Stay Tuned!

Subscribe to our newsletter to get our newest articles instantly!

Accident

കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് : കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി. പാലാഴി റോഡ് സൈഡിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്. പൊലീസ് സംഘം സ്ഥലത്തെത്തി. ഇന്നലെ രാത്രി എട്ടരയോടെയാണ് കോവൂരില്‍ താമസിക്കുന്ന കളത്തിന്‍പൊയില്‍ ശശി ഓടയില്‍ വീണത്. കോവൂര്‍ എംഎല്‍എ റോഡില്‍ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ശശി. അബദ്ധത്തില്‍ കാല്‍ വഴുതി ഓവുചാലില്‍ വീഴുകയായിരുന്നു. വീടിന് തൊട്ടടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ശക്തമായ മഴയായതിനാല്‍ ഓവുചാലില്‍ വെള്ളം കുത്തിയൊലിക്കുന്ന നിലയിലായിരുന്നു. ആദ്യം നാട്ടുകാരും […]

Accident

ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു, വൻ അപകടമൊഴിവായത് തലനാരിഴയ്ക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കര്‍ണാടകയിലെ മദ്ദൂരിൽ വെച്ചാണ് ബസിന് തീപിടിച്ചത്. ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന അശോക ട്രാവൽസ് എന്ന ബസിനാണ് തീപിടിച്ചത്. ബസിൽ തീ പടരുന്നത് കണ്ടയുടൻ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ബസിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. ബസിന്‍റെ പിന്‍ഭാഗം കത്തിനശിച്ചു. ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ യാത്രക്കാരെ പുറത്തിറക്കാനായി. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. യാത്രക്കാരെ ഇറക്കിയശേഷം തീ ആളിപടരുകയായിരുന്നു. ബസിന്‍റെ പിന്‍ഭാഗം […]

Accident

ദേശീയപാത നിർമാണം, കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: ദേശീയപാതാ നവീകരണം നടക്കുന്ന ഭാഗത്തെ സുരക്ഷാ ഭിത്തിയില്ലാത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് ഓൺലൈൻ ഭക്ഷണ വിതരണ കമ്പനി ജീവനക്കാരൻ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ദേശീയപാതാ പ്രോജക്റ്റ് ഡയറക്ടർ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 28 ന് കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. എലത്തൂർ സ്വദേശിയായ എം […]

Accident

ബൈക്കിൽ സാരി കുടുങ്ങി റോഡിൽ തലയിടിച്ച് വീണ് വീട്ടമ്മ മരിച്ചു.

കോട്ടക്കൽ: മകനോടൊപ്പം യാത്ര ചെയ്യവെ ബൈക്കിൽ സാരി കുടുങ്ങി റോഡിൽ തലയിടിച്ച് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കൽ തോക്കാമ്പാറ സ്വദേശി പരേതനായ കോടിയേരി ഗോപാലൻ്റെ ഭാര്യ ബേബിയാണ് (65) മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദേശീയപാത ചങ്കുവെട്ടി ജങ്ഷന് സമീപമാണ് അപകടമുണ്ടായത്. മകൻ എബിനൊപ്പം ബൈക്കിൽ പോകുകയായിരുന്നു ബേബി. ഇവരുടെ സാരി ബൈക്കിന്‍റെ ചങ്ങലയിൽ കുടുങ്ങുകയും പിന്നാലെ ബേബി റോഡിൽ തെറിച്ചു വീഴുകയായിരുന്നു. ബൈക്ക് മറിഞ്ഞ് മകനും റോഡിൽ […]

Accident Karnataka

കര്‍ണാടകയില്‍ ചരക്കുലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; 10 മരണം

ബംഗലൂരു: കര്‍ണാടകയിലെ യെല്ലാപുരയില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 10 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. പച്ചക്കറി കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. ഉത്തര കന്നഡയില്‍ പുലര്‍ച്ചെയായിരുന്നു അപകടം. ലോറിയില്‍ 25 പേരാണ് ഉണ്ടായിരുന്നത്. സാവനൂരില്‍ നിന്ന് കുംത മാര്‍ക്കറ്റിലേക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ വേണ്ടി പോയവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. #WATCH | Karnataka | 10 died and 15 injured after a truck carrying them met […]

