Stay Tuned!

Subscribe to our newsletter to get our newest articles instantly!

Election

31 തദ്ദേശവാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു : കരട് പട്ടിക ജനുവരി മൂന്നിന് പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ 31 തദ്ദേശസ്വയംഭരണവാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. കരട് വോട്ടർപട്ടിക ജനുവരി മൂന്നിനും അന്തിമപട്ടിക 28നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു

തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്.

കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ജനുവരി മൂന്ന് മുതൽ 18 വരെ അപേക്ഷിക്കാം. 2025 ജനുവരി 1 നോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്കാണ് പേര് ചേർക്കാൻ അർഹതയുള്ളത്. അതിനായി www.sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ നൽകണം.

കൊല്ലം∙ മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ച കാർ റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ ശേഷം കടന്നുകളഞ്ഞ …
കൽപ്പറ്റ: വയനാട് കൽപ്പറ്റ വെള്ളാരംകുന്നിൽ ബസ്സും വാനും കൂട്ടിയിടിച്ചു 9 പേർക്ക് പരിക്കേറ്റു. സ്വകാര്യ ബസ്സും വാനുമാണ് അപകടത്തിൽപ്പെട്ടത് …
ഹത്രസിൽ തിക്കിലും തിരക്കിലും പെട്ട് മരണം 87 ആയി; മരിച്ചവരിൽ മൂന്നു കുട്ടികൾ
ലക്നൗ ∙ ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 87 പേർ മരിച്ചു …

പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓൺലൈനായി നൽകാം. പേര് ഒഴിവാക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്ത ആക്ഷേപങ്ങളുടെ പ്രിന്റൌട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം.

കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് , മുനിസിപ്പാലിറ്റി വാർഡുകളിൽ അതാത് സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ. കരട് പട്ടിക അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.

വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോർപ്പറേഷൻ വാർഡ്, രണ്ട് ബ്ളോക്ക് പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 25 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലാണ് ആകസ്മിക ഒഴിവുകളുള്ളത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ (ജില്ല, തദ്ദേശസ്ഥാപനം, വാർഡ് നമ്പരും പേരും ക്രമത്തിൽ) ചുവടെ

arshadpclt

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Election

ബിജെപിയുടെ ഇരട്ടിയിലധികം സീറ്റ്: കർണാടകത്തിൽ വൻ വിജയം നേടി കോൺഗ്രസ്; ആഘോഷം തുടങ്ങി

ബെംഗലൂരു: ഭരണ വിരുദ്ധ വികാരം ശക്തമായി അലയടിച്ച കർണാടകത്തിൽ മിന്നുന്ന വിജയം നേടി കോൺഗ്രസ്. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ കേവലഭൂരിപക്ഷമായ 113 ഉം കടന്ന് 134
Election

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞടുപ്പ്; മേല്‍ക്കൈ നേടി എല്‍ഡിഎഫ്

 കോഴിക്കോട് :സംസ്ഥാനത്ത് വിവിധ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് മേല്‍ക്കൈ. കോതമംഗലം തൃക്കാരിയൂര്‍ തുളുശേരികവലയിലും കോഴിക്കോട് വേളം കുറിച്ചകം വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു.

