എളേറ്റിൽ:എളേറ്റിൽ വട്ടോളി തറോലിൽ അന്യസംസ്ഥാന തൊഴിലാളി കോൺക്രീറ്റ് സ്ലാബിന് അടിയിൽ കുടുങ്ങി മരണപ്പെട്ടു. കത്തറമ്മലിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപ്പെട്ടതെന്നാണ് വിവരം.
പഴയ വീടിന്റെ കോൺക്രീറ്റ് കട്ട് ചെയ്ത് ഒഴിവാക്കുന്നതിനിടെ സ്ലാബ് നിലം പതിക്കുകയും തൊഴിലാളി അതിനടിയിൽ കുടുങ്ങുകയുമായിരുന്നു.
കൊടുവള്ളി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Elettil concrete slab accident