Accident Malappuram

കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു; മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം നിലമ്പൂരിൽ കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു മൂന്നു വയസ്സുകാരി മരിച്ചു. വണ്ടൂർ സ്വദേശി ഏറാംതൊടിക സമീറിന്റെയും ഷിജിയയുടെയും ഇളയ മകൾ ഐറ ബിന്ദ് സമീറാണ് മരിച്ചത്. തലയ്ക്കേറ്റ പരുക്കാണ് മരണകാരണമായത്. മണലോടിയിലെ വാടക ക്വാർട്ടേഴ്‌സിൽ ഞായറാഴ്ച വൈകിട്ട് 5ന് ആണ് അപകടം. കളിക്കുന്നതിനിടെ ഐറയുടെ ദേഹത്തേയ്ക്ക് ഗേറ്റ് വീഴുകയായിരുന്നു. പരുക്കുകളോടെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് പ്രഥമ ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. മെഡിക്കൽ കോളജിലേക്ക് പോകും വഴിയാണ് മരിച്ചത്. […]

Accident Idukki school

കുട്ടികളെ കയറ്റി വരുന്നതിനിടെ ബസിൻ്റെ മുൻവശത്ത് നിന്ന് തീയും പുകയും; പൂർണമായും കത്തിനശിച്ചു,കുട്ടികൾ സുരക്ഷിതർ

ഇടുക്കി: മൂവാറ്റുപുഴ കല്ലൂർക്കാട് സ്കൂൾ ബസ് പൂർണ്ണമായും കത്തിനശിച്ചു. വാഴക്കുളം സെൻറ് തെരേസാസ് ഹൈസ്കൂളിലെ സ്കൂൾ ബസ് ആണ് കത്തിനശിച്ചത്. രാവിലെ ഒമ്പതരയോടെയാണ് സംഭവം. സ്കൂൾ കുട്ടികളെ കയറ്റി വരുന്നതിനിടെ കല്ലൂർക്കാട് നീറാംമ്പുഴ കവലയ്ക്ക് സമീപമാണ് ബസ് കത്തിയത്. 25കുട്ടികളാണ് ബസ്സിൽ ഉണ്ടായിരുന്നത്. കല്ലൂർക്കാട് എത്തിയപ്പോഴാണ് ബസ്സിൻ്റെ മുന്നിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. ഉടൻ തന്നെ ഡ്രൈവർ വണ്ടി നിർത്തി കുട്ടികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. കുട്ടികളെ ഇറക്കിയതോടെ ബസ് പൂർണ്ണമായും കത്തിനശിച്ചു. നാട്ടുകാർ […]

Accident

താമരശ്ശേരി ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. കൈതപ്പൊയിൽ സ്വദേശികളായ ഇർഷാദ്, ഫാഫിസ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Accident

ദിണ്ടിഗലിൽ വാഹനാപകടം; രണ്ട് കോഴിക്കോട് സ്വദേശികൾക്ക് ദാരുണാന്ത്യം, കുഞ്ഞുങ്ങളടക്കം 10 പേർക്ക് പരിക്ക്

തമിഴ്നാട് ദിണ്ടിഗലിലുണ്ടായ കാർ അപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ രണ്ട് സ്ത്രീകളാണ് മരിച്ചത്. ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്. സ്വകാര്യ കമ്പനി ജീവനക്കാരനായ മിഥുൻ രാജിനെ പുതിയ ജോലി സ്ഥലത്തേക്ക് കൊണ്ടുവിടാൻ കുടുംബവും സുഹൃത്തുക്കളും പോകുന്നതിനിടെയായിരുന്നു അപകടം. car accident in dindigul

Accident Kochi

15 അടി ഉയരമുള്ള ഉദ്ഘാടന വേദിയിൽനിന്നു ഉമ തോമസ് എം.എൽ.എ. വീഴുന്നതിന്റെ ദൃശ്യങ്ങൾ

കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയിൽനിന്നു ഉമ തോമസ് എം.എൽ.എ. വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. വേദിയിൽ നിന്ന് റിബ്ബൺ കെട്ടിയ സ്റ്റാൻഡിലേക്ക് ചാഞ്ഞുകൊണ്ട് എം.എൽ.എ. വീഴുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ വഴി പുറത്തുവന്നിരിക്കുന്നത്. പരിപാടിയുടെ മുഖ്യസംഘാടകരിൽ ഒരാളായ പൂർണിമ എം.എൽ.എയോടൊപ്പം വരുന്നത് ഈ വീഡിയോയിലുണ്ട്. നടൻ സിജോയ് വർഗീസിനേയും ദൃശ്യങ്ങളിൽ കാണാം. കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ അടുത്ത് എത്തുന്നതിന് തൊട്ടുമുമ്പാണ് ഉമ തോമസ് താഴേയ്ക്ക് വീഴുന്നത്. […]