കോഴിക്കോട് : കല്ലുത്താൻകടവിൽ ഫുട്ട്പാത്തിൽ ഇടിച്ചു റോഡിൽ തെറിച്ച് വീണ യുവാവ് കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് തൽക്ഷണം മരിച്ചു. കല്ലുത്താൻകടവ് പാലത്തിനു മുകളിൽ ആണ് അപകടം. കെഎസ്ആർടിസി ബസ് ബൈക്ക് യാത്രികന്റെ ദേഹത്ത്കൂടി കയറി ഇറങ്ങി. അപകടത്തിൽ ഇരുചക്ര വാഹന യാത്രികൻ തൽക്ഷണം മരിച്ചു. ഗോവിന്ദപുരം സ്വദേശി റോഷൻ ആണ് മരിച്ചത്.
മാനന്തവാടിയിൽ നിന്ന് പത്തനംതിട്ടയ്ക്ക് പോവുകയായിരുന്ന ബസാണ് യുവാവിന്റെ ദേഹത്ത് കൂടി കയറിയിറങ്ങിയത്. റോഷൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kalluthankadav accident