ആരോഗ്യമുള്ള ഹൃദയത്തിനായി ശീലമാക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ
ആഗോളതലത്തിൽ ഹൃദ്രോഗ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഹൃദയ സൗഹൃദ ഭക്ഷണക്രമം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ലോകമെമ്പാടുമുള്ള മരണത്തിൻ്റെ പ്രധാന കാരണം ഹൃദയ സംബന്ധമായ രോഗങ്ങളാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, ഉദാസീനമായ ജീവിതശൈലി, സമ്മർദ്ദം എന്നിവ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു. ഭക്ഷണത്തിൽ ശരിയായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഹൃദയത്തെ ശക്തിപ്പെടുത്താനും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും നല്ല കൊളസ്ട്രോൾ അളവ് മെച്ചപ്പെടുത്താനും സഹായിക്കും. ഹൃദ്രോഗം തടയുന്നതിലും ഹൃദയധമനികളുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിലും സമീകൃതാഹാരം നിർണായക പങ്ക് വഹിക്കുന്നു. […]