പള്ളിക്കൽ ∙ കോഴിക്കോട് രാജ്യാന്തര വിമാനത്താവളം റൺവേയുടെ പടിഞ്ഞാറ് വശത്തെ ബംഗളത്തുമാട് പ്രദേശത്ത് അപകട ഭീഷണിയുള്ള വ്യൂ പോയിന്റിൽ സന്ദർശകരെ വിലക്കി പള്ളിക്കൽ പഞ്ചായത്ത് അധികൃതർ ബോർഡ് സ്ഥാപിച്ചു. മഴക്കാലത്ത് മണ്ണിടിച്ചിലുണ്ടായ പ്രദേശമാണ്. താഴ്ചയിലേക്ക് ഇനിയും മണ്ണിടിച്ചിലിന് സാധ്യത. അതനുസരിച്ച് അപകടാവസ്ഥ കണക്കിലെടുത്താണ് പഞ്ചായത്ത് ദുരന്തനിവാരണ സമിതിയുടെ തീരുമാനം അനുസരിച്ച് പ്രദേശം നിരോധിത മേഖലയാക്കി പ്രഖ്യാപിച്ചത്. പ്രദേശത്ത് പ്രവേശനം നിരോധിച്ച് ബോർഡ് സ്ഥാപിക്കാൻ ജില്ലാ കലക്ടറും നിർദേശിച്ചിരുന്നു. കരിപ്പൂർ പൊലീസും കൊണ്ടോട്ടി താലൂക്ക് ദുരന്ത നിവാരണ സേനാ വൊളന്റിയർമാരും പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. റൺ‍വേയിൽ വിമാനം ഇറങ്ങുന്നതും ഉയരുന്നതും വ്യക്തമായി കാണാവുന്ന സ്ഥലമായതിനാൽ അപകടാവസ്ഥ കണക്കിലെടുക്കാതെ പലരും വിലക്ക് അവഗണിച്ച് എത്തുന്നതു കൂടി കണക്കിലെടുത്താണ് ബോർഡ് സ്ഥാപിച്ചതെന്നും അധികൃതർ പറഞ്ഞു.

മലയാളികൾക്ക് ഇത്തിഹാദ് എയർവേയ്സിന്റെ പുതുവർഷ സമ്മാനം; കോഴിക്കോട്, തിരുവനന്തപുരം സർവീസ്

അബുദാബി :മലയാളികൾക്ക് ഇത്തിഹാദ് എയർവേയ്സിന്റെ പുതുവർഷ സമ്മാനമായി കോഴിക്കോട്, തിരുവനന്തപുരം സെക്ടറിൽ ജനുവരി ഒന്നു മുതൽ പ്രതിദിന സർവീസ് പുനരാരംഭിക്കുന്നു. കോവിഡ് കാലത്ത് നിർത്തിവച്ച സേവനമാണ് യാത്രക്കാരുടെ വർധന മൂലം പുനരാരംഭിക്കുന്നത്. നിലവിൽ കൊച്ചിയിലേക്കു മാത്രമാണ് ഇത്തിഹാദ് എയർവേയ്സ് സർവീസ് നടത്തുന്നത് …

രാത്രി വൈകിയും ഇവിടെ സന്ദർശകർ പതിവായിരുന്നു. കുറ്റിക്കാടുകളുടെ മറവിൽ അനാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നതായും പഞ്ചായത്തിന് പരാതി ലഭിച്ചിരുന്നു. അതേസമയം, പൊതുജന സുരക്ഷ മുൻനിർത്തിയാണ് പ്രദേശത്ത് നിരോധനം ഏർപ്പെടുത്തിയതെന്നും കാര്യ ഗൗരവം ഉൾകൊണ്ട് എല്ലാവരും സഹകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് സി.കെ.‌അബ്ബാസ് അറിയിച്ചു.

Kozhikode Airport prohibits access to a west-side viewpoint

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കരിപ്പുര്‍ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ്; ഇറക്കിയത് ദുബായ്-കോഴിക്കോട് വിമാനം

കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം. സാങ്കേതിക തകരാറിനെ…

ഹജ്ജ്: കരിപ്പൂരിൽ നിന്നുള്ള യാത്രക്കാരോട് വിവേചനം, അധികം നൽകേണ്ടത് 85,000 രൂപ

കരിപ്പൂർ∙ കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരെ ഭീമമായ സംഖ്യ അധികം നൽകാൻ നിർബന്ധിതരാക്കുന്ന രീതിയിൽ വിമാന…

മലയാളികൾക്ക് ഇത്തിഹാദ് എയർവേയ്സിന്റെ പുതുവർഷ സമ്മാനം; കോഴിക്കോട്, തിരുവനന്തപുരം സർവീസ്

അബുദാബി :മലയാളികൾക്ക് ഇത്തിഹാദ് എയർവേയ്സിന്റെ പുതുവർഷ സമ്മാനമായി കോഴിക്കോട്, തിരുവനന്തപുരം സെക്ടറിൽ ജനുവരി ഒന്നു മുതൽ…

കരിപ്പൂര്‍ റണ്‍വേ 24 മണിക്കൂറും പ്രവര്‍ത്തിച്ചുതുടങ്ങി, റണ്‍വേ അറ്റകുറ്റപണി പൂര്‍ത്തിയായി

കൊണ്ടോട്ടി:കരിപ്പൂർ  വിമാനത്താവളത്തിൽ നവീകരിച്ച റൺവേ മുഴുവൻ സമയ സർവ്വീസുകൾക്കായി തുറന്നു കൊടുത്തു. ഇതോടെ വിമാനത്താവള പ്രവർത്തന…