Stay Tuned!

Subscribe to our newsletter to get our newest articles instantly!

Accident

കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് : കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി. പാലാഴി റോഡ് സൈഡിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്. പൊലീസ് സംഘം സ്ഥലത്തെത്തി. ഇന്നലെ രാത്രി എട്ടരയോടെയാണ് കോവൂരില്‍ താമസിക്കുന്ന കളത്തിന്‍പൊയില്‍ ശശി ഓടയില്‍ വീണത്. കോവൂര്‍ എംഎല്‍എ റോഡില്‍ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ശശി. അബദ്ധത്തില്‍ കാല്‍ വഴുതി ഓവുചാലില്‍ വീഴുകയായിരുന്നു. വീടിന് തൊട്ടടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ശക്തമായ മഴയായതിനാല്‍ ഓവുചാലില്‍ വെള്ളം കുത്തിയൊലിക്കുന്ന നിലയിലായിരുന്നു. ആദ്യം നാട്ടുകാരും […]

Crime

രാമനാട്ടുകരയിൽ മദ്യപാനത്തിനിടെ സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; യുവാവ് റിമാൻഡിൽ

കോഴിക്കോട് ∙ രാമനാട്ടുകരയിൽ മദ്യപാനത്തിനിടെ സുഹൃത്തിനെ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവ് റിമാൻഡിൽ. കഴിഞ്ഞ ദിവസം ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്ത വൈദ്യരങ്ങാടി പെട്ടെന്നങ്ങാടി പൂവഞ്ചേരി മുഹമ്മദ് ഇജാസിനെ (25) ആണ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ഇയാൾക്കൊപ്പം കസ്റ്റഡിയിലെടുത്ത മറ്റു രണ്ടുപേരെ കൊലപാതകത്തിൽ പങ്കില്ലെന്നു വ്യക്തമായതോടെ വിട്ടയച്ചു. മലപ്പുറം കൊണ്ടോട്ടി നീറാട് നെല്ലിക്കുന്ന് ഷിബിൻ(31) ആണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി ഒന്നിന് രാത്രി 7ന് രാമനാട്ടുകര ബൈപാസ് ജംക്‌ഷനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ […]

Electricity

വൈദ്യുതി മുടക്കം ഇന്ന്

കോഴിക്കോട്: ഇന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംരാവിലെ 8 മുതൽ 10 വരെ: കുന്നമംഗലം താഴെ കുരിക്കത്തൂർ, തെൻചേരി, പെരുവഴിക്കടവ്.രാവിലെ 8 മുതൽ 4 വരെ: കട്ടാങ്ങൽ തേവർവട്ടം, ഏരിമല, നായർകുഴി, ചോലയിൽ, റീമിക്സ് ബെഡ് കമ്പനി മാളികതടം ട്രാൻസ്ഫോമർ പരിധിയിൽ.രാവിലെ 8 മുതൽ 1 വരെ: തിരുവമ്പാടി തമ്പലമണ്ണ സബ്സ്റ്റേഷൻ പരിസരം. രാവിലെ 8 മുതൽ 5 വരെ: തിരുവമ്പാടി അത്തിപ്പാറ, ഇരുമ്പകം.രാവിലെ 7 മുതൽ 3 വരെ: ഉണ്ണികുളം മനത്താം വയൽ, ആശാരിക്കൽ, ഏർവാടിമുക്ക്, […]

Death

കാരശ്ശേരിയിൽ 52കാരന്‍റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

കോഴിക്കോട്: മധ്യവയസ്‌കന്‍റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപാറ – കൂടരഞ്ഞി റോഡിന് സമീപത്തായുള്ള തോട്ടിലാണ് ഇന്ന് രാവിലെയോടെ നാട്ടുകാര്‍ മൃതദേഹം കണ്ടത്. കാരശ്ശേരി മൂട്ടോളി സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ അച്യുതന്‍ (52) എന്നയാളാണ് മരിച്ചതെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞു. തോട്ടിലൂടെ വെള്ളം ഒഴുകുന്ന ഭാഗത്താണ് മൃതദേഹം കമഴ്ന്നുകിടക്കുന്ന തരത്തില്‍ കണ്ടത്. ഈ ഭാഗത്ത് പാറക്കല്ലുകളും ഉണ്ട്. തോടിന് സമീപത്തായുള്ള കലുങ്കില്‍ ഇരുന്നപ്പോള്‍ തോട്ടിലേക്ക് വീണുപോയതാവാം എന്നാണ് പ്രാഥമിക നിഗമനം. മുക്കം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ […]

