Stay Tuned!

Subscribe to our newsletter to get our newest articles instantly!

Electricity Kozhikode

വൈദ്യുതി മുടക്കം നാളെ

കോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും.രാവിലെ 7 മുതല്‍ 10 വരെ: തിരുവമ്പാടി പാമ്പിഴഞ്ഞപ്പാറ, നാൽപതുമേനി, ലിസ ഹോസ്പിറ്റൽ പരിസരം.രാവിലെ 8.30 മുതല്‍ 5.30 വരെ: ഉണ്ണികുളം പടിക്കൽവയൽ, ദാറുൽ റഹുമാ, തുവാക്കടവ്, ഒരംഗോകുന്ന്, താഴെതലയാട്, താഴെ തലയാട് റേഷൻ ഷോപ്, തലയാട്, ചീടിക്കുഴി, ചീടിക്കുഴി കോളനി. രാവിലെ 8 മുതല്‍ 5 വരെ:പുതുപ്പാടി കല്ലുള്ളതോട്, മാവുള്ളപൊയിൽ.രാവിലെ 7 മുതല്‍ 3 വരെ: നരിക്കുനി കീഴുപറമ്പ്, മുട്ടാഞ്ചേരി, എടക്കിലോട്, ചാത്തനറമ്പത്ത്, പരപ്പിൽപ്പടി, കാളപൂട്ടുകണ്ടം, പുല്ലാളൂർ, മച്ചക്കുളം, […]

Healthy Tips

ചെറുപ്പകാലത്തിലെ ദുരനുഭവങ്ങൾ വലുതാകുമ്പോൾ എങ്ങനെ ഒരു വ്യക്തിയെ ബാധിക്കും?

ഒറ്റയ്ക്കു ജീവിച്ചാൽ മതിയെന്ന് തോന്നും. ആരെയും ഒരു പരിധിയിൽ അധികം വിശ്വസിക്കാൻ കൊള്ളില്ല എന്ന ചിന്ത. 23 കാരിയായ ആ പെൺകുട്ടി വല്ലാത്ത ടെൻഷൻ അനുഭവിച്ചു. സൗഹൃദത്തെക്കുറിച്ചും, കല്യാണത്തെക്കുറിച്ചും ആരെങ്കിലും സംസാരിക്കുന്നത് കേട്ടാൽ അവൾക്കു ടെൻഷനും ദേഷ്യവും ഒക്കെ തോന്നി. അവൾക്ക് ചെറിയ പ്രായത്തിൽ ബന്ധുവായ ഒരാളുടെ ക്രൂരതയ്ക്ക് ഇരയാവേണ്ടി വന്നു. അന്ന് അവൾ നേരിട്ട ദുരനുഭവം അവളുടെ അച്ഛനോട് അവൾ പറഞ്ഞുവെങ്കിലും അത് വിശ്വസിക്കാൻ അച്ഛൻ തയ്യാറായില്ല. അവൾ നുണ പറയുകയാണ് എന്നു പറഞ്ഞ അച്ഛൻ […]

Crime Money crime

എയർപോർട്ടിൽ വന്നിറങ്ങിയതും പൊലീസ് പൊക്കി; ഓൺലൈൻ ജോലിക്കായി ലക്ഷങ്ങൾ വാങ്ങി മുങ്ങിയ കേസിൽ അറസ്റ്റ്

തൃശൂര്‍: ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ഇരിവേരിമുക്കിലെ പീടിക സദേശി റഫ്‌നാസ് (25) നെയാണ് കൊടുങ്ങല്ലൂര്‍ സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.കെ. അരുണും സംഘവും അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ കാട്ടാകുളം സ്വദേശി രാഹുലില്‍നിന്ന് ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാം എന്ന വാഗ്ദാനം നല്‍കിയാണ് ഇയാൾ ഏഴ് ലക്ഷം രൂപ തട്ടിയെടുത്തത്. രാഹുലും, രാഹുലിന്റെ ഭാര്യയും ഏഴ് ലക്ഷത്തോളം രൂപ പ്രതികള്‍ പറഞ്ഞ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയായിരുന്നു. പണം […]

Kalolsavam 2024-25

സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പിനായി ഇ‌ഞ്ചോടിഞ്ച് മത്സരം; ഒരു ദിവസം ബാക്കി നിൽക്കെ മുന്നേറ്റം തുടർന്ന് കണ്ണൂർ

തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം. 249 മത്സരങ്ങളിൽ 179 എണ്ണം പൂർത്തിയായപ്പോൾ 718 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ കണ്ണൂരാണ് മുന്നിൽ. 713 പോയിന്റുമായി കോഴിക്കോടും തൃശൂരും രണ്ടാം സ്ഥാനത്തുണ്ട് 707 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്താണ്. സ്കൂളുകളിൽ ആലത്തൂർ ഗുരുകുലം ഹയർ സെക്കന്ററി സ്കൂൾ 123 പോയിന്റുമായി ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ്. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന തിരുവനന്തപുരം കാ‍‍ർമൽ ഹയർ സെക്കന്ററി സ്കൂൾ 93 […]

Disease Health

എച്ച്എംപിവി വെെറസിനെ പേടിക്കേണ്ടതുണ്ടോ? പ്രതിരോധ മാർഗങ്ങൾ അറിഞ്ഞിരിക്കാം

മഹാരാഷ്ട്രയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. നാഗ്പൂരിൽ രണ്ട് കുട്ടികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 7 വയസുകാരനും 13 വയസുകാരിക്കുമാണ് രോഗബാധ. ലക്ഷണങ്ങളോടെ ജനുവരി മൂന്നിനാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരണം. ഇന്ത്യയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വാർത്തയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. എച്ച്എംപിവി വെെറസ് അപകടകാരിയല്ല – ഡോ. ഡാനിഷ് സലീം […]

