Stay Tuned!

Subscribe to our newsletter to get our newest articles instantly!

Accident

വല്ലപ്പുഴയിൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഫൈനലിനിടെ ഗാലറി തകർന്ന് അപകടം; നിരവധി പേർക്ക് പരുക്ക്

പാലക്കാട്: വല്ലപ്പുഴയിൽ ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്നു വീണ് കാണികൾക്ക് പരുക്കേറ്റു. വല്ലപ്പുഴ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മത്സരത്തിന്റെ ഫൈനലിനിടെ രാത്രി 10.30 യ്ക്കാണ് സംഭവം. ഗാലറിക്ക് താങ്ങാവുന്നതിലേറെ കാണികളെത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സ്റ്റേഡിയത്തിന് അനുമതി ഉണ്ടായിരുന്നു. പിഡബ്ല്യുഡി ബിൽഡിംഗ് വിഭാഗത്തിന്റെ അനുമതിയോടെയാണ് സ്റ്റേഡിയം നിർമ്മിച്ചതെന്നും ഓവർസിയർ നേരിട്ടെത്തി ഗുണനിലവാരം പരിശോധിച്ച ശേഷമാണ് അനുമതിപത്രം നൽകിയതെന്നും പൊലീസ് പറയുന്നു. സ്റ്റേഡിയത്തിന് വലിയ തുകയ്ക്ക് ഇൻഷുറൻസും ഏർപ്പെടുത്തിയിരുന്നു. കണക്കിലധികം ആളെത്തിയോയെന്ന് പരിശോധിക്കുമെന്ന് പട്ടാമ്പി പൊലീസ് പറഞ്ഞു. […]

Accident

കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞു, 25 പേർക്ക് പരുക്ക്, പരുക്കേറ്റവരിൽ കൂടുതൽ യൂണിഫോം ധരിച്ച കുട്ടികൾ

കോഴിക്കോട്: സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരുക്ക്. കോഴിക്കോട് നിന്നും മാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകര്യ ബസാണ് മറിഞ്ഞത്. ബസ് മറ്റൊരു ബൈക്കിൽ ഇടിച്ച് മറിയുകയാണ് ഉണ്ടായത്. 30 പേർക്ക് പരുക്ക്, 2 പേർ ഗുതരാവസ്ഥയിൽ തുടരുന്നു. ബേബി മെമ്മോറിയൽ ആശുപത്രിയിൽ 20 പേരും. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 10 പേരും ചികിത്സയിലാണ്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ബസിൽ കൂടുതലും ഉണ്ടായത് യൂണിഫോം ധരിച്ച കുട്ടികൾ ആണെന്ന് നാട്ടുകാർ പറയുന്നു. ബസിന്റെ ടയർ അപകടാവസ്ഥയിലായിരുന്നു. […]

Crime Kozhikode

മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമയ്ക്കെതിരെ തെളിവ് പുറത്തുവിട്ട് കുടുംബം

കോഴിക്കോട്: മുക്കത്ത് പീഡനശ്രമത്തിനിടെ കെട്ടിടത്തിൽ നിന്ന് യുവതി ചാടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ പുറത്തുവിട്ട് കുടുംബം. യുവതിയെ ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിൻ്റെ ദൃശ്യങ്ങളും സംഭാഷണങ്ങളുമായി കുടുംബം പുറത്തുവിട്ടത്. മുക്കം പൊലീസ് പ്രതിചേർത്ത ഹോട്ടൽ ഉടമ ദേവദാസ്, ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവർ ഒളിവിലാണ്. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടടുത്ത നേരത്താണ് യുവതിയുടെ താമസ സ്ഥലത്തേക്ക് ഹോട്ടൽ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും കയറി ചെല്ലുന്നത്. ഈ സമയത്ത് വീഡിയോ ഗെയിമിങ്ങിലായിരുന്നു യുവതി. വീട്ടിൽ അതിക്രമിച്ചു […]

Crime

രാമനാട്ടുകരയിൽ മദ്യപാനത്തിനിടെ സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; യുവാവ് റിമാൻഡിൽ