ക്രമന

നമ്പർ

ജില്ല

തദ്ദേശ സ്ഥാപനത്തിന്റെ

നമ്പരും പേരും

നിയോജക

മണ്ഡലത്തിന്റെ/

വാർഡിന്റെ

നമ്പരും പേരും

1

തിരുവനന്തപുരം

സി 01 തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ

79 ശ്രീവരാഹം

2

തിരുവനന്തപുരം

ജി 17 കരുംകുളം ഗ്രാമപഞ്ചായത്ത്

18 കൊച്ചുപള്ളി

3

തിരുവനന്തപുരം

ജി 34 പൂവച്ചൽ ഗ്രാമപഞ്ചായത്ത്

05 പുളിങ്കോട്

4

തിരുവനന്തപുരം

ജി 52 പാങ്ങോട് ഗ്രാമപഞ്ചായത്ത്

01 പുലിപ്പാറ

5

കൊല്ലം

എം 87 കൊട്ടാരക്കര മുനിസിപ്പാലിറ്റി

20 കല്ലുവാതുക്കൽ

6

കൊല്ലം

ബി 16 അഞ്ചൽ ബ്ലോക്ക്പഞ്ചായത്ത്

07 അഞ്ചൽ

7

കൊല്ലം

ബി 17 കൊട്ടാരക്കര ബ്ലോക്ക്പഞ്ചായത്ത്

08 കൊട്ടറ

8

കൊല്ലം

ജി 02 കുലശേഖരപുരം ഗ്രാമപഞ്ചായത്ത്

18 കൊച്ചുമാംമൂട്

9

കൊല്ലം

ജി 04 ക്ലാപ്പന ഗ്രാമപഞ്ചായത്ത്

02 പ്രയാർ തെക്ക് ബി

10

കൊല്ലം

ജി 30 ഇടമുളക്കൽ ഗ്രാമപഞ്ചായത്ത്

08 പടിഞ്ഞാറ്റിൻകര

11

പത്തനംതിട്ട

എം 09 പത്തനംതിട്ട മുനിസിപ്പാലിറ്റി

15 കുമ്പഴ നോർത്ത്

12

പത്തനംതിട്ട

ജി 13 അയിരൂർ ഗ്രാമപഞ്ചായത്ത്

16 തടിയൂർ

13

പത്തനംതിട്ട

ജി 18 പുറമറ്റം ഗ്രാമപഞ്ചായത്ത്

01 ഗ്യാലക്സി നഗർ

14

ആലപ്പുഴ

ജി 33 കാവാലം ഗ്രാമപഞ്ചായത്ത്

03 പാലോടം

15

ആലപ്പുഴ

ജി 36 മുട്ടാർ ഗ്രാമപഞ്ചായത്ത്

03 മിത്രക്കരി ഈസ്റ്റ്

16

കോട്ടയം

ജി 26 രാമപുരം ഗ്രാമപഞ്ചായത്ത്

07 ജി വി സ്കൂൾ വാർഡ്

17

ഇടുക്കി

ജി 30 വാത്തിക്കുടി ഗ്രാമപഞ്ചായത്ത്

07 ദൈവംമേട്

18

എറണാകുളം

എം 22 മൂവാറ്റുപുഴ മുനിസിപ്പാലിറ്റി

13 ഈസ്റ്റ്

ഹൈസ്കൂൾ വാർഡ്

19

എറണാകുളം

ജി 18 അശമന്നൂർ ഗ്രാമപഞ്ചായത്ത്

10 മേതല തെക്ക്

20

എറണാകുളം

ജി 21 രായമംഗലം ഗ്രാമപഞ്ചായത്ത്

03 മുടിക്കരായി

21

എറണാകുളം

ജി 54 പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്

10 പനങ്കര

22

എറണാകുളം

ജി 79 പായിപ്ര ഗ്രാമപഞ്ചായത്ത്

10 നിരപ്പ്

23

തൃശ്ശൂർ

ജി 07 ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത്

11 മാന്തോപ്പ്

24

പാലക്കാട്

ജി 44 മുണ്ടൂർ ഗ്രാമപഞ്ചായത്ത്

12 കീഴ്പാടം

25

മലപ്പുറം

ജി 27 കരുളായി ഗ്രാമപഞ്ചായത്ത്

12 ചക്കിട്ടാമല

26

മലപ്പുറം

ജി 91 തിരുനാവായ ഗ്രാമപഞ്ചായത്ത്

08. എടക്കുളം ഈസ്റ്റ്

27

കോഴിക്കോട്

ജി 06 പുറമേരി ഗ്രാമപഞ്ചായത്ത്

14 കുഞ്ഞല്ലൂർ

28

കണ്ണൂർ

ജി 65 പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്

03 താഴെ ചമ്പാട്

29

കാസർഗോഡ്

ജി 25 മടിക്കൈ ഗ്രാമപഞ്ചായത്ത്

08 കോളിക്കുന്ന്

30

കാസർഗോഡ്

ജി 26 കോടോം ബേളൂർ ഗ്രാമപഞ്ചായത്ത്

05 അയറോട്ട്

31

കാസർഗോഡ്

ജി 33 കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്

07 പള്ളിപ്പാറ