തിരുവനന്തപുരം: ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ സംഗീതം ചേർക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ മെറ്റ അവതരിപ്പിച്ചു. ഈ ഫീച്ചർ നിങ്ങളുടെ സ്റ്റാറ്റസ് കൂടുതൽ മികച്ചതും എന്‍ഗേജിങ്ങുമാക്കും. മെറ്റയുടെ മറ്റൊരു മെസേജിംഗ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലെ സ്റ്റോറികളില്‍ നിലവില്‍ ലഭ്യമായ ഫീച്ചറാണിത്. ഈ അപ്‌ഡേറ്റ് വരുന്നതിന് മുമ്പ് വാട്സ്ആപ്പ് സ്റ്റാറ്റസില്‍ ആളുകൾ ഫോട്ടോയ്‌ക്കൊപ്പം പാട്ട് ചേർക്കാൻ മറ്റേതെങ്കിലും ആപ്പ് ഉപയോഗിച്ച് സ്റ്റാറ്റസ് എഡിറ്റ് ചെയ്‌ ശേഷം അപ്‌ലോഡ് ചെയ്യുകയേ വഴിയുണ്ടായിരുന്നുള്ളൂ. ഇനി മുതല്‍ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മ്യൂസിക് വാട്സ്ആപ്പ് സ്റ്റാറ്റസില്‍ തന്നെ അപ്‌ലോഡ് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും. ഈ ഫീച്ചര്‍ നിരവധി വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭിച്ചുകഴിഞ്ഞു. വരും ആഴ്ചകളിൽ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ഈ ഫീച്ചര്‍ വ്യാപകമായി ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.

വാട്സ്ആപ്പ് സ്റ്റാറ്റസില്‍ പാട്ട് എങ്ങനെ ചേര്‍ക്കാം?പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഗാനങ്ങളുടെ ഒരു വലിയ ലൈബ്രറിയിലേക്ക് ആക്‌സസ് നൽകുമെന്ന് വാട്സ്ആപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു. ഇത് ഉപയോക്താക്കൾക്ക് അവരുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ എളുപ്പത്തിൽ സംഗീതം ചേർക്കാൻ അനുവദിക്കുന്നു. വാട്സ്ആപ്പ് സ്റ്റാറ്റസിലേക്ക് ഒരു ഗാനം ചേർക്കുന്ന ഈ പ്രക്രിയ ഇൻസ്റ്റാഗ്രാമിലേതിന് സമാനമാണ്.

ഇനി മുതൽ നിങ്ങൾ ഒരു പുതിയ സ്റ്റാറ്റസ് സൃഷ്ടിക്കുമ്പോൾ സ്‌ക്രീനിന്‍റെ മുകളിൽ ഒരു മ്യൂസിക് നോട്ട് ഐക്കൺ ദൃശ്യമാകും. അതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് പാട്ട് തിരഞ്ഞെടുക്കാം. നിങ്ങളുടെ പ്രിയപ്പെട്ട ഗാനം തിരഞ്ഞെടുത്ത ശേഷം താഴെ നൽകിയിരിക്കുന്ന ട്രാക്കുകളിൽ നിന്ന് ഫോട്ടോയ്‌ക്കൊപ്പം പാട്ടിന്‍റെ ഏത് ഭാഗമാണ് ഉപയോഗിക്കേണ്ടതെന്നും നിങ്ങൾക്ക് തെരെഞ്ഞെടുക്കാം. വാട്സ്ആപ്പിൽ ഫോട്ടോകൾക്കും വീഡിയോകൾക്കും പാട്ടുകൾ ഇടാം. ഈ പുതിയ സവിശേഷത ഉപയോഗിച്ച് ഫോട്ടോയ്‌ക്കൊപ്പം 15 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ഗാനം ചേർക്കാൻ കഴിയും. വീഡിയോയിൽ 60 സെക്കൻഡ് ദൈർഘ്യമുള്ള ഗാനത്തോടൊപ്പം സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യാനും കഴിയും.വാട്സ്ആപ്പില്‍ നിന്ന് മറ്റൊരു അപ്‌ഡേറ്റ് കൂടി പുറത്തുവന്നിട്ടുണ്ട്. ഐഫോണുകളിലെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മെസേജ് അയക്കുന്നതിനും കോളുകൾക്കുമുള്ള ഡിഫോൾട്ട് ചോയ്‌സായി വാട്സ്ആപ്പിനെ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണിത്. അതായത് കോളിനും മെസേജുകള്‍ക്കുമായി മറ്റൊരു ആപ്പ് തെരഞ്ഞെടുക്കാതെ നിങ്ങൾക്ക് വൈകാതെ വാട്സ്ആപ്പിൽ നിന്ന് നേരിട്ട് കോളുകൾ വിളിക്കാനും സന്ദേശങ്ങൾ അയക്കാനും കഴിയും

How to add music to your WhatsApp status updates.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; മാറ്റുരയ്ക്കുന്നത് 49 പള്ളിയോടങ്ങള്‍

ആറന്മുള:ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയോടെ ആരംഭിക്കുന്ന ജലഘോഷയാത്രയോടെയാണ് വള്ളംകളിക്ക് തുടക്കമാവുക. എ ,…

കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാൻ ഇതാ ചില പൊടിക്കെെകൾ

കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടോ? . പല കാരണങ്ങൾ കൊണ്ടാണ് കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകുന്നത്.…

പൊക്കിൾകൊടി മുറിച്ചുമാറ്റാത്ത നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം; കണ്ടെത്തിയത് നെല്ല്യാടി പുഴയിൽ

കൊയിലാണ്ടി:നവജാത ശിശുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. കൊയിലാണ്ടി നെല്യാടി കളത്തിൻ കടവിലാണ് സംഭവം. ഇന്ന് പുലർച്ചെ…

CYBER UPDATE

ഇങ്ങനെ ഉള്ള മെസ്സേജുകൾ വരുമ്പോൾ ദയവായി ഓപ്പൺ ചെയ്യാതിരിക്കുക. നിങ്ങളുടെ വിവരങ്ങൾ അവർ കൈക്കാലക്കും.