കോഴിക്കോട് ∙ രാമനാട്ടുകരയിൽ മദ്യപാനത്തിനിടെ സുഹൃത്തിനെ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവ് റിമാൻഡിൽ. കഴിഞ്ഞ ദിവസം ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്ത വൈദ്യരങ്ങാടി പെട്ടെന്നങ്ങാടി പൂവഞ്ചേരി മുഹമ്മദ് ഇജാസിനെ (25) ആണ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ഇയാൾക്കൊപ്പം കസ്റ്റഡിയിലെടുത്ത മറ്റു രണ്ടുപേരെ കൊലപാതകത്തിൽ പങ്കില്ലെന്നു വ്യക്തമായതോടെ വിട്ടയച്ചു. മലപ്പുറം കൊണ്ടോട്ടി നീറാട് നെല്ലിക്കുന്ന് ഷിബിൻ(31) ആണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി ഒന്നിന് രാത്രി 7ന് രാമനാട്ടുകര ബൈപാസ് ജംക്‌ഷനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ […]

HIGH COURT

കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ: ഉത്തരവിട്ട് ഹൈക്കോടതി; വൈറ്റിലയിലെ സൈനികരുടെ ഫ്ലാറ്റിൻ്റെ 2 ടവർ പൊളിക്കണം

കൊച്ചി: കൊച്ചി വൈറ്റിലയിൽ സൈനികർക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകൾ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി. ബി, സി ടവറുകളാണ് പൊളിച്ച് നീക്കി പുതിയത് പണിയേണ്ടത്. ഇവിടുത്തെ താമസക്കാരെ ഒഴിപ്പിക്കണമെന്നും ടവറുകൾ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഫ്ലാറ്റുകൾ സുരക്ഷിതമല്ലെന്ന് കാണിച്ച് താമസക്കാർ തന്നെ നൽകിയ ഹർജിയിലാണ് ഉത്തരവ്. ചന്ദർ കുഞ്ച് എന്നാണ് അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ പേര്. മൂന്ന് ടവറുകളാണ് ഇവിടെയുള്ളത്. സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ, എന്നിവർക്കായിട്ടാണ് 2018ൽ ഫ്ലാറ്റ് നിർമ്മിച്ചത്. ബലക്ഷയം സംഭവിച്ച […]

Death

കോഴിക്കോട് ഫുഡ്‌ ഡെലിവറി ജീവനക്കാരനായ യുവാവ് റോഡിന് സമീപം മരിച്ച നിലയിൽ, ആളെ തിരിച്ചറിഞ്ഞില്ല

കോഴിക്കോട്: കോഴിക്കോട് ചേവരമ്പലം ബൈപാസിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. റോഡ് അരികിലെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഫുഡ്‌ ഡെലിവറി ജീവനക്കാരനാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ബൈക്ക് വീണുകിടക്കുന്നത് കണ്ട ഒരു ഇതര സംസ്ഥാന തൊഴിലാളിയാണ് വിവരം അറിയിച്ചത്. ഇത് രണ്ടാമത്തെ തവണയാണ് ഇവിടെ അപകടമുണ്ടാകുന്നത്. പ്രദേശത്ത് ഡിവൈഡർ ഇല്ലാത്തതാണ് അപകടമുണ്ടാകാൻ കാരണമെന്ന് പ്രദേശവാസികളായ ഓട്ടോ ഡ്രൈവർമാർ അറിയിച്ചു. രാത്രി വെളിച്ചമില്ലാത്ത പ്രദേശമാണിത്. ഫുഡ് ഡെലിവറിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് സൂചന. unidentified body of Food delivery […]

gadgets Tech

450ലധികം ലൈവ് ടിവി ചാനലുകള്‍, കൂടാതെ ഏറെ ഒടിടികള്‍; പുത്തന്‍ സേവനം ആരംഭിച്ച് ബിഎസ്എന്‍എല്‍

മുംബൈ: രാജ്യത്ത് പുതിയ സൗജന്യ ഇന്‍റര്‍നെറ്റ് ടിവി സേവനം ആരംഭിച്ച് ബിഎസ്എന്‍എല്‍. 450ലേറെ ലൈവ് ടെലിവിഷന്‍ ചാനലുകളിലേക്ക് ആക്സസ് ലഭിക്കുന്ന BiTV എന്ന മൊബൈല്‍ ഫോണ്‍ സേവനമാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റ‍ഡ് ആരംഭിച്ചിരിക്കുന്നത്. വിനോദത്തിന്‍റെ പുത്തന്‍ ലോകം ആസ്വദിക്കാന്‍ തയ്യാറാകൂ എന്നാണ് BiTV സേവനം ആരംഭിച്ചുകൊണ്ട് ബിഎസ്എന്‍എല്ലിന്‍റെ വാഗ്ദാനം. ലൈവ് ടിവി ചാനലുകള്‍ക്ക് പുറമെ ഒടിടി കണ്ടന്‍റുകളും BiTV ഉപയോക്താക്കള്‍ക്ക് ലഭിക്കും. പുതുച്ചേരിയിലെ വിജയകരമായ പരീക്ഷണത്തിന് ശേഷമാണ് രാജ്യവ്യാപകമായി BiTV സേവനം ബിഎസ്എന്‍എല്‍ ആരംഭിച്ചിരിക്കുന്നത്. സ്ട്രീമിങ് […]

