വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് പ്രതിപക്ഷ സംഘടനയുടെ പണിമുടക്ക്; സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കും

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സർവ്വീസ് സംഘടനയുടെ കൂട്ടായ്മയായ സെറ്റോയും സിപിഐ സംഘടന ജോയിന്‍റ് കൗൺസിലും ഇന്ന് പണിമുടക്കും. ശമ്പള പരിഷ്ക്കരണം നടപ്പാക്കുക, ഡിഎ കുടിശ്ശിക വെട്ടികുറച്ച നടപടി പിൻവലിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിക്കുന്നു: ജൂലൈ 1 മുതൽ പ്രാബല്യത്തിൽ
സെക്രട്ടറിയേറ്റിന് മുന്നിലും വിവിധ ഓഫീസുകളിലും രാവിലെ പണിമുടക്കിന് ആഹ്വാനം ചെയ്ത സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തും. സമരത്തെ നേരിടാൻ ഡയസ് നോൺ അടക്കം സർക്കാർ പ്രഖ്യാപിച്ചു. ഓഫീസുകൾക്ക് പൊലീസ് സംരക്ഷണവും നൽകും.
Strike of opposition organization cpi today with various demands