരിപ്പിച്ചത്. പുതുതായി രണ്ട് വന്ദേഭാരതുകൾ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് പുറത്തിറങ്ങിയിരുന്നു. അതിലൊന്ന് ദക്ഷിണ-മധ്യ റെയിൽവേക്കും രണ്ടാമത്തേത് ദക്ഷിണ റെയിൽവേക്കും കൈമാറി. 6 കോച്ചുള്ള തിരുവനന്തപുരം-കാസർഗോഡ് -തിരുവനന്തപുരം വന്ദേഭാരതിന് (20634/20633) പകരമാണ് ഈ വണ്ടി ഓടിക്കുക. വ്യാഴാഴ്ച ചെന്നൈ സെൻട്രൽ ബേസിൻ ബ്രിഡ്ജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകി. രാത്രി കൊച്ചുവേളിയിലേക്ക് പുറപ്പട്ടു. റൂട്ട് നിശ്ചയിക്കാത്തതിനാൽ ദക്ഷിണ റെയിൽവേയുടെ വണ്ടി ചെന്നൈ അമ്പത്തൂരിൽ ഒന്നരമാസം കിടന്നു. […]

Death

കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടി; കിണറ്റിൽ വീണ് 9 വയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂർ∙ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടിയ കുട്ടി കിണറ്റിൽവീണ് മരിച്ചു. പാനൂർ തൂവക്കുന്ന് ചേലക്കാട് സ്വദേശി ഫസൽ (9) ആണ് മരിച്ചത്. തൂവക്കുന്ന് ഗവ. എൽപി സ്കൂളിലെ 4-ാം ക്ലാസ് വിദ്യാർഥിയാണ്. ചൊവ്വാഴ്ച വൈകിട്ട് 5 മണിക്കാണ് സംഭവമെങ്കിലും വീട്ടുകാർ അറിയുന്നത് 7 മണിയോടെയാണ്. തെരുവുനായയെ കണ്ട് ഭയന്ന കുട്ടികൾ ചിതറിയോടി. ഫസൽ വീട്ടിലേക്ക് പോയിരിക്കുമെന്നാണ് സുഹൃത്തുക്കള്‍ കരുതിയത്. കൂട്ടുകാർക്കൊപ്പം ആണെന്ന് വീട്ടുകാരും കരുതി. ഏഴു മണിയായിട്ടും കുട്ടിയെ കാണാത്തതിനാൽ അന്വേഷണം നടത്തിയപ്പോഴാണ് നായ ഓടിച്ച […]

CMC

കോഴിക്കോട് മെഡിക്കല്‍ കോളജിലെ മരുന്നുവിതരണം നിലയ്ക്കും; കുടിശിക 90 കോടി

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള മരുന്നുവിതരണം നിലയ്ക്കും. 90 കോടി രൂപയുടെ കുടിശിക തന്നുതീര്‍ത്തില്ലെങ്കില്‍ മരുന്ന് വിതരണം നിര്‍ത്തേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ വടക്കന്‍ കേരളത്തിലെ ആരോഗ്യമേഖലയില്‍ കടുത്ത പ്രതിസന്ധിയാകും ഉണ്ടാവുക. ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താനാവാതെ വലയുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്നുവിതരണം കൂടി നിലയ്ക്കുന്നതോടെ രോഗികളുടെ ദുരിതം ഇരട്ടിയാവും. ന്യായവില മരുന്ന് വില്‍പ്പന കേന്ദ്രങ്ങളിലേക്ക് ടെന്‍ഡറിലൂടെയാണ് വിതരണക്കാര്‍ മരുന്നുനല്‍കുന്നത്. കുറഞ്ഞനിരക്കില്‍ മരുന്ന് നല്‍കിയ വകയിലാണ് 90 കോടി രൂപയുടെ കുടിശ്ശിക. ജീവന്‍രക്ഷാ […]

Death Wayanad

വൈത്തിരിയിൽ റിസോർട്ടിൽ മധ്യവയസ്കനും യുവതിയും തൂങ്ങി മരിച്ച നിലയിൽ

വൈത്തിരി: പഴയ വൈത്തിരിയിൽ റിസോർട്ടിൽ മധ്യവയസ്കനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊഴിലാണ്ടി നടേരി സ്വദേശി പ്രമോദ് (53), ഉള്ള്യേരി സ്വദേശിനി ബിൻസി (34) എന്നിവരാണ് മരിച്ചത്. റിസോർട്ടിന്‍റെ പുറത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് ഇരുവരും റിസോർട്ടിലെത്തി മുറിയെടുത്തത്. വൈത്തിരി പൊലീസെത്തി നടപടികൾ സ്വീകരിച്ചുവരുന്നു.