തട്ടിപ്പുകാരെ അങ്ങോട്ട് പറ്റിക്കുകയും കളിയാക്കി വിടുകയും ചെയ്യുന്ന അനേകം വീഡിയോകൾ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ രസകരമായ ഒരു വീഡിയോയാണ് ശിവ് അറോറ എന്ന യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. പാകിസ്ഥാനിൽ നിന്നുള്ളതാണ് നമ്പർ എന്നാണ് ശിവ് പറയുന്നത്.
സംഭവിച്ചത് ഇങ്ങനെയാണ്, ശിവിന് അറിയാത്ത നമ്പറിൽ നിന്നും ഒരു വാട്ട്സാപ്പ് കോൾ വരുന്നു. ഒരു പൊലീസ് വേഷത്തിലുള്ള ഒരാളുടെ ചിത്രമാണ് ഇതിൽ കാണിക്കുന്നത്. ഫോൺ എടുത്തപ്പോൾ പറഞ്ഞത്, നിങ്ങളുടെ പ്രിയപ്പെട്ട ഒരാൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്, മോചിപ്പിക്കണമെങ്കിൽ പണം വേണം എന്നാണ് ഇയാൾ ആവശ്യപ്പെട്ടത്. ഒപ്പം നിങ്ങളുടെ മകന്റെ പേര് എന്താണ് എന്ന് പറഞ്ഞാൽ അവനോട് സംസാരിക്കാൻ സമ്മതിക്കാം എന്നും വിളിച്ചയാൾ പറഞ്ഞു. തട്ടിപ്പുകാരാണ് എന്ന് മനസിലായതോടെ സ്വന്തം പേരായ ശിവ് തന്നെയാണ് ശിവ് പറഞ്ഞത്. മൊറാദാബാദിലാണ് മകനുള്ളത് എന്നും പറഞ്ഞു.
പിന്നീട് കുട്ടിയുടെ അമ്മയോട് സംസാരിക്കണം എന്നും തട്ടിപ്പുകാർ ആവശ്യപ്പെടുന്നുണ്ട്. അതോടെ, ശിവ് അടുത്തുനിന്ന സ്ത്രീയോടെന്ന പോലെ ശിവിനെ അറസ്റ്റ് ചെയ്തിരിക്കയാണ് എന്നും പറയുന്നുണ്ട്. ഒരു സ്ത്രീയേയും ഫോണിനടുത്ത് നിർത്തുന്നു. ഇതോടെ തട്ടിപ്പുകാർ ശിവ് ആണെന്ന മട്ടിൽ ഒരാളെക്കൊണ്ട് സംസാരിപ്പിക്കുകയാണ്. അയാൾ മമ്മാ, മമ്മാ എന്ന് വിളിച്ചുകൂവുകയാണ്. ഇതോടെ ശിവിന് തന്റെ ചിരിയടക്കാനായില്ല. ശിവ് ചിരിക്കുന്നത് കേട്ടതോടെ സംഗതി തങ്ങളാണ് പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന് തട്ടിപ്പുകാർക്ക് മനസിലായി. അവർ ഫോൺ വെച്ച് സ്ഥലം വിട്ടു.
how this man outsmart scammers video went viral