തിരുവനന്തപുരം: ഡിജിറ്റൽ അറസ്റ്റ് വഴി ഓണ്‍ലൈനിലൂടെ ലക്ഷങ്ങൾ തട്ടാനുള്ള ഉത്തരേന്ത്യന് സംഘത്തിന്‍റെ നീക്കം പൊളിച്ച് വൃദ്ധയായ വീട്ടമ്മ. കരമന സ്വദേശിനിയും 72 കാരിയായ ജെ വസന്തകുമാരിയാണ് തട്ടിപ്പിൽ നിന്ന് തന്ത്രപരമായ രക്ഷപ്പെട്ടത്. സിബിഐ ഉദ്യോഗസ്ഥരെന്ന് വിളിച്ചായിരുന്നു തട്ടിപ്പ് സംഘം വയോധികയിൽ നിന്നും പണം തട്ടാന് ശ്രമിച്ചത്. വസന്തകുമാരിയുടെ പേരില് കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ ഉണ്ടെന്ന് അറിയിച്ചാണ് സംഘം വസന്തകുമാരിയെ ഭീഷണിപ്പെടുത്തിയത്.

വസന്തകുമാരിയുടെ പേരിൽ കേസുണ്ടെന്നതിന് തെളിവിനായി വസന്തകുമാരിയുടെ ആധാർ നമ്പർ സംഘം നല്‍കി. ആദ്യഘട്ടത്തിൽ തട്ടിപ്പുകാരുടെ വാക്കു വിശ്വസിച്ച വസന്തകുമാരി പണം അയക്കാൻ ബാങ്കിലെത്തി. എന്നാൽ പിന്നീട് ഇവരുടെ പെരുമാറ്റത്തിലും സംസാരത്തിലും സംശയങ്ങൾ തോന്നിയ വസന്തകുമാരി തനിക്കെതിരെയുള്ള കേസുകളെക്കുറിച്ച് തിരികെ ചോദ്യങ്ങൾ ചോദിച്ചതോടെയാണ് സംഘം പിന്‍വാങ്ങിയത്. സംഭവത്തിൽ വയോധിക പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

karamana native 72 years old woman escapes virtual arrest scam

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കാൻഡി ക്രഷും ടിൻഡറും ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ സൂക്ഷിച്ചോളൂ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാം

ഫോണിൽ നമ്മൾ ഉപയോഗിക്കുന്ന പല ആപ്പ്ളിക്കേഷനുകളും അത്ര സുരക്ഷിതമല്ല. ജനുവരിയിൽ 404 മീഡിയ പ്രസിദ്ധീകരിച്ച റിപ്പോർട്ട്…

‘പൊലീസാണ്, നിങ്ങളുടെ മകൻ ഞങ്ങളുടെ കസ്റ്റഡിയിലുണ്ട്’; ഇങ്ങനെയൊരു ഫോൺ വന്നാലോ? വീഡിയോയുമായി യുവാവ്

തട്ടിപ്പുകാരെ അങ്ങോട്ട് പറ്റിക്കുകയും കളിയാക്കി വിടുകയും ചെയ്യുന്ന അനേകം വീഡിയോകൾ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി…