തിരുവനന്തപുരം: ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി വിളിച്ച ഉന്നതതലയോഗം തിങ്കളാഴ്ച നടക്കും. വാർഷികപ്പരീക്ഷ വരാനിരിക്കേ, സുരക്ഷിതമായി ചോദ്യക്കടലാസ് തയ്യാറാക്കുന്നതിനെക്കുറിച്ചും അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ നിയന്ത്രിക്കാനുള്ള നടപടികളും യോഗം ചർച്ചചെയ്യും.
ഇതിനിടെ, പ്രതിഷേധം ശക്തമായതോടെ ചോദ്യക്കടലാസ് ചോർച്ചയിൽ വിദ്യാഭ്യാസവകുപ്പ് സ്വന്തംനിലയിൽ അന്വേഷണം തുടങ്ങി. സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകർക്കുപുറമേ, ചില ഉദ്യോഗസ്ഥരും സംശയനിഴലിലുണ്ട്. പ്രശ്നത്തിൽ ഡി.ജി.പി.ക്കു പരാതി നൽകിയതിനു പുറമേയാണ് വകുപ്പുതല അന്വേഷണം.
Kerala Education Minister calls a high-level meeting on the exam paper leak