കോഴിക്കോട് ജില്ലയിൽ 32 അപകട മേഖലകൾ
കോഴിക്കോട്: ജില്ലയിൽ കൂടുതൽ അപകടങ്ങൾ നടക്കുന്നത് 32 ഇടങ്ങളിലെന്ന് നാറ്റ്പാക് കഴിഞ്ഞ ജനുവരിയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ദേശീയ പാതയിൽ 18 സ്ഥലങ്ങൾ. സംസ്ഥാനപാതയിൽ 14. വലുതും ചെറുതുമായ നിരവധി അപകടങ്ങളാണ് മിക്ക ദിവസങ്ങളിലും ഇവിടങ്ങളിലുണ്ടാവുന്നത്. കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് 20 കാരൻ മരിച്ചതാണ് ഒടുവിലത്തെ സംഭവം. മാനാഞ്ചിറ–മൂഴിക്കൽ ജംഗ്ഷൻ, പുഷ്പ ജംഗ്ഷൻ–പാവങ്ങാട്, പ്രൊവിഡൻസ് കോളേജ് ജംഗ്ഷൻ- ആനക്കുളം–ചെങ്ങോട്ടുകാവ്, ചെറുവണ്ണൂർ– കല്ലായ് പാലം, ചേന്ദമംഗലം തെരു–കരിമ്പനപ്പാലം, തൊണ്ടയാട് -മെഡിക്കൽ കോളേജ്, പൊയിൽക്കാവ്–വെങ്ങളം, അഴിയൂർ–കൈനാട്ടി, […]