നെന്മാറ ഇരട്ടകൊലപാതക കേസ് പ്രതി ചെന്താമര പൊലീസ് പിടിയില്‍. മാട്ടായയില്‍ നിന്നാണ് പിടിയിലായത്. വിവരം ആലത്തൂര്‍ ഡിവൈഎസ്പി സ്ഥിരീകരിച്ചു. പ്രതിയെ നെന്മാറ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
അയാളുടെ വീട്ടിനടുത്തേക്ക് വരുമെന്നറിയാമായിരുന്നുവെന്നും അയാള്‍ക്ക് വിശപ്പ് സഹിക്കില്ലെന്ന് അറിയാമായിരുന്നുവെന്നും ഡിവൈഎസ്പി പ്രതികരിച്ചു. അവിടെ നിന്നാണ് പിടിയിലായതെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌ട്രൈക്കര്‍ ടീം അവിടെയുണ്ടായിരുന്നു. അവരാണ് പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇയാളുടെ ചേട്ടന്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്നു. ഇന്ന് ചെന്താമര ഭക്ഷണം കഴിക്കാന്‍ വരുമെന്ന് ഇയാളാണ് പറഞ്ഞത്. പൊലീസ് കെണിയൊരുക്കി കാത്തിരിക്കുകയായിരുന്നു. ഇയാള്‍ വന്നു പെട്ടു – അദ്ദേഹം വ്യക്തമാക്കി.
പൊലീസ് സ്റ്റേഷനു മുന്നില്‍ പൊതു ജനങ്ങളുടെ വ്യാപക പ്രതിഷേധം. ജനങ്ങള്‍ക്ക് നേരെ പൊലീസ് പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു. ഗേറ്റ് തള്ളിത്തുറക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചു.
Chenthamara was taken to custody