Disease HMPV

രാജ്യത്തെ ആദ്യ എച്ച്എംപിവി രോഗബാധ 8 മാസം പ്രായമുള്ള കുഞ്ഞിന്; യാത്രാ പശ്ചാത്തലമില്ല; ബെംഗളുരുവിൽ ചികിത്സയിൽ

ബെംഗളുരു: രാജ്യത്തെ ആദ്യ എച്ച്എംപിവി കേസ് ബെംഗളുരുവിൽ സ്ഥിരീകരിച്ചു. എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. സ്വകാര്യ ലാബിലെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക് യാത്രാ പശ്ചാത്തലമില്ല. ഇതിനാൽ കൂടുതൽ പരിശോധനകളിലേക്ക് കടക്കാനാണ് തീരുമാനം. കുഞ്ഞിന് എച്ച്എംപിവിയുടെ ഏത് വകഭേദമാണ് ബാധിച്ചിരിക്കുന്നതെന്ന് അടക്കം വ്യക്തമായിട്ടില്ല. സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം ആവർത്തിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. കുഞ്ഞിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്നത് പരിശോധിക്കുന്നതായി ക‍ർണാടക അറിയിച്ചു. […]

Accident Idukki

പുല്ലുപാറയ്ക്ക് സമീപം KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു

വണ്ടിപ്പെരിയാര്‍: കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ പുല്ലുപാറയ്ക്ക് സമീപം KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാവേലിക്കരയില്‍ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയി തിരികെവരികയായിരുന്ന സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍ പെട്ടത്. 34 യാത്രക്കാരും രണ്ട് ഡ്രൈവർമാരും ഒരു കണ്ടക്ടറുമാണ് ബസ്സിലുണ്ടായിരുന്നത്‌. തിങ്കളാഴ്ച രാവിലെ 6.15 ഓടെയാണ് സംഭവം.30 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. മരങ്ങളില്‍ തട്ടിനിന്നതിനാലാണ് വലിയ അത്യാഹിതം ഒഴിവായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ദേശീയപാതയില്‍ കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയില്‍ പുല്ലുപാറയ്ക്ക് സമീപമാണ് ബസ് […]

Crime thiruvananthapuram

‘കത്തി ശ്വാസകോശത്തിൽ തുളച്ചുകയറി’; പൂവച്ചൽ സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥികളുടെ കുത്തേറ്റ അസ്ലമിന്‍റെ നില ഗുരുതരം

തിരുവനന്തപുരം : പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ കുത്തേറ്റ പ്ലസ് ടു വിദ്യാര്‍ഥി അസ്‌ലമിന്‍റെ നില ഗുരുതരം. കത്തി ശ്വാസകോശത്തിൽ തുളച്ചുകയറിയ സ്ഥിതിയിൽ അസ്ലമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസ്ലം അത്യഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ നാലുപേര്‍ ചേര്‍ന്നാണ് അസ്ലമിനെ അക്രമിച്ചത്. ഒരുമാസം മുൻപ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളും പ്ലസ് ടു വിദ്യാഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായിരുന്നു കഴിഞ്ഞ ദിവസമുണ്ടായ സംഘർഷം. ഒരു മാസം […]

Kalolsavam 2024-25

കലോത്സവം ആവേശകരമായ രണ്ടാം ദിവസത്തിൽ; സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കോഴിക്കോടും കണ്ണൂരും തൃശൂരും

തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ രണ്ടാം ദിവസത്തിൽ. സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് കോഴിക്കോടും കണ്ണൂരും തൃശൂരും. സമയക്രമം പാലിക്കാനാവാത്തത് ഇക്കുറിയും പ്രതിസന്ധിയായി. ജനപ്രിയ ഇനങ്ങള്‍ ഇന്ന് വേദികളിലെത്തും. ഒഴിവു ദിനമായതിനാൽ വേദികളിൽ കാണികൾ നിറയുമെന്നാണ് പ്രതീക്ഷ. 57 മത്സരങ്ങൾ പൂർത്തിയായപ്പോഴാണ് കോഴിക്കോടും കണ്ണൂരും തൃശൂരും ഒപ്പത്തിനൊപ്പം നിൽക്കുന്നത്. ഉദ്ഘാടനം ദിവസം സമയക്രമം പാലിക്കാതെയാണ് പല മത്സരങ്ങളും അവസാനിച്ചത്. വേദി ഒന്നിലെ ഹയർ സെക്കന്‍ററി വിഭാഗം സംഘനൃത്തം, വേദി അഞ്ചിലെ പൂരക്കളി, വേദി ഏഴിലെ […]

police

വടകരയിൽ യുവാക്കൾ മരിച്ച സംഭവത്തിൽ എൻഐടി സംഘത്തിൻ്റെ നിർണായക കണ്ടെത്തൽ; മരണ കാരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചത്

കോഴിക്കോട്: വടകരയിൽ കാരവാനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ മരണ കാരണം കാർബൺ മോണോക്സൈഡെന്ന് കണ്ടെത്തൽ. എൻഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കണ്ടെത്തൽ. ജനറേറ്ററിൽ നിന്ന് വിഷ വാതകം കാരവാൻ്റെ പ്ലാറ്റ്ഫോമിലെ ദ്വാരം വഴി അകത്തെത്തി. രണ്ട് മണിക്കൂറിനുള്ളിൽ 957 പിപിഎം അളവ് കാർബൺ മോണോക്സൈഡാണ് വാഹനത്തിൽ പടർന്നെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കഴിഞ്ഞ മാസം 23 നായിരുന്നു അപകടം. പൊലീസിനൊപ്പം ഫോറൻസിക് വിഭാഗവും, വാഹനം നിർമ്മിച്ച […]