പാലക്കാട് : അധ്യാപകനോട് കൊലവിളി നടത്തിയതില്‍ മാനസാന്തരമുണ്ടെന്ന് പ്ലസ് വണ്‍ വിദ്യാർത്ഥി. തൃത്താല പോലീസ് വിളിച്ചു വരുത്തിയപ്പോഴാണ് വിദ്യാർത്ഥി തന്റെ പിഴവ് തുറന്ന് പറഞ്ഞത്.ഫോണ്‍ വാങ്ങി വച്ച്‌ വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ പറഞ്ഞു പോയതാണെന്നും ,പറഞ്ഞ കാര്യങ്ങള്‍ പിൻവലിച്ച്‌ മാപ്പ് പറയാൻ തയ്യാറാണെന്നും വിദ്യാർത്ഥി പോലീസിനോട് പറഞ്ഞു.

കൂടാതെ തനിക്ക് അതേ സ്കൂളില്‍ തുടർന്ന് പഠിക്കാൻ അവസരം നല്‍കാൻ പോലീസ് ഇടപെടണമെന്നും വിദ്യാർത്ഥി ആവശ്യപ്പെട്ടു. അതേസമയം വിദ്യാർത്ഥിയ്‌ക്കെതിരായ അധ്യാപകരുടെ പരാതിയില്‍ പ്രഥമാദൃഷ്ട്യാ കേസെടുക്കാനാകില്ലെന്ന് പോലീസ് പറഞ്ഞു.

ആനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയാണ് അധ്യാപകർക്കെതിരെ കൊലവിളി നടത്തിയത് . സംഭവത്തില്‍ അധ്യാപകർ തൃത്താല പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്കൂളിന് പുറത്തിറങ്ങിയാല്‍ തീർക്കുമെന്നായിരുന്നു വിദ്യാർത്ഥി പറഞ്ഞിരുന്നത് . ഇതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

സ്കൂളില്‍ മൊബൈല്‍ കൊണ്ടു വരാൻ വിലക്കുണ്ടായിട്ടും വിദ്യാർത്ഥി ഫോണുമായി വന്നതിനെ തുടർന്ന് അധ്യാപകർ ഫോണ്‍ വാങ്ങി വച്ചിരുന്നു. ഇതിന്റെ പേരില്‍ വിദ്യാർത്ഥി സ്കൂളില്‍ പ്രശ്നങ്ങളുണ്ടാക്കി.ഇതിനു പിന്നാലെയാണ് വിദ്യാർത്ഥിയെ പ്രഥമാദ്ധ്യാപകന്റെ മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തിയത്. ഈ സമയത്താണ് വിദ്യാർത്ഥി കൊലവിളി മുഴക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഉരുൾപൊട്ടൽ: രാജ്യത്തെ പത്ത്‌ സാധ്യതാജില്ലകളിൽ നാലെണ്ണം കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് ഉരുൾപൊട്ടൽസാധ്യത കൂടുതലുള്ള പത്തുജില്ലകളിൽ നാലും കേരളത്തിൽ. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളാണ്…

ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരിക്കേറ്റു, രണ്ട് പേരുടെ നില ഗുരുതരം

പാലക്കാട്: ഷൊർണൂർ കൂനത്തറയിൽ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു.…

മൊബൈൽ ഫോൺ പിടിച്ചുവച്ചതിന് അധ്യാപകർക്ക് നേരെ കൊലവിളി; വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് സ്കൂൾ അധികൃതർ

പാലക്കാട്: അധ്യാപക൪ക്ക് നേരെ കൊലവിളി നടത്തിയ വിദ്യാ൪ത്ഥിയെ സസ്പെൻഡ് ചെയ്ത് സ്കൂൾ അധികൃത൪. മൊബൈൽ ഫോൺ…

ബസുകളിലെ വിദ്യാർത്ഥി കൺസഷൻ; പ്രായപരിധി 27 വയസായി വര്‍ധിപ്പിച്ചതിനെതിരെ സ്വകാര്യ ബസുടമകള്‍

തിരുവനന്തപുരം:ബസുകളിലെ വിദ്യാർത്ഥി കൺസഷന്റെ പ്രായപരിധി 27 വയസായി വര്‍ധിപ്പിച്ചതിനെതിരെ സ്വകാര്യ ബസുടമകള്‍ രംഗത്ത്. സര്‍ക്കാര്‍ തീരുമാനം…