കോഴിക്കോട്: രാമനാട്ടുകര ഫ്ലൈ ഓവർ ജംഗ്ഷൻ സമീപം ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് നിഗമനം. കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആളൊഴിഞ്ഞ പറമ്പിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫറോക്ക് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം വൈദ്യരങ്ങാടി സ്വദേശി ഇജാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലഹരി ഇടപെടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നടത്തിയ കൊലപാതകമെന്നാണ് വിവരം.
മലപ്പുറത്തെ യുവതിയുടെ ആത്മഹത്യ, ഭർത്താവ് അറസ്റ്റിൽ; ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ കുറ്റങ്ങൾ ചുമത്തി- മലപ്പുറത്തെ യുവതിയുടെ ആത്മഹത്യ, ഭർത്താവ് അറസ്റ്റിൽ
unidentified dead body found near ramanattukara flyover