Death

രാമനാട്ടുകര ഫ്ലൈ ഓവർ ജങ്ഷനടുത്തുള്ള പറമ്പിൽ യുവാവിൻ്റെ മൃതദേഹം, ആളെ തിരിച്ചറിഞ്ഞു; കൊലപാതകമെന്ന് പൊലീസ്

കോഴിക്കോട്: രാമനാട്ടുകര ഫ്ലൈ ഓവർ ജംഗ്ഷൻ സമീപം ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് നിഗമനം. കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആളൊഴിഞ്ഞ പറമ്പിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫറോക്ക് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം വൈദ്യരങ്ങാടി സ്വദേശി ഇജാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലഹരി ഇടപെടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നടത്തിയ കൊലപാതകമെന്നാണ് വിവരം. മലപ്പുറത്തെ യുവതിയുടെ ആത്മഹത്യ, ഭർത്താവ് അറസ്റ്റിൽ; ഗാർഹിക പീഡനം, […]

cyber crime

ശരിയാക്കാൻ നൽകിയ ഫോണ്‍, ഭർത്താവിന്‍റെ സന്ദേശങ്ങൾ ചോർത്തി ഭാര്യക്ക് കൈമാറി; മൊബൈൽ ടെക്നീഷ്യനെതിരെ കേസ്

പത്തനംതിട്ട: ഭർത്താവും പെൺസുഹൃത്തുമായുള്ള ഫോൺ സന്ദേശങ്ങൾ ഭാര്യക്ക് ചോർത്തി നൽകിയ മൊബൈൽ ടെക്നീഷ്യനെതിരെ കേസ്. പത്തനംതിട്ട തണ്ണിത്തോട് സ്വദേശി നവീൻ പ്രസാദാണ് ശരിയാക്കാൻ കൊടുത്ത ഫോണിലെ കാൾ റെക്കോർഡും ഫോട്ടോകളും ചോർത്തിയത്. ഭർത്താവ് എസ്പിക്ക് നൽകിയ പരാതിയിലാണ് ഐടി വകുപ്പ് ചുമത്തി കേസെടുത്തത്. ഭർത്താവിൻ്റെ പെൺ സുഹൃത്തും നവീനെതിരെ മറ്റൊരു പരാതി നൽകി. നടുറോഡിൽ വച്ച് കടന്നുപിടിച്ചെന്നാണ് പരാതി. അതിലും പൊലീസ് കേസ് എടുത്തു. എന്നാൽ രണ്ടാമത്തെ കേസിൽ വിശദമായ അന്വേഷണം വേണമെന്ന് തണ്ണിത്തോട് പൊലീസ് പറയുന്നത്. […]

Accident Thamarassery Churam Wayanad

ചുരം ഇറങ്ങുന്നതിനിടെ ബസിന്‍റെ ബ്രേക്ക് പോയി; ആറാം വളവിലെ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറി, ഒഴിവായത് വൻ അപകടം

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തിൽ തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി. ചുരം ഇറങ്ങുന്നതിനിടെ സ്വകാര്യ ബസിന്‍റെ ബ്രേക്ക് തകരാറിലായതോടെയാണ് അപകടത്തിൽപ്പെട്ടത്. ചുരം ഇറങ്ങുന്നതിനിടെ ആറാം വളവിൽ വെച്ച് ബസ് ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്‍റെ ഒരു ഭാഗത്തെ മുൻ ടയറുകള്‍ സംരക്ഷണഭിത്തിയും കടന്ന് പുറത്തേക്ക് വന്നു. ബ്രേക്ക് ഡൗണായിട്ടും ബസ് സംരക്ഷണഭിത്തിയിൽ ഇടിച്ച് താഴേക്ക് മറിയാതെ നിന്നതിനാലാണ് അപകടത്തിൽ നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത്. വയനാട്ടിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. വളവ് […]