കോഴിക്കോട്∙ 16 വയസുകാരനായ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നാലുപേരെ കോഴിക്കോട് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി എടത്തും വേലിക്കകത്ത് മുനീർ (48), മുഫീദ് (25), മുബഷിർ (21), വേളം ശാന്തിനഗർ പറമ്പത്ത് മീത്തൽ ജുനൈദ് (29) തുടങ്ങിയവരാണ് അറസ്റ്റിലായത്. ജനുവരി 11ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
പേരാമ്പ്ര ബസ് സ്റ്റാൻഡിനു സമീപം കള്ളുഷാപ്പ് റോഡിൽ വച്ച് പതിനാറുകാരനെ പ്രതികൾ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോവുകയും കാറിൽ വച്ചും കുറ്റ്യാടി ഊരത്തെ ഒരു വീട്ടിൽ വച്ചും ഇരുമ്പു വടി കൊണ്ടു ക്രൂരമായി മർദിക്കുകയും അടിവയറ്റിൽ ശക്തിയായി ചവിട്ടുകയും ചെയ്തു എന്നാണ് പരാതി. പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ പി. ജംഷിദിന്റെ നിർദേശാനുസരണം സബ് ഇൻസ്പെക്ടർ പി.ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് കോടതി റിമാന്റ് ചെയ്തു.
Four Arrested for Brutal Assault on Teen