കോഴിക്കോട്: ജില്ലയിൽ കൂടുതൽ അപകടങ്ങൾ നടക്കുന്നത് 32 ഇടങ്ങളിലെന്ന് നാറ്റ്പാക് കഴിഞ്ഞ ജനുവരിയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ദേശീയ പാതയിൽ 18 സ്ഥലങ്ങൾ. സംസ്ഥാനപാതയിൽ 14. വലുതും ചെറുതുമായ നിരവധി അപകടങ്ങളാണ് മിക്ക ദിവസങ്ങളിലും ഇവിടങ്ങളിലുണ്ടാവുന്നത്. കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് 20 കാരൻ മരിച്ചതാണ് ഒടുവിലത്തെ സംഭവം.

മാനാഞ്ചിറ–മൂഴിക്കൽ ജംഗ്ഷൻ, പുഷ്പ ജംഗ്ഷൻ–പാവങ്ങാട്, പ്രൊവിഡൻസ് കോളേജ് ജംഗ്ഷൻ- ആനക്കുളം–ചെങ്ങോട്ടുകാവ്, ചെറുവണ്ണൂർ– കല്ലായ് പാലം, ചേന്ദമംഗലം തെരു–കരിമ്പനപ്പാലം, തൊണ്ടയാട് -മെഡിക്കൽ കോളേജ്, പൊയിൽക്കാവ്–വെങ്ങളം, അഴിയൂർ–കൈനാട്ടി, പയ്യോളി–മൂടാടി, ചെലവൂർ–പാലക്കുറ്റി, വാവാട് ടൗൺ–പുതുപ്പാടി, പുതുപ്പണം–അയനിക്കാട്, രാമനാട്ടുകര നിസരി–ഫറോക്ക് പുതിയ പാലം, പൂളാടിക്കുന്ന്–വേങ്ങേരി, താമരശ്ശേരി ചുരം വ്യൂ പോയിന്റ്, രാമനാട്ടുകര ബസ് സ്റ്റാൻഡ് ജംഗ്ഷൻ–വൈദ്യരങ്ങാടി, വെങ്ങാലി റെയിൽവേ മേൽപ്പാലം–വെങ്ങളം, ഉള്ളിയേരി–വട്ടോളി ബസാർ, അഗസ്ത്യമുഴി–നെല്ലിക്കാപ്പറമ്പ്, പറമ്പത്ത്–വേളൂർ വെസ്റ്റ്, ചെറിയ കുമ്പളം–മൊകേരി ഉള്ളിയേരി–കരുവന്നൂർ, പാവങ്ങാട്–പുറക്കാട്ടിരി, എകരൂർ–കരുമല വളവ്, നാദാപുരം–പെരിങ്ങത്തൂർ പാലം, കൂമുള്ളി–ഉള്ളിയേരി നന്മണ്ട–നരിക്കുനി എന്നിവിടങ്ങളാണ് പ്രധാന അപകട മേഖലകൾ. സ്ഥിരമായി അപകടങ്ങൾ സംഭവിക്കുന്ന ഇടങ്ങളിൽ പോലും തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന് പരാതിയുണ്ട്. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ആവശ്യമുയരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

‘കാറിലുണ്ടായിരുന്നത് തെറ്റിന്റെ ഗൗരവം മനസ്സിലാകുന്ന വനിതാ ഡോക്ടർ’; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കൊല്ലം∙ മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ച കാർ റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ…

കണ്ണൂരിൽ സ്കൂൾ ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം, 15പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ വളക്കൈയിൽ സ്കൂള്‍ ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. ബസിലുണ്ടായിരുന്ന 15 പേര്‍ക്ക് പരിക്കേറ്റു.

കാറിടിച്ച് ലോറിക്ക് മുന്നിലേക്ക് തെറിച്ചു വീണ് ബൈക്ക് യാത്രികനായ യുവാവ്; ഡ്രൈവർ ബ്രേക്കിട്ടു, ഒഴിവായത് ദുരന്തം; വീഡിയോ

കൊടുവള്ളി നഗരത്തിൽ ഫെഡൽ ബാങ്കിന് സമീപത്തായിരുന്നു അപകടം.

ബസും വാനും കൂട്ടിയിടിച്ചു അപകടം; ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട ശ്രുതിയും ജെൻസണുമുൾപ്പെടെ 9 പേർക്ക് പരിക്ക്

കൽപ്പറ്റ: വയനാട് കൽപ്പറ്റ വെള്ളാരംകുന്നിൽ ബസ്സും വാനും കൂട്ടിയിടിച്ചു 9 പേർക്ക് പരിക്കേറ്റു. സ്വകാര്യ ബസ്സും…