Crime police

കാറിന്റെ ഡോറിൽ ഇരുന്നും, മുകളിൽ പൂത്തിരികത്തിച്ചും റീൽസ്; നവവരനുൾപ്പെടെ 7 പേർ പിടിയിൽ, വാഹനം പിടിച്ചെടുത്തു

കോഴിക്കോട്:നാദാപുരം വളയത്ത് വിവാഹാഘോഷത്തിനിടെ അപകടകരമായി കാറുകളോടിച്ചുള്ള റീല്‍സ് ചിത്രീകരണത്തില്‍ 7 പേർ പിടിയിൽ. നവവരൻ അടക്കം കാർ ഓടിച്ചവരാണ് പൊലീസ് പിടിയിലായത്. പിടിച്ചെടുത്ത 5 വാഹനങ്ങളും നാളെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നാദാപുരം വളയത്ത് വിവാഹപ്പാര്‍ട്ടി നടുറോഡില്‍ നടത്തിയ വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. മൂന്ന് കിലോമീറ്റർ ദൂരം കാറുകളുടെ ഡോറില്‍ ഇരുന്നും, റോഡില്‍ പടക്കം പൊട്ടിച്ചും, പൂത്തിരി കത്തിച്ചുമായിരുന്നു ആഡംബര വാഹനങ്ങളിലെ യാത്ര. പിന്നില്‍ നിന്നും വന്ന ഒരു വാഹനത്തെയും ഇതിനിടയില്‍ കടത്തിവിട്ടില്ല. […]

Drug

വയനാട് റോഡില്‍ ബൈക്കില്‍ യുവാക്കളുടെ കറക്കം, പട്രോളിംഗ് സംഘം കണ്ടെത്തിയത് എംഡിഎംഎ, യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: വയനാട് റോഡില്‍ തൊട്ടിപ്പാലത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിലായി. കുറ്റ്യാടി മരുതോങ്കര സ്വദേശി തടിയില്‍ നിസാം(22), ചെമ്പനോട സ്വദേശി മഠത്തില്‍ താഴെകുനി നജ്മല്‍ എന്നിവരാണ് തൊട്ടില്‍പ്പാലം പൊലീസിന്റെ പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തില്‍ ബൈക്കില്‍ പോകുകയായിരുന്ന സംഘത്തെ പട്രോളിംഗിനിടെ പൊലീസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ഇരുവരും സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എസ്‌ഐ അന്‍വര്‍ഷാ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീജിത്ത്, വിപിന്‍ ദാസ്, രജീഷ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് നഗരത്തില്‍ […]

Death

ഭർതൃവീട്ടിൽനിന്നു തിരിച്ചെത്തി, പിന്നാലെ 22കാരി തൂങ്ങിമരിച്ചനിലയിൽ; വിവാഹം ഒന്നരവർഷം മുൻപ്

കോഴിക്കോട് ∙ നാദാപുരത്ത് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടകര ഓർക്കാട്ടേരി വൈക്കിലിശേരി പുതുശേരി താഴെക്കുനി മുഹമ്മദ് ഇർഫാന്റെ ഭാര്യ ഫിദ ഫാത്തിമ (22) ആണ് മരിച്ചത്. പട്ടാണിയിലെ സ്വന്തം വീട്ടിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഫാനിൽ തൂങ്ങിയ നിലയിൽ ഫിദയെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഫിദ ഭർതൃവീട്ടിൽനിന്നു തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്. ഒന്നര വർഷം മുൻപായിരുന്നു വിവാഹം. (ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം […]

