25 വയസിന് മുകളിലുള്ളവര്‍ക്ക് കണ്‍സെഷനില്ല; മാര്‍ഗരേഖയുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: 25 വയസിനുമുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ ആദായ നികുതി പരിധിയില്‍ വരുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ക്കും യാത്രാക്കൂലിയില്‍ ഇളവൊഴിവാക്കി കെഎസ്ആര്‍ടിസി. ഇതുസംബന്ധിച്ച് കെഎസ്ആര്‍ടിസി മാര്‍ഗരേഖ പുറത്തിറക്കി. Read also: ‘കുട്ടികളെ ലൈവ് സെഷനുകൾക്ക് ഉപയോഗിക്കുന്നു’; ഓപ്പറേഷൻ പി ഹണ്ട് പരിശോധനയിൽ 12 പേർ അറസ്റ്റിൽ സ്വകാര്യ കോളജിലെയും സ്‌കൂളിലെയും ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാക്കൂലിയില്‍ ഇളവുണ്ടാകും. പ്രായപരിധി നിജപ്പെടുത്തുന്നതോടെ 25 വയസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷനുണ്ടാകില്ല. സ്വകാര്യ സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനിരക്കില്‍ മുപ്പത് ശതമാനം ആനുകൂല്യം നല്‍കുമെന്നും കെഎസ്ആര്‍ടിസി മാര്‍ഗരേഖയില്‍ […]