ആദ്യം 15 സെക്കൻഡ്, പിന്നെ 60 സെക്കൻഡ്.. ദാ ഇപ്പോൾ തൊണ്ണൂറും കഴിഞ്ഞു, 3 മിനിറ്റിലെത്തി നിൽക്കുന്നു റീലെന്ന കുഞ്ഞൻ വിഡിയോകളുടെ ദൈർഘ്യം. ഒപ്പം ലേഔട്ടും നവീകരിച്ചു, പരമ്പരാഗത സ്ക്വയർ ഫോർമാറ്റിൽ നിന്ന് കുത്തനെയുള്ള(1:1 വീക്ഷണാനുപാതം മാറ്റി 4:3 അനുപാതം) പ്രൊഫൈൽ ഗ്രിഡാണ് വന്നിരിക്കുന്നത്.

റീലിന്റെ തംപ് ഇമേജുകള്‍ അഥവാ ലഘുചിത്രങ്ങൾ ഇഷ്ടാനുസൃതമാക്കാനും ‌ പ്ലാറ്റ്​ഫോം ഉപയോക്താക്കളെ അനുവദിക്കും. പക്ഷേ ഈ നീക്കത്തെ വിമർശിച്ച് നിരവധി ഉപയോക്താക്കൾ പോസ്റ്റിൽ കമൻ്റ് ചെയ്തിട്ടുണ്ട്.

ഇപ്പോൾ മൂന്ന് മിനിറ്റ് വരെ ദൈർഘ്യമുള്ള റീലുകൾ അപ്‌ലോഡ് ചെയ്യാൻ കഴിയും. ഷോർട്ട്-ഫോം വിഡിയോകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇതുവരെ 90 സെക്കൻഡ് വരെയുള്ള റീലുകൾ മാത്രമേ അനുവദിച്ചിരുന്നുള്ളെന്നും എന്നാൽ ദൈർഘ്യം തീരെ കുറവാണെന്ന പരാതി പരിഗണിച്ച് 3 മിനിറ്റായി വര്‍ധിപ്പിച്ചെന്ന് ഇൻസ്റ്റഗ്രാം സിഇഒ ആദം മൊസേരി പറഞ്ഞു.

ടിക്ടോക് പോലുള്ള ഇൻസ്റ്റഗ്രാം എതിരാളികൾ 2022-ൽത്തന്നെ അതിന്റെ ഹ്രസ്വ വിഡിയോ സമയ പരിധി 10 മിനിറ്റായി വർധിപ്പിച്ചിരുന്നു. സൗജന്യമായി ചിത്രങ്ങളും വിഡിയോകളും പങ്കു വയ്ക്കുന്നതിനു വേണ്ടി 2010 ഒക്ടോബറിൽ പുറത്തിറക്കിയ ഒരു സോഷ്യൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റഗ്രാം.

പിന്തുടരുന്നവരുമായി പങ്കിടാൻ കഴിയുന്ന രസകരവും വിനോദകരവും വിജ്ഞാനപ്രദവുമായ വിഡിയോകൾ സൃഷ്‌ടിക്കാൻ റീലുകൾ ഉപയോഗിക്കാം.

റീൽ സൃഷ്‌ടിക്കാൻ

ഇൻസ്റ്റഗ്രാം ആപ് തുറന്ന് സ്‌ക്രീനിന്റെ മുകളിൽ ഇടത് കോണിലുള്ള പ്ലസ് സൈൻ ബട്ടൺ ടാപ്പ് ചെയ്യുക. തുടർന്ന്, “റീൽ” തിരഞ്ഞെടുക്കുക. ആദ്യം മുതൽ ഒരു പുതിയ റീൽ റെക്കോർഡ് ചെയ്യാം അല്ലെങ്കിൽ ക്യാമറ റോളിൽ നിന്ന് ഒരു വിഡിയോ ഇംപോർട്ടുചെയ്യാം.

റെക്കോർഡ് ചെയ്‌തുകഴിഞ്ഞാൽ, സംഗീതം, ഫിൽട്ടറുകൾ, ടെക്‌സ്‌റ്റ് എന്നിവ ചേർക്കുന്നത് പോലെയുള്ള വിവിധ ടൂളുകൾ ഉപയോഗിച്ച് എഡിറ്റ് ചെയ്യാം. എഡിറ്റിങ് പൂർത്തിയാകുമ്പോൾ, റീൽ പോസ്റ്റുചെയ്യാൻ “പങ്കിടുക” ടാപ്പ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഈ ആന്‍ഡ്രോയ്‌ഡ് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഉടന്‍ അപ്രത്യക്ഷമാകും; നിങ്ങളുടെ ഫോണുണ്ടോ എന്ന് പരിശോധിക്കാം

കിറ്റ്‌കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അടക്കമുള്ള ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ നിന്ന് വാട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ 2025 ജനുവരി ഒന്നോടെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് മെറ്റ

യുപിഐ ആപ്പുകള്‍ക്ക് മുട്ടന്‍ പണി വരുന്നു; നിങ്ങളുടെ ഇടപാടുകള്‍ മാറുന്നത് ഇങ്ങനെ.!

മുംബൈ: യുപിഐ ആപ്പുകള്‍ ഇന്ന് സര്‍വസാധാരണമാണ്. എന്ത് വാങ്ങിയാലും ഒരു ഉപയോക്താവ് ഇപ്പോള്‍ തേടുന്നത് യുപിഐ…

വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്സാപ്പെത്തുന്നു. ഇതെന്താണ് സംഭവമെന്നല്ലേ? ഇനി വാട്ട്സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍…

‘എന്തൊരു ശല്യം!’; ഇത്തരം ഇൻസ്റ്റഗ്രാം പോസ്റ്റുകളൊഴിവാക്കാം, ആരുമറിയാതെ..

നമ്മുടെ ചെറിയ സന്തോഷങ്ങളും ആശയങ്ങളും വിവരങ്ങളും പങ്കുവയ്ക്കാനും സുഹൃത്തുക്കളുമായി ഇടപെടാനുമുള്ളതാണ് ഇൻസ്റ്റഗ്രാം. എന്നാൽ നിങ്ങൾ നേരെ…