കോഴിക്കോട്: കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് ഒരാളെ കാണാതായി. 58 വയസുള്ള കോവൂർ സ്വദേശി ശശി എന്നയാളാണ് വീണത്. പൊലീസും നാട്ടുകാരും ചേർന്ന് ഇയാൾക്കായി തെരച്ചിൽ നടത്തുകയാണ്. ഇവിടെ കനത്ത മഴയാണ് പെയ്തത്. ഓടയുടെ സമീപം നിൽക്കുകയായിരുന്ന ശശി കാൽവഴുതി ഓടയിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമികമായി അനുമാനിക്കുന്നത്.
2 കിലോമീറ്ററോളം ദൂരം ഫയർഫോഴ്സ് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ഇയാളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കനത്ത മഴയിൽ ഓട കവിഞ്ഞൊഴുകുകയായിരുന്നു. കോവൂര്‍ ഭാഗത്ത് ഒരു മണിക്കൂര്‍ നേരം അതിശക്തമായി മഴ പെയ്തിരുന്നു, ഓടയിൽ വലിയ കുത്തൊഴുക്കുണ്ടായി എന്ന് നാട്ടുകാര്‍ പറയുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് വ്യാപകമായി തെരച്ചില്‍ തുടരുകയാണ്.
man has gone missing after falling into a drain in Kovur Kozhikode