Crime Kozhikode

നരിക്കുനിയിൽ പട്രോളിങ്ങിനിടെ വനിതാ എസ്ഐ ഉൾപ്പെടെ ആറ് പോലീസുകാർക്ക് നേരെ കയ്യേറ്റശ്രമം

നരിക്കുനി: നരിക്കുനി പള്ളിയാറ കോട്ടയ്ക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ വാഹനം നിർത്തിയിട്ടത് കണ്ട് പരിശോധിക്കുന്നതിനിടയിൽ വനിതാ എസ് ഐ യ്ക്കും പൊലിസുകാരെയും 5 അംഗ സംഘം കയ്യേറ്റം ചെയ്തു. കാക്കൂർ സ്റ്റേഷനിലെ വനിതാ എസ്.ഐ ജീഷ്‌മ, എ എസ് ഐ ദിനേശൻ, സിവിൽ പൊലിസ് ഓഫിസർ രജീഷ് എന്നിവർ പരിക്കുകളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി ഇന്നലെ രാത്രിയോടെയാണ് സംഭവം സംഭവത്തിൽ ബാബുരാജ് (60) കുന്ദമംഗലം പ്രശാന്ത്, കെ പി വെള്ളിപറമ്പ് സനൂപ് (42) രാജേഷ് […]

Electricity Kozhikode

വൈദ്യുതി മുടക്കം ഇന്ന്

കോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും.രാവിലെ 8.30 മുതല്‍ 12 വരെ: ഹാപ്പി, കല്ലേരി, പോൾ കാസ്റ്റിങ്, സാവോ ഓയിൽ, പുഞ്ചപ്പാടം, പെരുവയൽ, പെരുവയൽ ടെലിഫോൺ എക്സ്ചേഞ്ച്.രാവിലെ 12 മുതല്‍ 2 വരെ:പെരുവയൽ, കള്ളാടി ചോല, ഗ്രീൻ കൺട്രി, ബാംബൂ പാർക്ക്, കോടശ്ശേരി താഴം.രാവിലെ 2 മുതല്‍ 4 വരെ:കട്ടക്കുളം, സിഗോസ പാക്കിങ്, അമ്പലമുക്ക്, പള്ളിക്കടവ്, വാര്യപാടം, ചാലിയാർ ക്രഷർ, കായലം, ഊർക്കടവ്. രാവിലെ 7 മുതല്‍ 10 വരെ:കാളപൂട്ടുകണ്ടം, പുത്തലത്തുതാഴം, പുല്ലാളൂർ, മച്ചക്കുളം.രാവിലെ 10 […]

CMC

കോഴിക്കോട് മെഡിക്കല്‍ കോളജിലെ മരുന്നുവിതരണം നിലയ്ക്കും; കുടിശിക 90 കോടി

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള മരുന്നുവിതരണം നിലയ്ക്കും. 90 കോടി രൂപയുടെ കുടിശിക തന്നുതീര്‍ത്തില്ലെങ്കില്‍ മരുന്ന് വിതരണം നിര്‍ത്തേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ വടക്കന്‍ കേരളത്തിലെ ആരോഗ്യമേഖലയില്‍ കടുത്ത പ്രതിസന്ധിയാകും ഉണ്ടാവുക. ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താനാവാതെ വലയുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്നുവിതരണം കൂടി നിലയ്ക്കുന്നതോടെ രോഗികളുടെ ദുരിതം ഇരട്ടിയാവും. ന്യായവില മരുന്ന് വില്‍പ്പന കേന്ദ്രങ്ങളിലേക്ക് ടെന്‍ഡറിലൂടെയാണ് വിതരണക്കാര്‍ മരുന്നുനല്‍കുന്നത്. കുറഞ്ഞനിരക്കില്‍ മരുന്ന് നല്‍കിയ വകയിലാണ് 90 കോടി രൂപയുടെ കുടിശ്ശിക. ജീവന്‍രക്ഷാ […]